ജീവിത പങ്കാളി നീരസത്തോടെ പെരുമാറുന്നതു എന്തുകൊണ്ടായിരിക്കാം?.
ദാമ്പത്യ ജീവിതം ആരംഭിക്കുന്നത് ജീവിതാന്ത്യം വരെ ഏക മനസ്സോടെ തന്നെ കഴിയുമെന്ന കരാറോടെ ആണെങ്കിലും തൻറെ താൽപര്യങ്ങൾക്ക് അനുസൃതമായി ഇണയെ മാറ്റിയെടുക്കുവാൻ ശ്രമിക്കുകയാണ് മിക്കവരും.
തൻ്റെ താൽപര്യങ്ങൾക്ക് വില തരാതെ തന്നെ മാറ്റിയെടുക്കുവാൻ ശ്രമിക്കുമ്പോൾ പങ്കാളിയിൽ നീരസം തുടങ്ങുന്നു. അതോടെ അസ്വസ്ഥതകൾ ആരംഭിക്കുന്നു. ഇരുവരും ഒന്നിച്ചു താമസിക്കുന്നെങ്കിലും ലോഡ്ജുകളിലെ താമസക്കാരെ പോലെയാകുന്നു.
ഇരുവരും തമ്മിൽ ബന്ധങ്ങൾ കുറയുന്നു., സംസാരം തീരെയില്ലാതാക്കുന്നു. ഇരുവരും ഒരിടത്ത്താമസിക്കുന്നു എന്നു മാത്രം.
പങ്കാളി തന്നോട് നീരസത്തോടെ എന്തുകൊണ്ട് പെരുമാറുന്നുവെന്ന് ഒരു ആത്മപരിശോധന നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.
വിവാഹ നിശ്ചയം നടത്തുമ്പോൾ , നാൾ പൊരുത്തം നോക്കുമെങ്കിലും അതിനേക്കാൾ ആവശ്യം മനപൊരുത്തത്തിനല്ലേ!.
നക്ഷത്രം എന്തു തന്നെയായാലും തൻറെ പങ്കാളിയുമായി ഞാൻ പൊരുത്തപ്പെട്ടു തന്നെ ജീവിക്കും എന്ന തീരുമാനത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നു വെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.
ഇന്ന് ആശയ വിനിമയത്തിനുള്ള സൗകര്യം കൂടുതലല്ലേ, സ്മാർട്ട് ഫോണിന്റെ വരവോടെ ഇൻറർനെറ്റ്, ഫേസ്ബുക്ക് ,വാട്സ്ആപ്പ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ വന്നു ചേർന്നു. പക്ഷേ വീട്ടിൽ പങ്കാളികൾ തമ്മിൽ ആശയവിനിമയം തീരെ ഇല്ലാതായി. ആശയ വിനിമയം വീടിനു പുറത്തുള്ളവരോടായി. വീട് അങ്ങനെ ലോഡ്ജിന്റെ നിലയിലേക്കു മാറി.
ഇവിടെ ചില ഒരു കാര്യം സൂചിപ്പിക്കാം. ഒന്നിച്ച് ജോലി ചെയ്യുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും, ഒന്നിച്ച് പ്രാർത്ഥിക്കുകയും, ഒന്നിച്ചു ഉറങ്ങുകയും ചെയ്യുന്ന കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. തന്റെ ജീവിതം എത്രത്തോളം ഈ നിലയിലേക്ക് മാറ്റിയെടുക്കാമെന്നു ചിന്തിക്കുക, പ്രവർത്തിക്കുക. അങ്ങനെയാകുന്നതോടെ ഒന്നും പ്രശ്നമാകില്ല. അതിനായി ശ്രമിക്കുക.
KHAN KARICOE
CON:PSYCHOLOGIST