റേഷന്‍ വാങ്ങാത്തവര്‍ ജാഗ്രതൈ! മഞ്ഞ കാര്‍ഡുകാരെ പരിശോധിക്കാന്‍ ഭക്ഷ്യവകുപ്പ്; റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളിലെക്ക്
റേഷന്‍ വാങ്ങാത്തവര്‍ ജാഗ്രതൈ! മഞ്ഞ കാര്‍ഡുകാരെ പരിശോധിക്കാന്‍ ഭക്ഷ്യവകുപ്പ്; റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളിലെക്ക്
സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്.
അന്ത്യോദയ അന്നയോജന -എഎവൈ കാര്‍ഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളില്‍ താലൂക്ക് റേഷനിങ് ഇൻസ്പെക്ടര്‍മാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്ബും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാര്‍ഡുകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം.