കാര്‍ ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ തീയാളി; ഓടിക്കൂടി നാട്ടുകാര്‍
മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ ദുരൂഹതയേറുന്നു. പുളിമൂട് സ്വദേശി പ്രകാശനാണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാവേലിക്കര ഗേള്‍സ് സ്കൂളിന് സമീപം കട നടത്തിവരികയായിരുന്നു പ്രകാശന്‍. പതിവുപോലെ കടയടച്ച ശേഷം
വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറില്‍ തീ പടരുകയായിരുന്നു.
കാറിന് സമീപത്തേക്ക് എത്താന്‍ കഴിയാത്ത തരത്തില്‍ തീ പടര്‍ന്നത് കണ്ടതോടെ നാട്ടുകാര്‍ പൊലീസിലും
ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പ്രകാശനെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
സഹോദരനൊപ്പമാണ് പ്രകാശന്‍ താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റ് സദാസമയം
തുറന്നിട്ടിരിക്കുമെന്നും രാത്രിയില്‍ എത്തിയ ശേഷം പൂട്ടുകയാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണമറിയുന്നതിനായി ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.