ദഹനപ്രക്രിയ മികച്ചരീതിയില്‍ നടക്കുന്നതിന് നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ശരീരഭാരം കുറയ്ക്കുന്നതിന് പലരും പല വഴികളാണ് തിരഞ്ഞെടുക്കാറ്. ചിലര്‍ യോഗ പിന്തുടരും. ചിലരാകട്ടെ കഠിനമായ വ്യായാമമുറകള്‍ പിന്തുടരും. മറ്റുചിലരാകട്ടെ ഭക്ഷണത്തിലായിരിക്കും നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഭക്ഷണത്തില്‍ തന്നെ പലതരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തി ശരീരഭാരം കുറയ്ക്കുന്നവരുണ്ട്.
നാരുകള്‍(ഫൈബര്‍) കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദഹനപ്രക്രിയ മികച്ചരീതിയില്‍ നടക്കുന്നതിന് നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന ദഹനരസങ്ങള്‍ക്ക് ഫൈബറിനെ അതിവേഗം ദഹിപ്പിക്കാന്‍ കഴിയില്ല. ഇത് മലബന്ധം തടയാനും സഹായിക്കുന്നു. നാരുകള്‍ കൂടുലായി അടങ്ങിയ ഏതാനും ആഹാരപദാര്‍ഥങ്ങള്‍ പരിചയപ്പെടാം.
ബ്രൊക്കോളി
നാരുകളും വിറ്റാമിന്‍ സിയും ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്രൊക്കോളിയില്‍ അഞ്ച് ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പച്ചച്ചീര
കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും പച്ചച്ചീര ഏറെ ഗുണകരമാണ്. ഇത് കൂടാതെ, പച്ചച്ചീരയിലുള്ള നാരുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തോരനും കറികളും വയ്ക്കുന്നതിനും സൂപ്പ് തയ്യാറാക്കുന്നതിനും പച്ചച്ചീര മികച്ചതാണ്.
ഗ്രീന്‍ പീസ്
ഫൈബര്‍, അയണ്‍, വിറ്റാമിനുകളായ എ, സി എന്നിവയെല്ലാം ഗ്രീന്‍പീസില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.
വെണ്ടക്ക
പോഷകസമൃദ്ധമാണ് വെണ്ടക്ക. കാല്‍സ്യം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് വെണ്ടക്ക. ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും വെണ്ടക്ക മികച്ചതാണ്.
മത്തങ്ങ
കാല്‍സ്യം, വിറ്റാമിനുകളാ എ, കെ എന്നിവ മത്തങ്ങയില്‍ കൂടുലായി അടങ്ങിയിരിക്കുന്നു. നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്ന മത്തങ്ങ ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച മാര്‍ഗമാണ്.
ശ്രദ്ധിക്കുക :അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼