കഫക്കെട്ട് മാറാൻ ഫലപ്രദമായ 19 പ്രകൃതിദത്ത മാർഗ്ഗങ്ങൾ
കഫക്കെട്ട് നിരവധി പേരെ അലട്ടുന്ന പ്രശ്‌നമാണ്. കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും.
ചിലര്‍ക്ക് ജലദോഷത്തിന്റെയോ നീര്‍ക്കെട്ടിന്റെയോ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതെ ഇരിക്കാറുണ്ട്. തീരെ ചെറിയ ജോലികള്‍ പോലും ചെയ്യാനാകാത്ത വിധം തലവേദന, തലക്കനം -എന്നീ പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.
ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു രോഗമാണ് കഫശല്യം. പല കാരണങ്ങൾ കൊണ്ട് കഫശല്യം ഉണ്ടാക്കാം. കടുത്ത വെയിൽ കൊള്ളുക., തണുത്ത കാറ്റേറ്റ് കിടന്നുറങ്ങുക, പനി വരുമ്പോഴുണ്ടാകുന്ന കഫക്കെട്ട്, കുളിച്ചതിനു ശേഷം എണ്ണ തേക്കുക എന്നീ നിരവധി കാരണങ്ങളാൽ കഫക്കെട്ട് ഉണ്ടാകാം.
കഫ രോഗങ്ങൾ ഒഴിവാക്കാൻ വേണ്ടി ഫലപ്രദമായ ഒട്ടനവധി ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
കുരുമുളക്, തുളസിയില, തുമ്പയില, വെറ്റില എന്നിവ കഷായം വെച്ച്തേനും ചേർത്ത് കഴിക്കുന്നത്കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
ചുക്ക് വറുത്ത് എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ്
വയറിളക്കിയശേഷം വള്ളിപ്പാലയില രണ്ടെണ്ണം ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ എത്ര പഴകിയ കഫക്കെട്ടും മാറാൻ നല്ല മരുന്നാണ്
ഒരു സ്പൂൺ ആടലോടകത്തിന്റെ ഇലയുടെ നീരിൽ ഒരു കോഴിമുട്ടയും ഉടച്ച് ചേർത്ത് കുറച്ച് ദിവസം പതിവായി കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്
ചൂടുവെള്ളത്തിൽ ഉലുവ അരച്ചു കലക്കി കുടിക്കുന്നതും കഫക്കെട്ട് ഇല്ലാതാക്കാൻ നല്ല മരുന്നാണ്
5 ഗ്രാം ജീരകവും 5 ഗ്രാം കുരുമുളകും ഇവ രണ്ടും നന്നായി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ കഫശല്യം പൂർണമായും മാറും
ഏഴിലംപാലയുടെ ഇല അരച്ച് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി നസ്യം ചെയ്യുന്നത് കഫക്കെട്ട് മാറാൻ നല്ലതാണ്
ഇഞ്ചി നീര്, ഉള്ളി നീര്, തുളസിനീര് തേൻ എന്നിവ സംയോജിപ്പിച്ച് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്
തിപ്പല്ലി പൊടിച്ച് 5 ഗ്രാം വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുദിവസം കഴിക്കുന്നത് കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
അകത്തിയില ചതച്ച് നീരെടുത്ത് നസ്യം ചെയ്യുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്
കയ്യോന്നി ചതച്ച് നീരെടുത്ത് നസ്യം ചെയ്യുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ്
മധുര തുളസിയുടെ ഇല 10 ഗ്രാം വീതം രാവിലെ വെറും വയറ്റിൽ കുറച്ചു ദിവസം പതിവായി കഴിക്കുന്നത് കഫക്കെട്ട് മാറാൻ സഹായിക്കും
അരുതയില ചതച്ച് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ് ഇത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന കഫക്കെട്ടിനും വളരെ നല്ലതാണ്
ഇഞ്ചി ചുട്ട് തൊലി കളഞ്ഞശേഷം കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
തിപ്പലി, ത്രിഫല ഇവ നന്നായി പൊടിച്ച് നെയ്യ് ചേർത്ത് കഴിക്കുന്നത് തൊണ്ടയിൽ നിന്നും കഫം ഇളകി പോകാൻ സഹായിക്കും
അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ്
അയമോദകം പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
കുരുമുളകുപൊടിയിൽ തേൻ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
ആടലോടകത്തിന്റെ ഇലയുടെ നീരും ഇഞ്ചിനീരും, തേനും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് കഫക്കെട്ട് മാറാൻ സഹായിക്കും
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാവർക്കും ഒരേ രീതിയിൽ തന്നെ ഫലങ്ങൾ കിട്ടി കൊള്ളണം എന്നില്ല. അതുകൊണ്ട് ഒരു നല്ല ചികിത്സകനോട് കൂടി അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രം ഇതുപോലുള്ള വസ്തുക്കൾ ഉപയോഗിക്കുക.
ആളുകൾ വ്യത്യസ്തർ ആയതുകൊണ്ട് തന്നെ ഉപയോഗിക്കേണ്ട രീതികളും വ്യത്യസ്തമായിരിക്കും. അതുപോലെ കാലാവസ്ഥയും സ്ഥലങ്ങളും എല്ലാം അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ ഉപയോഗിക്കേണ്ട രീതി. കൂടുതൽ പഠനങ്ങൾ നടത്തി നല്ലതുമാത്രം സ്വീകരിക്കുക.