പല്ലു വളരെ ചെറുതാണെങ്കിലും പല്ലിനുണ്ടാകുന്ന വേദന അത്ര ചെറുതല്ല. എന്നുമാത്രമല്ല അതു ഭീകരവുമാണ്. എന്നാല്‍ പല്ലുവേദന മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്.
✅ പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും.
✅ പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദന മാറാന്‍ ഏറെ നല്ലതാണ്.
✅ ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.
✅ ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ കൊള്ളുന്നതും പല്ലുവേദന കുറയ്ക്കും.
✅ വേദനയുള്ള പല്ലില്‍ ഗ്രാമ്പു കടിച്ചു പിടിക്കുന്നതു വേദന കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
✅ ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തില്‍ വേദനയുള്ള പല്ലില്‍ വെച്ചാല്‍ പിന്നെ പല്ലുവേദനയുടെ ശല്യം ഉണ്ടാകില്ല.
✅ വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.
✅ ഗ്രാമ്പു ചതച്ച് തേനും ഇഞ്ചി നീരും ചേര്‍ത്ത് വേദന ഭാഗത്ത് വെയ്ക്കുക.
✅ തേങ്ങവെന്ധ വെളിച്ചെണ്ണ കവിൾകൊള്ളുന്നതും നല്ലതാണ്
✅ വേദനയുള്ള ഭാഗത്ത് വെളുത്തുള്ളി കടിച്ചു പിടിക്കുന്നതും നല്ലതാണ്
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല,കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.