തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു
തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുകളുമായുണ്ടായ തർക്കത്തിൽ സാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.