മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം
കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും.
സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നറിയാം...
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.
സൂര്യതാപം, മുഖത്തെ അധിക എണ്ണമയം, മുഖക്കുരു എന്നിവ വേനൽക്കാലത്തുണ്ടാവുന്ന പ്രധാന ചർമപ്രശ്നങ്ങളാണ്. ഇതിൽനിന്നു ചർമത്തെ സംരക്ഷിച്ച്, ആവശ്യമായ ഈർപ്പം നിലനിർത്താൻ ഈ പാക്ക് സഹായിക്കും. കറ്റാർ വാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്ചയിൽ ഒരു തവണ ഈ പാക്ക് ഇടാം.
കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼