ജീവിതത്തിൽ തോറ്റുപോയവരുടെ ആത്മകഥകൾ കൂടി നമ്മൾ വായിക്കണം.അല്ലെങ്കിലും ജയിച്ചവരേക്കാൾ കൂടുതൽ
അനുഭവങ്ങൾ തോറ്റവർക്ക് പങ്കുവെക്കാനുണ്ടാകും.
തോറ്റിടത്തു നിന്നു തന്നെ
നമ്മൾ തുടങ്ങണം.
തോൽപ്പിച്ചവരുടെ മുന്നിൽ
നിന്നു തന്നെ തുടരണം.മുറിച്ചു കടന്നു മുറിവുണ്ടാക്കിയവരെ മറികടന്നു
ജയിച്ചു കാണിക്കണം.
ജീവിതത്തിൽ സന്തോഷവും ദുഃഖവും നിരാശയും ഒന്നും എക്കാലത്തേക്കും ഉള്ളതല്ല. ഈ അവസ്ഥയും കടന്നു പോകും എന്ന ചിന്തയായിരിക്കണം നമ്മളെ മുന്നോട്ടു നയിക്കേണ്ടത്. നമ്മുടെ അനുഭവങ്ങളും മനോഭാവങ്ങളും കാലക്രമേണ മാറിക്കൊണ്ടേയിരിക്കും. ജീവിതത്തിൽ നിരാശ എന്തെന്നറിഞ്ഞവന് മാത്രമേ സന്തോഷത്തിന്റെ വില മനസ്സിലാകൂ ...
ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്തതിനെ സ്വന്തമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ആരിൽ നിന്നും അധികമൊന്നും ആശിക്കരുത്. ആശിക്കുന്നതിനേക്കാൾ കൂടുതൽ തിരിച്ചുകിട്ടുന്ന ഒന്നേയുള്ളൂ .നിരാശ.
അമിതമായ ആശയാണ് നിരാശയ്ക്ക് വഴിവെക്കുന്നത്. കഴിയാവുന്നതേ ആശിക്കാവൂ..
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി
തൂകാൻ കഴിയുന്ന മനസ്സിനെ ആർക്കും
തോല്പിക്കാൻ കഴിയില്ല.
വഴികളെല്ലാം അടയുന്നു എന്ന നിരാശ പടരുന്നിടത്ത് വിസ്മയം പോലെ
പുതിയ വഴികൾ ജീവിതം നമുക്കായി ഒരുക്കി വക്കാറുണ്ട്.
നിങ്ങളുടെ പരിമിതികൾ എന്നത് നിരാശയിൽ മെനെഞ്ഞെടുത്ത വെറും ഭാവന മാത്രമാണ്. ചിട്ടയായ അധ്വാനം കൊണ്ട് മറികടക്കാൻ കഴിയുന്ന സത്യം .
നിരാശ എന്നത് അഗാധഗർത്ത
മൊന്നുമല്ല. നമ്മളോട് ഇഷ്ടമുള്ളവരുടെ കുഞ്ഞു സാമീപ്യം മാത്രം മതി അതിൽ നിന്ന് കരകയറാൻ .എല്ലാ
നിരാശകൾക്കിടയിലും
സാധ്യതകളുടെ ചെറു കണികകൾ അവശേഷിക്കുന്നുണ്ടാകും.അവ
കാണാതിരിയ്ക്കാൻ മാത്രം നമ്മുടെ കണ്ണിലെ പ്രകാശം നഷ്ടപ്പെടാതിരുന്നാൽ മതി.
✍️: അശോകൻ സി.ജി.