ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് തീ, കാറിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ കുടുംബം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് തീ, കാറിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ കുടുംബം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടുന്ന കാറിന് തീപിടിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കാറിലുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വൈകുന്നേരമാണ് സംഭവമുണ്ടായത്.
ഇന്നലെ രാത്രി 7.15 ടെയാണ് പഴുന്നാന ചൂണ്ടൽ റോഡിൽവെച്ച് കാർ കത്തിയത്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തുകയായിരുന്നു. ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമരുകയായിരുന്നു. കുന്നംകുളത്ത് നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.