വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകർ
വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകർ.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന് രണ്ട് വർഷം വരെ തടവും 2000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകൻ ഹയാ അൽ ഷലാഹി പറഞ്ഞു.
സൗദിയിലും വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ചുവന്ന ഹാർട്ട് ഇമോജികൾ അയച്ചാൽ ജയിൽവാസം ലഭിക്കും. സൗദി നിയമമനുസരിച്ച് ഇത്തരം പ്രവൃത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും.
സൗദി സൈബർ ക്രൈം വിദഗ്ധർ പറയുന്നതുപ്രകാരം വാട്സാപ്പിൽ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ പീഡനം ആയാണ് കണക്കാക്കുന്നത്.