ഇനി മുതല്‍ എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ ഈസിയായി പണം പിൻവലിക്കാം; വരുന്നു പുതിയ സംവിധാനം
യു .പി.ഐ എ.ടി.എം. മെഷീനുകള്‍ കേരളത്തില്‍ ഉടൻ എത്തും. ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് യുപിഐ എടിഎം അവതരിപ്പിച്ചത്.
എ. ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റര്‍റോപ്പറബിള്‍ കാര്‍ഡ് ലെസ് ക്യാഷ് വിത്ഡ്രോവല്‍ (ഐ.സി.ഡബ്ല്യു ) സേവനം യാഥാര്‍ഥ്യമായി. യു.പി.ഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിൻവലിക്കേണ്ടത്. കേരളത്തില്‍ പെട്ടെന്ന് തന്നെ മെഷീൻ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാര്‍ കോപ് - ടെക് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത യുപിഐ ആപ്പ് ഉള്ള ആര്‍ക്കും ഇത്തരത്തില്‍ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവില്‍ മുംബൈയില്‍ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
എടിഎം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഈ സംവിധാനം സഹായിക്കും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചേരുന്നതില്‍ നിന്ന് പരിഹാരം കാണാൻ യുപിഐ എടിഎമ്മിന് കഴിയും.