വയനാട് ചുരത്തിന്റെ ഭംഗി കാണാൻ ഇറങ്ങിയത് 75,000 രൂപയുടെ ഐ ഫോണ്‍ ജീപ്പിൽ വെച്ച്; അടിച്ചുമാറ്റി കൊക്കയിലേക്ക് എറിഞ്ഞ് കുരങ്ങൻ; റോപ്പുകെട്ടി ഇറങ്ങി അഗ്നിരക്ഷാ സേന.
വയനാട് ചുരത്തിന്റെ ഭംഗി കാണാൻ ഇറങ്ങിയത് 75,000 രൂപയുടെ ഐ ഫോണ്‍ ജീപ്പിൽ വെച്ച്; അടിച്ചുമാറ്റി കൊക്കയിലേക്ക് എറിഞ്ഞ് കുരങ്ങൻ; റോപ്പുകെട്ടി ഇറങ്ങി അഗ്നിരക്ഷാ സേന.
കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐ ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. വയനാട് കാണാനെത്തിയ കോഴിക്കോട് സ്വദേശിനി ജാസിമിന്റെ 75,000 രൂപ വില വരുന്ന ഐ ഫോണ്‍ ആണ് വികൃതി കുരങ്ങ് ചുരം വ്യൂ പോയിന്റ് വഴി താഴെ കൊക്കയിലേക്ക് എറിഞ്ഞത്.
ജീപ്പിലെത്തിയ സഞ്ചാരികള്‍ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയ സമയത്താണ് കുരങ്ങന്മാര്‍ ജീപ്പില്‍ വെച്ചിരുന്ന ഐ ഫോണ്‍ കൈക്കലാക്കിയത്. തുടര്‍ന്ന് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോണ്‍ എടുക്കാൻ മറ്റ് മാര്‍ഗമില്ലാതെ വന്നതോടെയാണ് ജാസിം കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നത്. ഉടൻ തന്നെ ഫയര്‍ഫോഴ്‌സ് എത്തി സ്ഥലം പരിശോധിച്ചു.
റോപ്പ് കെട്ടി താഴെയിറങ്ങിയാണ് അഗ്നിരക്ഷാ സേന ഫോണ്‍ വീണ്ടെടുത്തത്. അരമണിക്കോറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. വലിയ കെടുപാടുകൾ സംഭവിക്കാതെ ഫോൺ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആണ് ജാസ്മിൻ.