തെറ്റിദ്ധാരണകൾ മനസ്സിൽ അനാവശ്യമായി വലിച്ചു നീട്ടിക്കൊണ്ടു പോകരുത്.തെറ്റിദ്ധാരണകൾ മാറ്റണമെങ്കിൽ പരസ്പരം മനസ്സു തുറന്നു സംസാരിക്കണം
.അതുവരെ തോന്നിയതും മനസ്സിലാക്കിയതും അല്ല സത്യമെന്ന് നമുക്കപ്പോൾ ബോധ്യമാകും .
വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ ബന്ധങ്ങൾ അറുത്തു മാറ്റപ്പെടുന്നു. തെറ്റിദ്ധാരണ എന്നാൽ തൊടുത്തുവിട്ട അമ്പ് പോലെയാണത്. സത്യം തിരിച്ചറിയുമ്പോഴേക്കും മനസ്സുകൾക്ക് മുറിവുകൾ സമ്മാനിച്ച് ഏറെ ദൂരം അവ താണ്ടിയിട്ടുണ്ടാകും.
എല്ലാ മുൻധാരണകളും വലിയ തെറ്റിദ്ധാരണകളാകാം .. അങ്ങിനെയുള്ള മനസ്സുകളിൽ അശാന്തിയും വെറുപ്പും വിദ്വോഷവും കുടികൊള്ളുന്നു.പിന്നീട് അത് വലിയ കലഹത്തിന് വഴിവച്ചേക്കാം.
ചിന്താഗതിയ്ക്ക് അനുസരിച്ചാണ്
മനുഷ്യന്റെ പുരോഗതിയും
അധോഗതിയും.
മനുഷ്യർ പരസ്പരം പിണങ്ങുന്നതും ഇണങ്ങുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച് തെറ്റിദ്ധാരണകൾ കൊണ്ടാണ്.
ബാഹ്യ സാഹചര്യങ്ങളെക്കാൾ ആത്മസംഘർഷങ്ങളാണ് നമ്മുടെ സ്വസ്ഥത ഇല്ലാതാക്കുന്നത് .കുത്തുകൊണ്ട് മുറിവ് പെട്ടെന്ന് ഉണങ്ങും . പക്ഷേ കുത്തുവാക്കുകൾ കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല .
തെറ്റുകൾ തിരുത്താം പക്ഷേ തെറ്റിദ്ധാരണകൾ തിരുത്താൻ ബുദ്ധിമുട്ടാണ്. തെറ്റിദ്ധാരണകൾ ജനിക്കുന്നിടത്ത് സൗഹൃദം മരിക്കുന്നു.
✍️: അശോകൻ.സി.ജി.