ആൺകുട്ടികൾക്ക് തീരെ അനുസരണയില്ല പെൺകുട്ടികൾ ആർക്കും ഒരു വിലയും നൽകുന്നില്ല ന്യൂ ജനറേഷൻ ആണു പോലും ! . എവിടെയാണ് തെറ്റിയത്?.
ആൺകുട്ടികൾക്ക് തീരെ അനുസരണയില്ല പെൺകുട്ടികൾ ആർക്കും ഒരു വിലയും നൽകുന്നില്ല ന്യൂ ജനറേഷൻ ആണു പോലും ! . എവിടെയാണ് തെറ്റിയത്?.
കുട്ടികൾക്ക് തീരെ അനുസരണയില്ല. മാന്യമായി പെരുമാറാൻ അറിയില്ല. ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല , പെൺകുട്ടികൾ ആർക്കും ഒരു വിലയും നൽകുന്നില്ല. തൊട്ടതിനും പിടിച്ചതിനും പ്രശ്നമുണ്ടാക്കുന്നു. ,വിവാഹം കഴിഞ്ഞാലോ അധികകാലം കഴിയു മുമ്പേ പ്രശ്നങ്ങൾ പിന്നെ വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. ഇന്നത്തെ കുട്ടികളെ കുറിച്ച് സാധാരണക്കാരുടെ വിലയിരുത്തൽ ഇതൊക്കെയാണ്.ഇവർ എങ്ങനെയാണ് ഇങ്ങനെയായത് ?
പണ്ട് ഒരു കൂരയ്ക്കു കീഴിൽ എട്ടും ഒമ്പതും മക്കളുമായിട്ടായിരുന്നു ജീവിച്ചത്. കുടുംബങ്ങളിൽ തിന്നാനും കുടിക്കാനും ഉടുക്കാനും കഷ്ടിച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കളെ ആ സാഹചര്യം പലതും പഠിപ്പിച്ചു,ക്ഷമയും സഹനവും, വിനയവും , ബഹുമാനവും, മാത്രമല്ല ജീവിത മൂല്യങ്ങൾ പലതും അവർ നേടിയെടുത്തു.
കാലം മാറി കഷ്ടപ്പാടുകൾക്ക് അറുതി വന്നു. കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളായി, ഗൾഫ് ജീവിതത്തിൽ നിന്നു സമ്പന്നത കൈവന്നു. , തങ്ങൾക്കു ലഭിക്കാതിരുന്ന സൗഭാഗ്യങ്ങൾ മക്കൾക്ക് കൊടുക്കണമെന്ന മാതാപിതാക്കളുടെ അടങ്ങാത്ത ആഗ്രഹവും കുടി വന്നു.
ആധുനിക മീഡിയകൾ വന്നുചേർന്നു. അതിൽ കണ്ണും നട്ടിരിക്കുന്നതിനിടയിൽ . വീട്ടിലേക്ക് ഒരാൾ കയറി വന്നാൽ അരോചകമായി തോന്നുന്നു. മറ്റു കുടുംബ സന്ദർശനം പോലും കുറഞ്ഞു.പണ്ട് അത്യാഹിതമോ അസുഖം ഉണ്ടായാൽ ആരെങ്കിലും ഒക്കെ ഓടി വന്നു സഹായിച്ചിരുന്നു. അതൊല്ലാം പോയി മറഞ്ഞു.' സ്വന്തമായി ന്യൂ ജനറേഷൻ വാഹനങ്ങൾ , ആഘോഷങ്ങൾ, മാത്രമല്ല വിരുന്നുകൾ നൽകാൻ മത്സരിക്കുന്നു. . ഭക്ഷണം അധികമായാലും
വിശന്നു വലയുന്നവന് എത്തിച്ചുകൊടുന്നതിനും മടിയായി. കുഴിച്ചു മൂടുന്നു.
കൊട്ടാര തുല്യമായ വീടുകളിൽ ആരോടും മിണ്ടാനില്ലാതെ കഴിയേണ്ടിവരുന്ന വൃദ്ധജനങ്ങൾ .ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിൽ പലതും . ചിലതൊക്കെ . അനിവാര്യമെങ്കിലും ഇന്ന് കിട്ടിയ അനുഗ്രഹങ്ങളെ മറന്നു പലരും ഞാനെന്ന ഭാവത്തിലേക്ക് മാറി.
മൂല്യങ്ങൾ തിരിച്ചറിയാതെ ചോദിക്കുന്നതെല്ലാം സാധിച്ചു കിട്ടികൊണ്ട് കഴിയുന്ന കുട്ടി സ്വാർത്ഥരാകുന്നതിനെ കുറ്റം പറയാൻ കഴിയില്ലല്ലോ?. അറിഞ്ഞതും കേട്ടതുമായ യാഥാർത്ഥ്യങ്ങളിൽ നിന്നും മക്കളെ മാറ്റി നിർത്തിയത് മാതാപിതാക്കളല്ലേ! .
ചെടിയുടെ വളർച്ച മോശമാകുന്നുവെങ്കിൽ അതിൻറെ കുഴപ്പം ചെടി നിൽക്കുന്ന മണ്ണല്ലേ . അപ്പോൾ നമ്മുടെ സംസ്കാരമാണ് ഏറെ മാറ്റേണ്ടത്. കുട്ടികളെ മാത്രം കുറ്റം പറയാതെ ജീവിത യാഥാർത്ഥ്യങ്ങൾ മക്കളുമായി പങ്കുവയ്ക്കണം.
പ്രശ്നങ്ങളില്ലാത്ത ജീവിതമില്ല. പ്രശ്നങ്ങളെ തരണം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കണം . അതു വഴിയാണ് ന്യൂജനറേഷൻ ഉണ്ടാകേണ്ടത്. അങ്ങേനെയായാൽ മുല്യങ്ങൾ ഉൾകൊണ്ട സംസ്കാരം മക്കളിൽ വളർന്നുവരും, അതോടെ മക്കളിൽനിന്നു നല്ലതു പ്രതീക്ഷിക്കാം.
KHAN KARICODE
CON PSYCHOLOGIST