ഖത്തറില്‍ താമസ വിസയുള്ളവരാണോ നിങ്ങള്‍...!! യുഎഇയിലേക്ക് പോകാൻ ഇനി വിസയുടെ ആവശ്യമില്ല
ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് പോകാൻ ഇനി വിസയുടെ ആവശ്യമില്ല. ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമല്ല ഈ അവസരമുള്ളത് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടോ ഐഡികാര്‍ഡോ ഉപയോഗിച്ച് യുഎഇയില്‍ പ്രവേശിക്കാമെന്നും, വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സര്‍ലൻഡ്, ബഹാമാസ്, നെതര്‍ലാൻഡ്സ്, യുകെ, യു.എസ്, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ ഉള്‍പ്പടെ 82രാജ്യങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത്. ഇവര്‍ക്ക് 30 ദിവസത്തെ പ്രവേശന വിസയോ അല്ലെങ്കില്‍ 90 ദിവസത്തെ അറൈവല്‍ വിസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വിസ 10 ദിവസത്തേക്ക് നീട്ടാനും സാധിക്കുന്നതാണ്. അതേസമയം, ഇന്ത്യൻ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തെ എൻട്രി വിസയും ലഭിക്കും.
കൂടാതെ, 14 ദിവസത്തേക്ക് കൂടി വിസ നീട്ടാനും അപേക്ഷിക്കാവുന്നതാണ്. വിസയെ സംബന്ധിച്ചുള്ള വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വേണ്ടവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളെ ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാം.
ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാൻ വിസയോ സ്പോണ്‍സറോ ആവശ്യമില്ല. യുഎഇലേക്ക് പ്രവേശിക്കുന്ന അതിര്‍ഥികളില്‍ എത്തുമ്പോൾ ജിസിസി രാജ്യം നല്‍കിയ പാസ്‌പോര്‍ട്ടോ അവരുടെ ഐഡി കാര്‍ഡോ ഹാജരാക്കിയാല്‍ മതിയാകും. വിസ ഇളവ് അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ വിഭാഗങ്ങളില്‍ പെടാത്തവര്‍ക്ക് എൻട്രി പെര്‍മിറ്റ് ആവശ്യമാണെന്ന് യുഎഇ ഡിജിറ്റല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്ന ഈ പെര്‍മിറ്റ് അവര്‍ യുഎഇയില്‍ എത്തുന്നതിന് മുൻപ്ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ നിന്ന് നേടിയിരിക്കണം.അതേസമയം, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 115 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്.
യുഎഇ സന്ദര്‍ശിക്കാൻ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിസ അപ്‌ഡേറ്റുകള്‍ പരിശോധിക്കാണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വിസ വിവരങ്ങള്‍ ലഭിക്കുന്നതിനായി എയര്‍ലൈനുകളെ ബന്ധപ്പെടാവുന്നതുമാണ്