അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ അപകടം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ അപകടം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.
അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജെസ്‌ന ജെയ്‌സണ്‍ (15) ആണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.അമ്മ ഷീബയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.