വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികൾ മരിച്ചു
വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.ഒമ്പത് സ്ത്രീകൾ മരിച്ചതായാണ് വിവരം. മരിച്ചവരിൽ ആറു പേരെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളികളായ റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ തുടങ്ങിയവരാണ് മരിച്ചത്. 13 പേർ ജീപ്പിലുണ്ടായിരുന്നു.ഡ്രൈവർ ഒഴികെ എല്ലാരും സ്ത്രീകളായിരുന്നു.ഡ്രൈവർ മണിയുടെ നില ഗുരുതരമാണ്
കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത്. ജോലികഴിഞ്ഞ് തിരിച്ചുപോവുന്നതിനിടെയാണ് അപകടം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപകട സ്ഥലത്ത് മൂന്നു പേരും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.