നമ്മുടെ വസ്ത്രധാരണം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
സ്റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയിൽ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർ
ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്
വസ്ത്രത്തിന്റെ നിറം ശ്രദ്ധിക്കുക...
ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാൽ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തിൽ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങൾ ഉപേക്ഷിച്ച് പരീക്ഷണങ്ങൾ നടത്തൂ.
വർഷങ്ങളായി ഒരേ രീതിയിൽ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോഴത്തെ പുതിയ ട്രെൻഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെൻഡുകൾ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ.
ഒരേ പോലുള്ള നിരവധി വസ്ത്രങ്ങൾ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാൽ വൈവിധ്യപൂർണവുമായി വാഡ്രോബ് ക്രമീകരിക്കാം.
ഔദ്യോഗികം...
നിങ്ങൾ ഒരു പുതിയ ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ പ്രൊഫെഷനലായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. അതുപോലെതന്നെ ഓരോ ജോലിക്കൾക്കും ആ ജോലിയോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ക്ലാസിക്...
മികച്ച തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. കാരണം അത് കാഴ്ചയിൽ നൽകുന്ന ഫീൽ വ്യത്യസ്തമാണ്. അതൊരു ഐഡറ്റിയായി മാറ്റാനാവും.
ബ്രാൻഡ്...
മികച്ച സേവനങ്ങൾ നൽകുന്ന കമ്പനികളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം. അവ കാഴ്ചയിൽ വേറിട്ട് നിൽക്കും. കൂടുതൽ കാലം ഉപയോഗിക്കാനുമാവും. വില കുറച്ചു കൂടുതൽ ആണെങ്കിലും നല്ല ബ്രാൻഡ് വസ്ത്രങ്ങൾ ഒരുപാട് കാലം ഉപയോഗിക്കാൻ പറ്റും എന്നതുമാണ് ഇതിന്റെ പ്രയോജനം.
ഭയം വേണ്ട...
നിങ്ങൾ ഒരു വസ്ത്രം എത്രത്തോളം ആസ്വദിക്കുന്നു എന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക. ധൈര്യത്തോടെ തീരുമാനമെടുക്കുക. ഭയന്നിരുന്നാൽ എന്നും ഒരുപോലെ ഇരിക്കേണ്ടി വരും.നമ്മുടെ എല്ലാ മേഖലയിലേക്കും യോജിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുക്കുക.നമ്മുടെ ശാരീരിക പ്രകൃതി, കാലാവസ്ഥകൾ, ഭൂപ്രദേശങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു ഏറ്റവും യോജിക്കുന്ന വസ്ത്രങ്ങൾ ധൈര്യപൂർവ്വം തിരഞ്ഞെടുക്കുകയും അത് ആസ്വദിച്ചു കൊണ്ടു തന്നെ ഉപയോഗിക്കുകയും ചെയ്യുക.