മിഡില്‍ ഈസ്‌റ്റേണ്‍, നോര്‍ത്താഫ്രിക്കന്‍, ഇന്ത്യന്‍ മേഖലകളിലെ ഏറ്റവും വലിയ റീടെയില്‍, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളിലൊന്നായ ലാന്റ്മാര്‍ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മിക്കി ജഗ്തിയാനി ജീവചരിത്രം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. വളരെ താഴേക്കിടയിൽ നിന്നും ഒരുപാട് ഉയരങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹത്തിന് സാധിച്ചു.
ദേശ-ഭാഷ വ്യത്യാസമില്ലാതെ ലോകത്തിലെ മിക്ക കോടീശ്വരന്‍മാരും അവരുടെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത് യു എ ഇയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച ബിസിനസ് ടൈക്കൂണ്‍ മിക്കി ജഗ്തിയാനിയും യു എ ഇയില്‍ ആണ് തന്റെ ജീവിതം പാകപ്പെടുത്തിയത്.
71 കാരനായ മിക്കി ജഗ്തിയാനി ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് അന്തരിക്കുന്നത്. മരണപ്പെടുമ്ബോള്‍ യു എ ഇയിലെ ഏറ്റവും കോടീശ്വരനായ ഇന്ത്യക്കാരന്‍ എന്ന നേട്ടം മിക്കി ജഗ്തിയാനിയുടെ പേരിലായിരുന്നു. യു എ ഇയില്‍ ഉടനീളം വിപുലമായ ബിസിനസ് ശൃംഖല അദ്ദേഹം സ്ഥാപിച്ചിരുന്നു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് അദ്ദേഹം അന്തരിക്കുന്നത്.
സമ്ബന്നതയുടെ ഉന്നതിയില്‍ ജീവിതാവസാനം വരെ അദ്ദേഹം വിരാജിച്ചെങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്റെ കുട്ടിക്കാലവും യൗവനവും. നിത്യവൃത്തിക്കായി ടാക്‌സി ഓടിക്കുകയും ഹോട്ടലുകള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുള്ള ആളാണ് മിക്കി ജഗ്തിയാനി എന്ന് പലര്‍ക്കും അറിയില്ല. ജഗ്തിയാനി ജനിച്ചത് കുവൈറ്റില്‍ ആണെങ്കിലും ഇന്ത്യയില്‍ ആണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ചെന്നൈയിലെയും മുംബൈയിലെയും സ്‌കൂളുകളില്‍ പഠിച്ച ശേഷം യുകെയിലെ ലണ്ടനിലെ ഒരു അക്കൗണ്ടിംഗ് സ്‌കൂളില്‍ ചേര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പെട്ടെന്നുള്ള മരണം വലിയ ആഘാതമായി. അങ്ങനെയാണ് ലണ്ടനില്‍ ടാക്‌സി ഡ്രൈവറായും ഹോട്ടല്‍ ക്ലീനറായും അദ്ദേഹം ജോലി ചെയ്തത്.
തന്റെ സഹോദരന്റെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോറില്‍ നിന്ന് പതിയെ അദ്ദേഹം ബിസിനസ് ശൃംഖല വികസിപ്പിച്ചു. 10 വര്‍ഷത്തിനുള്ളില്‍ നഗരത്തിന് ചുറ്റും 6 ഔട്ട്‌ലെറ്റുകള്‍ അദ്ദേഹം സ്ഥാപിച്ചു. അതില്‍ നിന്ന് തന്റെ ബിസിനസ് പാടവം കൊണ്ട് 20 രാജ്യങ്ങളിലായി 6000 ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നിലയിലേക്ക് അദ്ദേഹം വളരെ പെട്ടെന്നാണ് എത്തിയത്.
വൈകാതെ അദ്ദേഹം ദുബായില്‍ സ്ഥിരതാമസമാക്കി. 2008-ല്‍ ഫോര്‍ബ്സിന്റെ ഏറ്റവും സമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടുകയും ശതകോടീശ്വരന്‍ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. മരിക്കുന്നത് വരെ ദുബായില്‍ സ്ഥിരതാമസമാക്കിയ ഏറ്റവും ധനികനായ ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളായിരുന്നു മിക്കി ജഗ്തിയാനി ഏകദേശം 5.2 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 43,194 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.
1973ല്‍ ബഹ്റൈനില്‍ ഒറ്റ സ്റ്റോറില്‍ ആരംഭിച്ച മിക്കിയുടെ ബിസിനസ്് പാടവമാണ് ഇന്ന് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും 21 രാജ്യങ്ങളിലായി നിരവധി സ്റ്റോറുകളുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിനെ വികസിപ്പിച്ചെടുത്തത്. നിലവില്‍ മലയാളികള്‍ ഉള്‍പ്പടെ 45000 ലധികം ജീവനക്കാരാണ് ഈ കമ്ബനിക്ക് കീഴില്‍ ജോലി ചെയ്യുന്നത്.