ഏതൊരു ആളുടെ മനസ്സിലും ആത്മവിശ്വാസത്തിന്റെ
ഒരു കനൽ ഉറങ്ങി ക്കിടക്കുന്നുണ്ട് .ആ കനലിനെ ജ്വലിപ്പിക്കാൻ അവനവൻ തന്നെ പ്രയത്നിക്കണം . തളർത്താനും തളരാനും
ഒരു പാട് കാരണങ്ങൾ ഉണ്ടായേക്കാം .
അവിടെയെല്ലാം ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നവർക്ക് വിജയം സുനിശ്ചിതം.എന്ത് പ്രതിസന്ധികൾ നേരിട്ടാലും , എത്ര തവണ പരാജയപ്പെട്ടാലും ഒരുനാൾ അത് നേടിയെടുക്കാൻ എനിക്ക് കഴിയും എന്ന വിശ്വാസം വേണം . ഇങ്ങനെ ശക്തമായ ഒരു ചിന്ത മനസ്സിൽ രൂപപ്പെടുത്തിയെടുക്കുക .
നിങ്ങളുടെ സ്വപ്നങ്ങളിലെ ദിശയിലേക്ക് ശിരസ്സുയർത്തി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. നിങ്ങൾ സങ്കൽപ്പിച്ച ജീവിതം നയിക്കുക. നമ്മളിൽ
ആത്മവിശ്വാസം കുറയുന്നത് തോൽക്കുമ്പോൾ അല്ല , നമ്മൾ ആലോചിച്ചെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്.
തോറ്റു പോകാനും തളർന്ന് പോകാനും ഒരു പാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ ജയിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടാകൂ ..
ജയിക്കണം എന്നുള്ള നമ്മുടെ ഉറച്ച തീരുമാനം.തോറ്റുപോയവന്റെ ചിരി
മതി വിജയം ഉറപ്പിച്ചൂന്ന് വിശ്വസിക്കുന്നവരുടെ ആത്മവിശ്വാസം തകർത്തു കളയാൻ.
പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതൊ തരണം ചെയ്യാൻ കഴിയാത്തതൊ ആയി
ഒന്നുമില്ലെന്ന തിരിച്ചറിവിൽ ആത്മവിശ്വാസത്തോടെ തന്നെ ഇന്നിൻ്റെ നിമിഷങ്ങളെ സ്വീകരിക്കുക.
ആത്മവിശ്വാസമാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും വേണ്ടത് ഒരു കാര്യം ചെയ്യുന്നതിന് മുൻപ് "എനിതിന് സാധിക്കുമോ " എന്ന ചിന്തിച്ചു തലപുണ്ണാക്കാതെ "എനിക്കതിന് കഴിയും " എന്ന വിചാരത്തോടെ മുന്നേറുക . ജീവിതത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയും.തീരുമാനങ്ങൾ എടുക്കുമ്പോൾ അത് നടപ്പിൽ വരുത്തുവാനുള്ള ആർജ്ജവം കൂടി ഉണ്ടാകണം . പക്വതയോടുള്ള സമീപനവും ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും . ആശങ്കയോടെ ഒരു കാര്യം ചെയ്യാൻ തുനിയരുത് . അത് പൂർണ്ണതയിൽ എത്തിയെന്ന് വരില്ല . ആത്മവിശ്വാസമാണ് എല്ലാത്തിനും പിൻബലമായി ഉണ്ടാവേണ്ടത് .
കഠിനാദ്ധ്വാനത്തേക്കാൾ വലിയ ചക്രങ്ങൾ ഇല്ല .ആത്മവിശ്വാസത്തെക്കാൾ മൂല്യവത്തായ ഇന്ധനവും ഇല്ല. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇതിലും എളുപ്പത്തിൽ എത്താവുന്ന ഒരു വാഹനവും കണ്ടു പിടിക്കപെട്ടിട്ടും ഇല്ല.എത്തിച്ചേരാൻ
കഴിയാതെ തോറ്റു പോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്നുറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നു പോയി ലക്ഷ്യത്തിലെത്തി തിരിഞ്ഞു നിന്ന് ലോകത്തെ നോക്കി പുഞ്ചിരിച്ചവരുടെ പേരാണ് "ആത്മവിശ്വാസം" .
✍️: അശോകൻ.സി.ജി.