ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിതശെെലിയിൽ മാറ്റങ്ങൾ വരുത്തി ഫാറ്റി ലിവർ രോഗം തടയാം.




പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവര്‍. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും‌.


സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരള്‍ തന്നെ.


ഏതാണ്ട് 1.5 കിലോയാണ് ഒരു മുതിർന്നയാളുടെ കരളിന്റെ തൂക്കം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ


ദഹനത്തിനാവശ്യമായ പിത്തരസം ഉദ്പാദിപ്പിക്കുന്നത് കരളിലാണ്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്. 


കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി


വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവർ രോഗം തടയാം.


ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങൾ കരളിനെ ദോഷകരമായി ബാധിക്കും.  പഞ്ചസാര കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.


പൂരിത കൊഴുപ്പും ഉപ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചിപ്‌സ്, ബിസ്‌ക്കറ്റുകൾ തുടങ്ങിയ പായ്ക്ക് ചെയ്ത രുചികരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. കൂടാതെ ഉയർന്ന സോഡിയവും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിതമായ ഉപയോഗം ഫാറ്റി ലിവർ രോഗങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകും


കൊഴുപ്പ്‌ ആഹാരം വളരെ കുറക്കുക. രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി ഇല്ലാത്തതു കാരണം കൊഴുപ്പ് കഴിച്ചാൽ അസുഖം വഷളാകും.


പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.


ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളിന് കൂടുതൽ ജോലി കൊടുക്കുകയേയുള്ളു.


ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവർ കൂടാനും സാധ്യതയേറെയാണ്.
മദ്യം പൂർണമായി ഒഴിവാക്കുക. മദ്യത്തെ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്.പുകവലിയും അമിതമായ മദ്യപാനവും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സിഗരറ്റ് വലിക്കുന്നത് കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കും. 


സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങള്‍ തെളിയിച്ചതാണ്. ഇവയുടെ ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.


സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക. സാധാരണ വേദനസംഹാരികളായ പാരസെറ്റമോൾ, ടൈലിനോൾ എന്നിവ കരളിനെ തകരാറിലാക്കും. ഈ വേദനസംഹാരികൾ ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു. 


പ്രത്യേകം ശ്രദ്ധിക്കുക 


ആവശ്യത്തിന് വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.


അമിതവണ്ണം കുറയ്ക്കുക.ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും അമിത വണ്ണം കുറയ്ക്കും. ദിവസേന മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ്‌ ഏറ്റവും പ്രധാനം. ആഹാരരീതികളില്‍ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്‌ക്കണം. 5% വണ്ണം കുറക്കുമ്പോൾ തന്നെ ഫാറ്റി ലിവർ നല്ല വ്യത്യാസം വരും.


പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ‍ ഇവ ഉള്‍പ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. പൊണ്ണത്തടി കുറക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹരോഗികൾക്ക് ആശ്വാസം നൽകാനും നാരുകൾ അടങ്ങിയ ഭക്ഷണത്തിനു കഴിയും.


ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും ചില നട്സുകളും കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.


ഇന്ത്യയിൽ പത്തിൽ ഒരാൾക്കു ഫാറ്റി ലിവർ ഉണ്ടെന്നാണ് കണക്ക്‌. ഫാറ്റി ലിവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരി ആകുമെന്ന് നിങ്ങൾക്കു ഇപ്പോൾ മനസിലായില്ലേ..ഫാറ്റി ലിവർ വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.
ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

മോട്ടിവേഷൻ ചിന്തകൾ

കോപം നമ്മുടെ ദുർബ്ബലതയാണ്.ക്ഷമയും വിവേകവുമാണ് അതിന്റെ മറുമരുന്ന്.കോപം വന്നാൽ സ്വയം നിയന്ത്രിക്കണം.ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക . അപ്പോൾ കോപത്തിന്റെ നിസ്സാരത നമുക്ക് മനസ്സിലാവുകയും ക്ഷമയുടെ മഹത്വം ബോധ്യപ്പെടുകയും ചെയും. "അതിവേഗത ആപത്ത്.." ഇത് നമ്മുടെ മനസ്സിന് കൂടി ബാധകമാവുന്ന നിയമമാണ്. നിയന്ത്രണാതീതമായ വാഹനത്തിനും നിയന്ത്രണമില്ലാത്ത മനസ്സിനും ശരവേഗം ആയിരിക്കും.അവ മൂലം ഉണ്ടാകുന്ന നാശം പിന്നീട് ശരിപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. കോപം നിയന്ത്രിക്കുക. പരിഹാരം ഇല്ലാത്ത അധമവികാരമാണ് അനാവശ്യമായ കോപം. ക്രോധം മൂലം സംഭവിക്കുന്ന തെറ്റുകൾ പിന്നീട്‌ നമുക്ക്‌ തിരുത്താനൊ , പരിഹരിക്കാനോ സാധിച്ചെന്ന് വരില്ല.  ക്ഷിപ്രകോപി ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ വിനാശത്തിനും കാരണമാകും. ഇവർ മറ്റുള്ളവരുടെ മനസ്സിലേല്പിക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .  കോപിക്കുന്നവർ ചെയ്യുന്ന പ്രവൃത്തികൾ പൊട്ടിച്ചിതറിയ കണ്ണാടി പോലെയാണ്‌.  എത്ര സുന്ദരമായി അത് കൂട്ടിച്ചേർത്താലും ചില വടുക്കൾ ശേഷിക്കും. ഒരു കോപത്തിന് ചിലപ്പോൾ മൂന്നോ നാലോ മിനിറ്റ് മാത്രമേ ആയ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...