ആരുടെയും സങ്കടങ്ങളോട് നാം മുഖം തിരിക്കരുത് . അത് തികച്ചും ഹൃദയശൂന്യതയാണ് .സ്വന്തം കാര്യങ്ങളുടെ വിളംബര ഘോഷത്തിനിടെ മറ്റുള്ളവരുടെ ശബ്ദങ്ങൾ ചിലർക്ക് അരോചകമാ യിരിക്കും. എങ്കിലും ആ ശബ്ദങ്ങൾ കേൾക്കാൻ മനസ്സുകാട്ടുക എന്നുള്ളതാണ് പ്രധാനം. കേൾവി തന്നെയാണ്
യഥാർത്ഥ പ്രശ്നപരിഹാരം .
അപരനോടു കാണിക്കുന്ന അനുകമ്പയും സ്നേഹവും ആത്മാർത്ഥമായ പുഞ്ചിരികൾ പോലും ഒരു തരത്തിൽ പറഞ്ഞാൽ പങ്കുവെയ്ക്കലുകൾ തന്നെയാണ്.
കൊടുക്കലും വാങ്ങലും മാത്രമല്ല സൗഹൃദം.
പ്രതിസന്ധികളിൽ അകപ്പെട്ട് വലയുമ്പോൾ ഒരു വിളി, ഒരു സാന്ത്വനം
മാനസികമായ പിന്തുണ .
കരുതലായി കൂടെ ഞാനും
ഉണ്ടാകും എന്ന ഉറപ്പ്.
നമുക്ക് നല്കാൻ കഴിയുന്ന നന്മ..
അത് ലഭിക്കാൻ
അവകാശമുള്ളവർക്ക് ഒരിക്കലും നിഷേധിക്കരുത്. പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്നതും
ഇതൊക്കെ തന്നെയാണ്.
സത്യസന്ധന്റെ മാർഗ്ഗം എപ്പോഴും സുരക്ഷിതമായിരിക്കും...
തെറ്റായി മാർഗ്ഗത്തിൽ ചരിക്കുന്നവൻ എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടും. ആരേയും ആശ്രയിക്കാതെ ഈ ലോകത്ത് ജീവിക്കാമെന്ന അഹന്തയെ അകറ്റി നിർത്തണം.
ആവശ്യത്തിലധികം ഉള്ളതിന്റെ
വിതരണം മാത്രമല്ല സഹായം.
അത് നമ്മുടെ കയ്യിൽ
വന്നുചേർന്നതിന്റെ പങ്കുവെക്കൽ കൂടിയത്രെ . നമുക്ക് ലഭിക്കുന്ന എല്ലാ സഹായങ്ങളും ഒരിക്കലും പണത്തിന്റെ ത്രാസ്സിൽ തൂക്കി നോക്കരുത് .
✍️: അശോകൻ.സി.ജി