വാട്സാപ്പ് വഴി തട്ടിപ്പ്: ഹായ് സന്ദേശങ്ങള്‍ക്ക് കരുതലോടെ പ്രതികരിക്കുക, മലയാളികള്‍ക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍
വാട്സാപ്പ് വഴി തട്ടിപ്പ്: ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ പ്രതികരിക്കുക, മലയാളികൾക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ
വിദേശത്തു നിന്നടക്കമുള്ള അറിയാത്ത നമ്ബറുകളിൽ നിന്ന് വാട്സാപ്പിലേക്ക് വരുന്ന ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ മാത്രം പ്രതികരിക്കുക.
സാമൂഹിക മാധ്യമങ്ങളിലോ, ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലോ നൽകിയിട്ടുള്ള ഫോൺ നമ്പറുകളാണ് ആപ്പുകളും സോഫ്റ്റ് വെയറുകളും തപ്പിയെടുത്ത് അങ്ങ് വിദേശത്തിരിക്കുന്നവർക്ക് എത്തിക്കുന്നത്.
സാധനം വാങ്ങുമ്ബോള്‍ കടകളില്‍ നല്‍കുന്ന ഫോണ്‍ നമ്ബറുകളും ഇത്തരത്തില്‍ വൻതോതില്‍ ചോരുന്നുണ്ടെന്നാണ് പൊലീസ് സൈബര്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. നേരത്തേ ഫെയ്സ്ബുക്കിലൂടെയും, മെസഞ്ചറിലൂടെയും നടത്തിയിരുന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ വാട്സാപ്പില്‍ തന്നെ പരിചയം നടിച്ചും സൗജന്യങ്ങള്‍ മുന്നോട്ടുവച്ചും നടത്തുന്നത്. ഈ രീതിയിലുള്ള വിവിധ സൈബര്‍ തട്ടിപ്പുകളില്‍ മലയാളികള്‍ അടക്കമുള്ളവര്‍ ഇരകളാകുന്നുണ്ടെന്ന് പൊലീസ് സൈബര്‍ ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.
വാട്സാപ് വഴി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പിലും, സാധനങ്ങള്‍ വാങ്ങി അപ്പോള്‍ത്തന്നെ ലാഭത്തില്‍ വില്‍ക്കുന്ന ട്രേഡിങ് തട്ടിപ്പിലും കുടുങ്ങി ഇപ്പോഴും മലയാളികളുടെ പണം വൻതോതില്‍ നഷ്ടപ്പെടുന്നുണ്ട്. ഇന്നലെ ട്രേഡിങ് തട്ടിപ്പിലൂടെ 45 ലക്ഷം രൂപയാണ് തിരുവനന്തപുരത്തെ ഒരു വ്യാപാരിക്ക് നഷ്ടമായത് . ഇതില്‍ സൈബര്‍ വിഭാഗം കേസെടുത്തു. ഈ രണ്ടു തട്ടിപ്പുകളിലുമായി മാത്രം നാനൂറിലധികം കേസുകളാണ് ഇതുവരെ പോലീസ് റജിസ്റ്റര്‍ ചെയ്തത്.
വാട്സാപ്പ് നമ്ബറുകളിലേക്ക് ഹായ് അയച്ച് പരിചയപ്പെടാൻ ശ്രമിക്കും. കൗതുകം തോന്നുന്ന എന്തെങ്കിലും സംഭവത്തിന്റെ ലിങ്ക് അടക്കം പിന്നീട് അയച്ചുതരും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിന്റെ ക്യാമറയും മൈക്കും അടക്കം അവർക്ക് നേരിട്ട് ലഭിക്കും. ഇവിടുത്തെ ദൃശ്യങ്ങളും സംസാരവും വരെ നേരിട്ടു കാണാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകളും തട്ടിപ്പു സംഘത്തിന്റെ പക്കലുണ്ട്. കൂടാതെ ഫോണിലെ ഗ്യാലറിയും അവർക്ക് നേരിട്ട് കൈകാര്യം ചെയ്യാനാകും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ബ്ലോക്ക്മെയിൽ ചെയ്യുന്ന പരാതികളും നിരവധിയാണ്.
ഇതോടൊപ്പം നേരത്തേ മെസഞ്ചർ വഴി നടന്നിരുന്ന വിഡിയോ കോൾ തട്ടിപ്പ് ഇപ്പോൾ വാട്സാപ്പ് വഴിയും വ്യാപകമായത്. വാട്‌സ്ആപ്പിൽ ഇത്തരം അപരിചിത നമ്ബറിൽ നിന്ന് വരുന്ന വീഡിയോ കോൾ എടുത്താൽ അപ്പുറത്തു നിന്നു നഗ്നത പ്രദർശനവും ഒപ്പം ഇപ്പുറത്തുള്ളയാളുടെ മുഖംകൂടി ഉൾപ്പെടുത്തുന്ന ഫോട്ടോ ഉപയോഗിച്ച് ബ്ലോക്ക്മെയിൽ ചെയ്യുന്ന സംഭവങ്ങളും പതിവാണ്.