മുട്ടൊപ്പം വെള്ളത്തിൽ നടന്ന് ശീലിച്ചവർക്ക് അരക്കൊപ്പം വെള്ളത്തിൽ ബാലൻസ് നഷ്ടപ്പെടില്ല . നമ്മൾ ആദ്യം ഇറങ്ങുന്നത് തന്നെ ആഴത്തിലേക്കാണെങ്കിൽ
അത് വലിയ അനർത്ഥങ്ങൾ വരുത്തിവെക്കും.കാറും കോളും നിറഞ്ഞ കടലിനേ ഒരു നല്ല കപ്പിത്താനെ സൃഷ്ടിക്കാൻ കഴിയൂ..
തകർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റാൽ
മാത്രം പോരാ,തളരുന്നവർക്ക് താങ്ങായി ...., തണലായിരിക്കാൻ കൂടി നമുക്ക് കഴിയണം .
മുറിവ് ഉണ്ടാക്കുന്നവരെ അല്ല
മുറിവ് ഉണക്കുന്നവരെ ആണ് ഇന്ന്
സമൂഹത്തിന് ആവശ്യം.
ജീവിതത്തിൽ സംഭവിക്കുന്ന പാളിച്ചകൾ അറിയുന്നവർക്കും കൃത്യമായി അതിനെ വിശകലനം ചെയ്യുന്നവർക്കും എപ്പോഴും മുൻകരുതൽ എടുക്കാൻ കഴിയും .
ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും
അത് ജീവിതാവസാനവും , ലോകാവസാനവുമാണെന്ന് കരുതിയിരിക്കുമ്പോഴായിരിക്കും അതിനേക്കാൾ വലിയ പ്രതിസന്ധികളെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക .
വലിയ കാടുകളും മരങ്ങളുമെല്ലാം ദൂരെനിന്ന് ഒന്നിച്ചുകാണുമ്പോൾ മാത്രമാണ് കൂട്ടത്തോടെയുള്ളത്. അടുത്ത് ചെന്ന് നോക്കിയാൽ ഓരോന്നും കരുത്തോടെ സ്വന്തം ശക്തിയിൽ ഒറ്റക്കാവും..
സ്വയം ആരെന്നു മനസ്സിലാക്കാത്തവർ പലപ്പോഴും ഒന്ന് പ്രതിരോധിക്കുക പോലും ചെയ്യാതെ കീഴടങ്ങുന്നു.. പരിശ്രമിച്ചാൽ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത ഒരു പരാജയവും ജീവിതത്തിലില്ല.സ്വന്തം കഴിവിലുള്ള വിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
✍️: അശോകൻ.സി.ജി.