"എനിക്ക് എത്ര നല്ല ആലോചകൾ വന്നതാ നിങ്ങളെയാണല്ലൊ ദൈവമേ എന്റെ തലയിൽ കെട്ടിവച്ചത്". ഇങ്ങനെ പങ്കാളിയോടു പറഞ്ഞിട്ടുണ്ടോ?.
"എനിക്ക് എത്ര നല്ല ആലോചകൾ വന്നതാ നിങ്ങളെയാണല്ലൊ ദൈവമേ എന്റെ തലയിൽ കെട്ടിവച്ചത്". ഇങ്ങനെ പങ്കാളിയോടു പറഞ്ഞിട്ടുണ്ടോ?.
വിവാഹിതരായി നാളുകൾ കഴിയുന്ന തോടെ ദമ്പതികളിൽ തമ്മിൽ ബഹുമാനം നൽകിയുള്ള സംസാരം കുറയുന്നു. സംസാരത്തിനു ഉപയേഗ്രിക്കുന്ന വാക്കുകളിൽ നിയന്ത്രണമില്ലാതെയാകുന്നു. എനിക്ക് എത്ര നല്ല ആലോചകൾ വന്നതാ, നിങ്ങളെയാണല്ലൊ?. ദൈവമേ എന്റെ തലയിൽ കെട്ടിവച്ചത്"?. ഇങ്ങനെയൊക്കെ ചിലർ പങ്കാളിയോടു പറഞ്ഞു പോകാം. ചിലപ്പോൾ ദ്വേഷ്യവും പ്രകടിപ്പിച്ചേക്കാo.
" നിന്നെ കൊണ്ട് എനിക്കെന്തു ഗുണം. നീ പോയാൽ നല്ല മണി മണി പോലുള്ള പെൺകുട്ടികളെ എനിക്കു കിട്ടും". ഇങ്ങനെ പറയുന്ന ഭർത്താക്കന്മാരുമുണ്ട്.
ഇങ്ങനെയൊക്കെ പറയുന്നത് വലിയ ദ്വേഷ്യം ഉള്ളപ്പോൾ ആയിരിക്കണമെന്നില്ല. ഇത്തരം പരാമർശങ്ങൾ ദുരുദ്ദേശം വച്ചുമായിരിക്കുകയുമില്ല.
പങ്കാളിക്ക് തന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് പരിശോധിക്കാനായിരിക്കും. വെറുതെ അങ്ങ് പറഞ്ഞു പോകുന്നുവെന്നു മാത്രം. പക്ഷേ ഇത്തരം സംസാര രീതികൾ പങ്കാളിയിലുണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും. അതിനാൽ അലോചിച്ച് കരുതലോടെ മാത്രം വാക്കുകൾ ഉപയോഗിക്കണം.
ഭർത്താവിന് തന്നോട് ഇത്തിരി കൂടി സ്നേഹം തോന്നട്ടെ എന്നു കരുതിയായിരിക്കാം ഇങ്ങനെ പറയുന്നത്. പക്ഷേ ഇത് മാനസീകമായ അകൽച്ച ഉണ്ടാകാനാകും സാദ്ധ്യത കുടുതലെന്ന് അറിയണം.
KHAN KARICODE
CON : PSYCHOLOGIST