രാവിലെ ഒഴിഞ്ഞ വയറിൽ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ
നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ വരുത്തിവെക്കാറുണ്ട്. ശരിയായ ഭക്ഷണം കഴിക്കുക മാത്രമല്ല, അത് ശരിയായ രീതിയിൽ കഴിക്കുകയും വേണം. അതുപോലെ തന്നെയാണ് വെറും വയറ്റിൽ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ. അവ ഏതൊക്കെയാണെന്ന് നോക്കാം
വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ?
നട്ട്സ്...
ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, നല്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ അണ്ടിപ്പരിപ്പ്, ബദാം പോലെയുള്ള നട്ട്സുകൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും. ഈ ചെറിയ പവർ ബാങ്കുകൾ ദിവസം മുഴുവൻ ഊർജ്ജസ്വലമാക്കും. കൂടാതെ ആമാശയത്തിലെ പിഎച്ച് നില നിലനിർത്താനും ഇവ സഹായിക്കുന്നു.
മുട്ട...
ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രാവിലെ മുട്ട കഴിക്കണം. കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുവാനും അതുവഴി ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുവാനും അവ സഹായിക്കുന്നു. കൂടാതെ, കൊഴുപ്പ് കുറയ്ക്കുന്നതിനും പ്രോട്ടീനുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന മുട്ട ഗുണകരമാണ്.
തേൻ...
ശരീരത്തിനെ വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളിൽ ഒന്നാണ് തേൻ. ഒഴിഞ്ഞ വയറ്റിൽ ഇത് കഴിക്കുമ്പോൾ, സെറോടോണിൻ എന്നറിയപ്പെടുന്ന 'നല്ല അനുഭവം പകരുന്ന ഹോർമോണുകൾ' ഉത്തേജിപ്പിക്കുന്നതിലൂടെ തേൻ, ഊർജ്ജസ്വലരാക്കാൻ സഹായിക്കും. വയറിളക്കത്തിനും മറ്റും കാരണമാകുന്ന 'ലേസി ബവൽ സിൻഡ്രോം' പ്രശ്‌നം കൈകാര്യം ചെയ്യാനും ഇത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു.
ധാന്യങ്ങൾ അടങ്ങിയ ചപ്പാത്തി/റൊട്ടി
കാർബോഹൈഡ്രേറ്റ് ശരീരത്തിന് വളരെ പ്രധാനമാണ്. അവ ഒഴിവാക്കുന്നത്, സമീകൃതാഹാരത്തിന്റെ നിയമത്തിന് വിരുദ്ധമാണ്. യീസ്റ്റ് ഇല്ലാത്ത ഗോതമ്പ് റൊട്ടി രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ഏറ്റവും മികച്ച ഒരു ഭക്ഷണമാണ്.
ചീസ്...
ആട്ടിൻ പാലിൽ നിന്നുള്ള ചീസ്, കോട്ടേജ് ചീസ്, ഫെറ്റ ചീസ് എന്നിവയാണ് രാവിലെ കഴിക്കാൻ കഴിയുന്ന മികച്ച കൊഴുപ്പുകൾ. അവ വയറിന് വളരെ ലഘുവായതിനാൽ, ഇത് രാവിലെ കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.
ഓട്ട്സ്...
ദിവസേന ദഹനക്കേട് അനുഭവിക്കുന്നവർക്ക് ഓട്ട്സ് പൊടിച്ചത് ഒരു അനുഗ്രഹമാണ്. അതിരാവിലെ കഴിക്കുമ്പോൾ, ഇത് ആമാശയത്തിൽ ഒരു പാളി സൃഷ്ടിക്കുന്നു, ഇത് സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മൂലമുണ്ടാകുന്ന പ്രകോപനം തടയുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഗോതമ്പ് അവൽ...
രാവിലെ വെറും 2 ടേബിൾസ്പൂൺ ഗോതമ്പ് അവൽ ആവശ്യമായ 15% വിറ്റാമിൻ ഇ, ദിവസേന ആവശ്യമായ 10% ഫോളിക് ആസിഡ് എന്നിവ നൽകും. ഇത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ...
രാവിലെ ആദ്യം കഴിക്കുമ്പോൾ ദോഷം വരുത്താത്ത ഒരു പഴമാണ് തണ്ണിമത്തൻ. അവ ധാരാളം ദ്രാവകങ്ങൾ നൽകുകയും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ലൈകോപീൻ ശരീരത്തെ പല തരത്തിൽ സഹായിക്കുന്നു.
വെറും വയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മസാലകൾ...
മസാലയുള്ള ഭക്ഷണം, ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ആമാശയത്തിലെ പാളിയെ അത് പ്രകോപിപ്പിക്കും,
സിട്രസ് ഭക്ഷണം...
ദിവസത്തിലെ ഏത് സമയത്തും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്, പക്ഷേ സിട്രസ് (പുളി), ഉയർന്ന അളവിൽ ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ രാവിലെ ഒഴിവാക്കണം. അവയിൽ ഫ്രക്ടോസ്, ഫൈബർ എന്നിവയുടെ ഉയർന്ന ഉള്ളടക്കം ഉള്ളതിനാൽ മെറ്റബോളിസത്തെ ദിവസം മുഴുവൻ മന്ദഗതിയിലാക്കുന്നു.
തണുത്ത പാനീയങ്ങൾ...
ശൂന്യമായ വയറ്റിൽ തണുത്ത പാനീയങ്ങൾ കുടിച്ചാൽ വയറിലെ ശ്ലേഷ്‌മപാളിയെ ഈ തണുത്ത പാനീയങ്ങൾ നശിപ്പിക്കും. ഇത് ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാൽ തണുത്ത പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ഒഴിവാക്കുക.
രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം, നമ്മുടെ ബാക്കി ദിവസത്തിന്റെ ഗതി നിർണ്ണയിക്കുന്നതിനാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനാൽ, ശരിയായി കഴിക്കുകയും കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക, കാരണം ആമാശയം സന്തുഷ്ടമാകുമ്പോൾ ശരീരം മുഴുവൻ ഉന്മേഷകരമായി അനുഭവപ്പെടും. ശീലങ്ങൾക്ക് ആരോഗ്യകരമായ ഒരു ട്വിസ്റ്റ് നൽകുകയും കഴിക്കുന്ന എല്ലാറ്റിന്റെയും ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുക. ഇതെല്ലാം നല്ല ആരോഗ്യത്തിന് വഴിവെക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼