രോഗങ്ങളില്ലാത്ത ശരീരമുണ്ടായിട്ടും, ആ ശരീരം കുറേക്കാലം ജീവിച്ചിട്ടും പ്രത്യേകിച്ചൊന്നും ചെയ്‌തുവെക്കാതെയും ബാക്കിയാക്കാതെയും എത്രയോ ആളുകള്‍ മരിച്ചു തീരുന്നു.
ധാരാളം സമ്പത്ത് കൈയിലൂടെ വന്നുപോയിട്ടും, സംതൃപ്‌തമായ സാമ്പത്തികാവസ്ഥയുണ്ടായിട്ടും എവിടെ, എങ്ങനെ പണം തീര്‍ന്നുവെന്ന് സങ്കടപ്പെടുന്നവരും നമുക്കിടയിലുണ്ട്.
ഒഴിവുവേളകള്‍ വേണ്ടത്ര കിട്ടിയിട്ടും പ്രസക്തമായ ഒന്നും ചെയ്ത് തീർക്കാൻ സാധിക്കാത്ത എത്രയോ ആളുകളുണ്ട്
ശേഷിയുള്ള മക്കളുണ്ടായിട്ടും ആഗ്രഹിച്ച വിധം അവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരും എമ്പാടുമുണ്ട്.
'നമ്മൾ വിചാരിക്കുന്നതിനുമപ്പുറം ചില ദൈവീക തീരുമാനങ്ങൾ കൂടി ഉണ്ട്. .., അതുകൂടി നമ്മോടൊപ്പം വന്നു ചേരുമ്പോഴേ നമ്മുടെ ഈ ജീവിതം ധന്യമാകൂ.
ശാന്തസുന്ദരമായ ഒരു ജീവിതം കെട്ടിപടുക്കുന്നതിന് ലളിതമായ നമ്മുടെ ജീവിതശൈലിയാണ് കരുത്തു പകരുന്നത്.
അടുക്കും ചിട്ടയുമുള്ള ഒരു ജീവിതശൈലി ഉളവാക്കിയെടുക്കുമ്പോൾ വ്യക്തിത്വവും ശോഭിതമാവുന്നു.
സാഹചര്യങ്ങൾ മാറിയും മറിഞ്ഞും കൊണ്ടിരിക്കുമ്പോഴും തന്റേതായ ശൈലിയിൽ മുന്നേറുകയാവും ഉചിതം.
നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും സംതൃപ്തിയും നൽകുന്ന ജീവിതശൈലി സൃഷ്ടിച്ചെടുക്കാൻ നാം ഓരോരുത്തരും ശ്രമിക്കുക.
നമ്മുടെ ഓരോ ദിവസവും പുതിയ തുടക്കമാവണം.., ജീവിതത്തിൽ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്.. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്കായി കൂടുതൽ സമയം കണ്ടെത്തണം.
നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.. കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.., ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല.., പിന്നെന്തിന്ന് നാം സങ്കടപ്പെട്ടിരിക്കണം.