ഹൃദ്രോഗിയുടെ കുടുംബത്തിന് വീട് ഉണ്ടാക്കാൻ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്
ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്
ചാമക്കാലയില്‍ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ട് 'മരുമകളുമാര്‍' കൂട്ടായി, ഒറ്റക്കെട്ടായി മറ്റുള്ളവർക്ക് മാതൃകയായി.
ഇടയ്ക്കിടെ വാട്സാപ്പിലൂടെയും നേരിട്ടും കുശലം പറയുന്നിതിനിടെ ഒരു കാര്യം പങ്കിട്ടു. നാട്ടില്‍ എല്ലാവരും നല്ല വീടുകളില്‍ കഴിയുമ്ബോള്‍ അവിടെ ഹൃദ്രോഗിയായ ഹമീദും കുടുംബവും താമസിക്കുന്നത് കുടിലുപോലുള്ള വീട്ടിലാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും ബുദ്ധിമുട്ടിലുമാണ്. എന്തെങ്കിലും ചെയ്യണം. . അങ്ങനെ ഹമീദിനും കുടുംബത്തിനും നല്ലൊരു വീടൊരുക്കാൻ സംഘം തീരുമാനിച്ചു.
ഹമീദിന്റെ പെൺമക്കൾ ഈ മരുമകൾസംഘത്തിലെ എല്ലാവരോടും നല്ല സൗഹൃദത്തിലുമാണ്. അങ്ങനെ ഹമീദിനും കുടുംബത്തിനും നല്ലൊരു വീടൊരുക്കാൻ സംഘം തീരുമാനിച്ചു.
ഹമീദിന് സ്വന്തമായി നാലുസെന്റ് സ്ഥലമുണ്ട്. അവിടത്തെ കുടില്‍ പൊളിച്ചു. മരുമകള്‍ സംഘാംഗങ്ങള്‍ കൈയിലുണ്ടായിരുന്ന പണം കൊണ്ട് പുതിയ വീടിന്റെ നിര്‍മാണം തുടങ്ങി. നല്ല ഉദ്യമം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചു. ഒരു ദിവസം പോലും പണിമുടങ്ങാതെ നാലു മാസത്തിനുള്ളില്‍ 11 ലക്ഷം രൂപ ചെലവിട്ട് 650 ചതുരശ്രയടിയുള്ള വീടുനിര്‍മ്മിച്ച് ഹമീദിന്റെ കുടുംബത്തിന് കൈമാറി.സകല സൗകര്യങ്ങളോടുംകൂടിയാണ് ഒരുക്കിയത്. ഈ വീട്ടിൽ കുടുംബം താമസം തുടങ്ങി.
ഹബീലാ ഫൈസൽ, ഡോ. റഹീനാ അൻവർ, ഷിബി സലിം, ഫാത്തിമാ ഫൈസൽ, ഷാഹിദാ സഗീർ, അൻഷിതാ ഇക്ബാൽ, ഷഹീദാ ഫൈസൽ, ഷീജാ ഷാഫി എന്നിവരാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിൽ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ട് 'മരുമകളുമാർ'. കൂട്ടായ്മയിലെ ഡോ. റഹീന അൻവർ വലപ്പാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടറാണ്. മറ്റുള്ളവർ വീട്ടുകാര്യം നോക്കുന്നു. കൂട്ടായ്മ പുതുവർഷം, ഈദ് പോലുള്ള ആഘോഷങ്ങളും നടത്താറുണ്ട്.