സ്കിൻ' തിളങ്ങാൻ പതിവായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...
ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ ഇതിന് ജീവിതരീതികളില്‍ പലതും നാം ശ്രദ്ധിക്കേണ്ടതായി വരാം. പ്രധാനമായും ഭക്ഷണം തന്നെ ശ്രദ്ധിക്കേണ്ടത്.
ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി നിങ്ങള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
1👉നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ കഴിക്കുന്നത് തീര്‍ച്ചയായും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല, ചാള എന്നിങ്ങനെയുള്ള മീനുകള്‍ ഉദാഹരണമാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ചര്‍മ്മത്തിന് പ്രയോജനപ്രദമാകുന്നത്. ഇതിന്‍റെ കുറവ് നേരിടുന്നവര്‍ ക്രമേണ ഡ്രൈ സ്കിൻ പ്രശ്നവും നേരിടാം.
2👉മധുരക്കിഴങ്ങും ഇങ്ങനെ സ്കിന്നിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്നൊരു ഭക്ഷണമാണ്. സസ്യാഹാരങ്ങളില്‍ നിന്ന് പലതില്‍ നിന്നും കിട്ടുന്ന ബീറ്റ കെരോട്ടിൻ എന്ന പദാര്‍ത്ഥം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. മധുരക്കിഴങ്ങിന്‍റെ കാര്യവും അങ്ങനെ തന്നെ. ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളിലും ബീറ്റ കെരോട്ടിൻ കാര്യമായി അടങ്ങിയിരിക്കുന്നു.
3👉നട്ട്സുകളിലുള്‍പ്പെടുന്ന വാള്‍നട്ട്സ് ആണ് അടുത്തതായി ചര്‍മ്മത്തിന് വേണ്ടി നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. വിവിധ ഫാറ്റി ആസിഡുകളുടെ സ്രോതസാണ് വാള്‍നട്ടസ്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അവിഭാജ്യമായും വേണ്ടതാണ്. എന്നാല്‍ ഇവ അമിതമാകാതെയും നോക്കണം.
4👉അവക്കാഡോയും ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനുമായി കഴിക്കാവുന്നൊരു ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തിന് പ്രയോജനപ്രദമാകുന്നത്.
5👉തക്കാളിയും ഇതുപോലെ തന്നെ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. തക്കാളി കഴിക്കുക മാത്രമല്ല, തക്കാളി മുഖത്ത് തേക്കുന്നവരും ഏറെയുണ്ട്. തക്കാളിയിലുള്ള ലൈസോപീൻ, വൈറ്റമിൻ-സി എന്നിവയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകളടക്കം പരിഹരിക്കാൻ തക്കാളി സഹായകമാണ്. ചുളിവുകളകറ്റാനും തക്കാളി നല്ലതുതന്നെ.
6👉ബ്രൊക്കോളിയാണ് അടുത്തതായി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, സിങ്ക് എന്നിവയാലെല്ലാം സമ്പന്നമാണ് ബ്രൊക്കോളി. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു.