‘പോസ്റ്റ്മോർട്ടം നടത്തുന്നത് സഹിക്കാനാവില്ല’... പിഞ്ചുമകന്റെ മൃതദേഹം പിതാവ് ആരും കാണാതെ എടുത്തു കൊണ്ടുപോയി
‘പോസ്റ്റ്മോർട്ടം നടത്തുന്നത് സഹിക്കാനാവില്ല’... പിഞ്ചുമകന്റെ മൃതദേഹം പിതാവ് ആരും കാണാതെ എടുത്തു കൊണ്ടുപോയി
പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, പ്രിയപുത്രന്റെ
മൃതദേഹവുമായി പിതാവ് ആശുപത്രിയിൽനിന്ന് മുങ്ങി. ന്യൂമോണിയ ബാധിച്ച് മരിച്ച എട്ടുമാസം പ്രായമുള്ള മകന്റെ മൃതദേഹവുമായാണ് താനെ സ്വദേശിയായ സുധീർ കുമാർ കടന്നുകളഞ്ഞത്. കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ്
സംഭവം.
വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച ഉച്ചക്കുമിടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. മകൻ ഡിസ്ചാർജ് ആയെന്ന് പറഞ്ഞ് കുഞ്ഞിന്റെ മൃതദേഹവുമായി
ആശുപത്രി വളപ്പിൽനിന്ന് പുറത്തുകടക്കാനായിരുന്നു സുധീർ കുമാറിന്റെ ശ്രമം. ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാർഡും തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. പിന്നീട് ഷിൽ-ദേഗാർ പൊലീസ്
ഇടപെട്ട് രണ്ടുമണിക്കൂറിനുള്ളിൽ ഇയാളെ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് സഹിക്കാനാവാത്തതിനായാണ് കടന്നുകളഞ്ഞതെന്ന് സുധീർ പൊലീസിനോട് പറഞ്ഞു.