ആരോടും പറയാത്തതെല്ലാം പറയാൻ
ആരെയും ഭയക്കാതെ പറയാൻ
വിശ്വാസപൂർവ്വം പറയാൻ
സന്തോഷം മാത്രമല്ല ദുഖവും പങ്കുവെക്കാൻ
പ്രതീക്ഷകൾ, മോഹങ്ങൾ, സ്വപ്‌നങ്ങൾ, സങ്കടങ്ങൾ..... അങ്ങനെ അങ്ങനെ എല്ലാ ഭാരങ്ങൾക്കും ഒരു താങ്ങാവാൻ ഒരു മുഷിപ്പുമില്ലാതെ നമ്മോടൊപ്പം ചേരുന്നവരാണ് സുഹൃത്തുക്കൾ..
അയൽ ബന്ധങ്ങളിൽ, നാട്ടുവഴികളിൽ, ജോലിസ്ഥലങ്ങളിൽ, കുടുംബ ബന്ധങ്ങളിൽ കലാലയ ജീവിതത്തിൽ അങ്ങനെ വ്യത്യസ്തമാണ് നമ്മുടെ സൗഹൃദങ്ങൾ...........
എന്നാൽ നമുക്കൊരു സങ്കടം വരുമ്പോൾ അത് പറയാൻ നമ്മൾ ആദ്യം ഓർക്കുന്ന മുഖം..........
ഒന്ന് സംസാരിക്കണമെന്ന് കരുതി നമ്മൾ ആദ്യം എടുക്കുന്ന ഫോൺ നമ്പർ........
ഒന്ന് കാണണമെന്ന് നമ്മൾ ആദ്യം ആഗ്രഹിക്കുന്ന വ്യക്തി
അതാണ് നമ്മുടെ യഥാർത്ഥ സുഹൃത്ത്.
അങ്ങനെ ഒരാൾ നമുക്കില്ലെങ്കിൽ സങ്കീർണ്ണതകളുടെ നിമിഷങ്ങൾ ഏറെ കണ്ടുമുട്ടുന്നവരായിരിക്കും നമ്മൾ.
നമ്മൾ ചെയ്യുന്നതിനെ കുറിച്ചെല്ലാം ഒരു അഭിപ്രായം പറഞ്ഞു തരാൻ നമുക്കാരെങ്കിലും വേണം
അത് നമ്മുടെ ഉയർച്ചകൾ ആഗ്രഹിക്കുന്ന ആളായിരിക്കണം.
അങ്ങനെ ഒരു സുഹൃത്ത് നമുക്കുണ്ടെങ്കിൽ നമുക്കവരെ ഹൃദയത്തോട് ചേർത്ത് പിടിക്കാം
അങ്ങനെ ഒരാൾ ഇല്ലെങ്കിൽ........ ഒരു സുഹൃത്തില്ലാത്ത ലൈഫ് ഒടുവിൽ നഷ്ടങ്ങളുടെ കണക്കുകൾ വിളിച്ചുപറയും എന്ന് നമുക്ക് നമ്മെ തന്നെ ഓർമ്മിപ്പിക്കാം
✍️ ഷാനി ഗഫൂർ