യു എഇയില്‍ നടുറോഡില്‍ ബൈക്കില്‍ അഭ്യാസം പ്രകടനം നടത്തി യുവതികള്‍, ദൃശ്യങ്ങള്‍ വൈറലായതോടെ എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് ചെയ്ത് പോലീസ്.
യു എഇയില്‍ നടുറോഡില്‍ ബൈക്കില്‍ അഭ്യാസം പ്രകടനം നടത്തി യുവതികള്‍, ദൃശ്യങ്ങള്‍ വൈറലായതോടെ എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് ചെയ്ത് പോലീസ്.
ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ഒരു നിയമം കൊണ്ടുവന്നാല്‍ അത് അനുസരിക്കാൻ അവിടുത്തെ സ്വദേശികള്‍ മാത്രമല്ല പ്രവാസികളും ബാധ്യത്ഥരാണ്. അതില്‍ ഒരു വിട്ടുവീഴ്ച്ചയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ ദുബൈയിലെ റോഡുകളില്‍ മോട്ടോര്‍ ബൈക്ക് അഭ്യാസം പ്രകടനം നടത്തിയിരിക്കുകയാണ് മൂന്ന് യുവതികള്‍. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലയാതോടെയാണ് ഈ മൂന്നു യുവതികളേയും അറസ്റ്റ് ചെയ്തു.
ബൈക്കിന് മുകളില്‍ കയറിനിന്നും ഹാൻഡില്‍ ഉപയോഗിക്കാതെയുമൊക്കെയുള്ള ഈ അഭ്യാസപ്രകടനമാണ് യുവതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് ഒടിച്ചിരുന്നെങ്കിലും പൊലീസ് മൂവരെയും കണ്ടെത്തുകയായിരുന്നു.അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതായി സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ജീവൻ അപകടപ്പെടുത്തുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് കേസെടുത്തത്. 2,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസൻസില്‍ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഒപ്പം മോട്ടോര്‍ സൈക്കിളുകള്‍ രണ്ട് മാസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വീണ്ടെടുക്കുന്നതിന് ഏകദേശം 50,000 ദിര്‍ഹം ചെലവ് വരും. അതായത് ഏകദേശദേശം 11 ലക്ഷത്തിലധികം രൂപ വരും.
അതേസമയം നേരത്തെ മറ്റൊരു വാഹനത്തെ അപകടകരമായി ഓവര്‍ ടേക് ചെയ്ത വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തിരക്കേറിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ച വീഡിയോയും പൊലീസ് പുറത്തുവിട്ടു. വലതു വശത്ത് നിന്ന് ഓവര്‍ ടേക് ചെയ്തപ്പോള്‍ ഡ്രൈവര്‍ മറ്റൊരു വാഹനത്തിന് സമീപം അപകടകരമായി ഓടിക്കുകയായിരുന്നു. ആ വാഹനം മുന്നിലെത്തിയപ്പോള്‍, പിന്തുടര്‍ന്ന് ഒന്നിലധികം തവണ ബ്രേക്കിട്ടു. വലിയൊരു അപകടത്തില്‍ കലാശിച്ചേക്കാവുന്ന വേറൊരു അപകടകരമായ നടപടിയായിരുന്നു ഇത്.
എന്നാല്‍, ഇതു കണ്ടയുടന്‍ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രതികരിച്ചില്ലെന്നും; അശ്രദ്ധമായ ഡ്രൈവറുടെ പ്രവൃത്തികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നടപടിയെടുക്കുകയായിരുന്നുവെന്നും ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഈ പറഞ്ഞു. 'പൊതു നിലവാരവും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളും ലംഘിക്കുന്ന' പെരുമാറ്റത്തെ അപലപിച്ച അദ്ദേഹം, വാഹനം പിടിച്ചെടുത്ത് ലൈസന്‍സില്‍ 23 ബ്‌ളാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.