സംസാരം എന്നത് ബന്ധങ്ങളുടെ
ഹൃദയസ്പന്ദനമാണ് .എപ്പോൾ അത് നിലയ്ക്കുന്നുവോ അപ്പോൾ മുതൽ ബന്ധങ്ങളുടെ ജീവനും ഇല്ലാതാകുന്നു .ആരെങ്കിലും നമ്മളെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും നല്ല കാര്യം ഓർത്തെടുത്ത് ആ വിഷമം അങ്ങ് മറന്നേക്കുക .
ധനം കൊടുത്തുകൊണ്ട് നമുക്കെല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു നല്ല വാക്കു കൊണ്ടോ സംസാരം കൊണ്ടോ നമുക്ക് മറ്റുള്ളവരുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിയും.പലപ്പോഴും സംസാരമാണ് നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.
നമ്മളെപ്പോഴും ഒരു നല്ല ശ്രോതാവായിരിക്കുക.
അവനവനെക്കുറിച്ച് സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
അവരുടെ വീക്ഷണകോണിൽ
കൂടി കാര്യങ്ങൾ കാണാൻ ആത്മാർത്ഥമായി ശ്രമിക്കുക.
മറ്റൊരാളുടെ ആശയങ്ങളോടും ആഗ്രഹങ്ങളോടും താല്പര്യം കാണിക്കുക.
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ
നിങ്ങളുടെ ആശയങ്ങൾ നാടകീയമായി അവതരിപ്പിക്കുക.
സ്തുതിയോടും സത്യസന്ധമായ അഭിനന്ദനത്തോടും കൂടി വേണം സംസാരം ആരംഭിക്കേണ്ടത്.
ആരെയെങ്കിലും വിമർശിക്കുന്നതിനുമുമ്പ് നമ്മുടെ സ്വന്തം തെറ്റുകളെക്കുറിച്ച് അവരുമായി സംവദിക്കുക. അവരുടെ
ചെറിയ നേട്ടങ്ങളെ പ്രശംസിക്കുകയും എല്ലാ മെച്ചപ്പെടുത്തലുകളെയും അംഗീകരിക്കുകയും ചെയ്യുക.
സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കുക.
അപ്പോൾ തന്നെ തന്നെ പകുതി പ്രശ്നങ്ങൾ കുറയും.സംസാരം കൂടിയാൽ പിഴവുകൾ കൂടും., പിഴവുകൾ കൂടി യാലോ
ലജ്ജ കുറയും. ലജ്ജ കുറഞ്ഞാൽ അതിൽ സൂക്ഷ്മത കുറയും.സൂക്ഷ്മത
കുറഞ്ഞാലോ ഹൃദയം നിലയ്ക്കും..!!
✍️:അശോകൻ.സി.ജി.