ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാരങ്ങയുടെ തൊലികൾ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്

നമ്മൾ വെറുതെ കളയുന്ന നാരങ്ങ കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്




നാരങ്ങയുടെ തൊലിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം? നാരങ്ങയുടെ തൊലി എങ്ങിനെയെല്ലാം  പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് വലുതായൊന്നും അറിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും.


നാരങ്ങവെള്ളം ഉണ്ടാക്കി കുടിച്ച്‌ കഴിഞ്ഞാല്‍ പലപ്പോഴും അതിന്റെ തൊണ്ട് ദൂരേയ്ക്ക് വലിച്ച്‌ കളയുകയാണ് പതിവ്. കാരണം, നാരങ്ങയുടെ നീരിന് മാത്രമാണ് നമ്മള്‍ അധികവും പ്രധാന്യം നല്‍കുക.   അത് കഴിച്ചാല്‍ മാത്രമാണ് ഗുണം ലഭിക്കുക എന്നതാണ് നമ്മളുടെ വിശ്വാസം. എന്നാല്‍ ഈ നാരങ്ങയുടെ തൊലി കളയാതെ വെച്ചാല്‍ നമ്മള്‍ക്ക് പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.


പൽ പൊടിയായി ഉപയോഗിക്കാം...

നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന പൊടി പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാം. പല്ല് വൃത്തിയാക്കുന്നത് വായുടെ ആരോഗ്യത്തിനും വായ്‌നാറ്റം അകറ്റാനും ഉപയോഗിക്കാം.മോണയിൽ വൈറ്റമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന രക്തസ്രാവം, സ്‌കർവി, മോണവീക്കം എന്നിവയ്‌ക്ക് എതിരെ നാരങ്ങാത്തൊലി പ്രവർത്തിക്കുന്നു.


നാരങ്ങയുടെ തൊലിയിൽ വൈറ്റമിൻ സി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. നാരങ്ങ തൊലി വെള്ളമോ നാരങ്ങ തൊലി ടീയോ കുടിക്കുന്നത് വായ്ക്കും അതുപോലെ പല്ലിന്റെ കെറ്റ്, അറകൾ തുടങ്ങിയ ദന്ത പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിനും സഹായിക്കും. കൂടാതെ, നാരങ്ങയുടെ തൊലി അരച്ച് സാലഡിൽ കലർത്തിയാലും രുചി കൂട്ടാം


പാത്രങ്ങളിലെ ചീത്ത മണം ഇല്ലാതാക്കാൻ...

മീൻ കറി വെച്ചാല്‍, അല്ലെങ്കില്‍ ചിക്കൻ പോലെയുള്ള മീറ്റ് ഐറ്റംസ് കറി വെച്ച്‌ കഴിഞ്ഞാല്‍ പാത്രങ്ങളിലും അതുപോലെ തന്നെ അത് ഇളക്കാൻ ഉപയോഗിച്ച തവിയിലും മണം നില്‍ക്കും. പ്രത്യേകിച്ച്‌ മരത്തിന്റെ തവിയാണ് ഉപയോഗിച്ചതെങ്കില്‍ തീര്‍ച്ചയായും തവിയിലും അതുപോലെ തന്നെ പാത്രത്തിലും മണം നിലനില്‍ക്കാൻ സാധ്യത കൂടുതലാണ്. ഇത് കുറയ്ക്കാൻ നാരങ്ങയുടെ തൊണ്ട് ഉപയോഗിക്കുന്നത് നല്ലതാണ്.


കഴുകാൻ വെച്ചിരിക്കുന്ന പാത്രത്തില്‍ കുറച്ച്‌ ഡിഷ് വാഷ് ലിക്വിഡ് ഒഴിക്കുക. അതിന് ശേഷം നാരങ്ങയുടെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഈ ലിക്വിഡ് പാത്രത്തിന്റെ എല്ലാ ഭാഗത്തും ആക്കി നന്നായി സ്‌ക്രബ് ചെയ്ത് എടുക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് ചെറുചൂടുവെള്ളത്തില്‍ പാത്രങ്ങള്‍ കഴുകി എടുക്കാവുന്നതാണ്. ഇത് പാത്രത്തില്‍ നിന്നും കറികള്‍ വെച്ച മണം വേഗത്തില്‍ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ്.


വീടിനുള്ളിൽ നല്ല മണം ലഭിക്കാൻ...

നാരങ്ങയ്ക്ക് നല്ല പോസറ്റീവ് സ്മെല്‍ ആണ് ഉള്ളത്. ഇത് ഒരിക്കലും മട്ടിപ്പിക്കുന്നതോ, അതുപോലെ, തലവേദന ഉണ്ടാക്കുന്നതോ അല്ല. അതുപോലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ദുര്‍ഗന്ധം ആഗിരണം ചെയ്ത് എയര്‍ ഫ്രഷ് ആക്കി നിലനിര്‍ത്താൻ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, നാരങ്ങയുടെ തൊണ്ട് നിങ്ങള്‍ക്ക് വീടിന്റെ മൂലയ്ക്ക് അല്ലെങ്കില്‍ അടുക്കളയുടെ ഒരു കോണറില്‍ വെക്കാവുന്നതാണ്.


ഇതല്ലെങ്കില്‍ കുറച്ച്‌ വെള്ളത്തില്‍ നാരങ്ങയുടെ തൊണ്ട് ഇട്ട് തിളപ്പിക്കുക. ഒപ്പം കുറച്ച്‌ കര്‍പ്പുരവും ചേര്‍ക്കുന്നത് നല്ലതാണ്. ഇത് നന്നായി തിളപ്പിച്ച്‌ ഒരു പകുതി വരെ വറ്റിച്ച്‌ കഴിയുമ്ബോള്‍ അരിച്ച്‌ ഒരു സപ്രേ ബോട്ടിലില്‍ ആക്കി എയര്‍ ഫ്രഷ്നറായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മനസ്സ് ഫ്രഷ് ആക്കാൻ ഇത്തരം നാച്വറല്‍ എയര്‍ ഫ്രഷ്നര്‍ സഹായിക്കുന്നതാണ്.


വസ്ത്രങ്ങളിലെ കറ കളയാൻ...

കറകളയാൻ നാരങ്ങ നല്ലതാണ്. ഇതിന് നാരങ്ങയുടെ നീര് തന്നെ വേണം എന്നില്ല, നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ചും നിങ്ങള്‍ക്ക് വസ്ത്രങ്ങളിലെ കറ കളയാൻ സാധിക്കുന്നതാണ്. കറപിടിച്ച ഭാഗത്ത് ആദ്യം തന്നെ കുറച്ച്‌ ഉപ്പ് ഇടുക. അതിന് ശേഷം നിങ്ങള്‍ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച്‌ നന്നായി ഉരയ്ക്കുക. നിറം മാറുന്നത് കാണാൻ സാധിക്കും. അതിന് ശേഷം കുറച്ച്‌ സോപ്പും പൊടിയും ചേര്‍ത്ത് പതുക്കെ ഉരയ്ക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല നോര്‍മല്‍ വെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്. ഇത് വസ്ത്രങ്ങളില്‍ നിന്നും കറ കളയാൻ സഹായിക്കും.


കൈകളിലെ മണം ഒഴിവാക്കാനായി സോപ്പിന് പകരം ഉപയോഗിക്കാം

ചിലപ്പോള്‍ ചില ആഹാരം കഴിച്ച്‌ കഴിയുമ്ബോള്‍ കൈകളില്‍ അമിതമായി മണം നിലനില്‍ക്കുന്നത് കാണാം. പ്രത്യേകിച്ച്‌ ചില ഭക്ഷണങ്ങൾ കഴിച്ച്‌ കഴിഞ്ഞാല്‍ കൈകളില്‍ നല്ലപോലെ നെയ്യിന്റേയും മസാലയുടേയും മീനിന്റെയും എല്ലാം മണം നിലനില്‍ക്കും. ഇത് ഒഴിവാക്കാൻ നിങ്ങള്‍ക്ക് നാരങ്ങ ഉപയോഗിക്കവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ തൊണ്ട് ഇടുക. ഇതില്‍ കൈ ഇട്ട് നാരങ്ങ കൊണ്ട് നന്നായി സ്‌ക്രബ് ചെയ്ത് കഴുകി എടുക്കാവുന്നതാണ്. ഇത് കൈകളില്‍ നിന്നും ആഹാരത്തിന്റെ മണം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.


ചെറു പ്രാണികളെ ഒഴിവാക്കാൻ

ചെറു പ്രാണികളും കൊതുകിനെയും എല്ലാം ഒഴിവാക്കാനായി നാരങ്ങാ തൊലിയിൽ ഗ്രാമ്പൂ കുത്തിവെച്ച് റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വെച്ചാൽ മതി


നഖം ക്ലീൻ ചെയ്യാൻ വേണ്ടി...

കൈവിരലിലെയും കാൽവിരലിലെയും എല്ലാം നഖങ്ങളിലും ഉണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യാനായി  നാരങ്ങാത്തൊലി കൊണ്ട് നന്നായി മസാജ് ചെയ്താൽ മതി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ തീർന്നു പോയി. കഴുകാനാണെങ്കിൽ ധാരാളം പാത്രങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നമായിരിക്കുമിത്. കടയിലേക്ക് ഓടി പോയി വാങ്ങിച്ചു കൊണ്ടുവരാനുള്ള സമയവും ഉണ്ടായെന്നു വരികയില്ല. അപ്പോൾ എന്ത് ചെയ്യും? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ഓർമയിൽ വയ്ക്കുന്നത് ചിലപ്പോൾ ഉപകാരപ്രദമാകും. സോപ്പില്ലാതെ  കഴുകിയാൽ എണ്ണമയവും കറികളുടെ ഗന്ധവുമൊക്കെ പാത്രങ്ങളിൽ തന്നെ നിലനിൽക്കുമോ എന്ന ശങ്കയുടെയും ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പാത്രങ്ങൾ നല്ലതുപോലെ വൃത്തിയാക്കിയെടുക്കാം.  1-ബേക്കിങ് സോഡ... കഴുകാനുള്ള പാത്രങ്ങൾ ചെറുചൂട് വെള്ളത്തിൽ കഴുകിയതിനു ശേഷം കുറച്ചു ബേക്കിങ് സോഡ വിതറിയിടുക. സോഡ പതഞ്ഞു വരുന്നത് കാണുവാൻ സാധിക്കും. ആ സമയം സ്‌പോഞ്ചോ സ്‌ക്രബറോ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം. എണ്ണമെഴുക്ക് കൂടുതലാണെങ്കിൽ ബേക്കിങ് സോഡയിട്ട് അഞ്ചോ ആറോ മിനിറ്റ് വെച്ചതിനു ശേഷം കഴുകിയെടുക്കാം. സ്‌ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചതിനു ശേഷം ചൂടുവെള്ളത്തിൽ...

ഉപയോഗിച്ച തേയില 5 രീതിയിൽ വീണ്ടും ഉപയോഗിക്കാം

തേയിലയാണെങ്കില്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ അത് അങ്ങനെ തന്നെ കളയുകയാണ് മിക്ക വീടുകളിലെയും പതിവ്. ചിലര്‍ ഇത് ചെടിക്ക് വളമായി ഇടുന്നതും മറ്റും കാണാം. എന്നാല്‍ സാധാരണ ചായപ്പൊടിക്ക് പകരം തരിയുള്ള തേയിലയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതുവച്ച്‌ ഒരുപാട് കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതായത് ചായ തയ്യാറാക്കിയ ശേഷം ബാക്കിയാകുന്ന ഈ തേയില വീണ്ടും പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന്. തേയില വീണ്ടും ഉപയോഗിക്കാവുന്നത് എങ്ങനെയെല്ലാമെന്ന് ഒന്ന് നോക്കാം… 1 👉സലാഡുകള്‍ തയ്യാറാക്കി കഴിക്കുമ്പോൾ അതില്‍ സീസണിംഗ് ആയി ഉപയോഗിച്ച തേയില എടുക്കാവുന്നതാണ്. തേയില പഴയതായിരിക്കരുതെന്നും ഒരു നുള്ളേ എടുക്കാവൂ എന്നതും പ്രത്യേകം ഓര്‍മ്മിക്കുക. പ്രധാനമായും ഇത് ഫ്ളേവറിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 2 👉ചില ഭക്ഷണസാധനങ്ങള്‍ ബേക്ക് ചെയ്തെടുക്കുമ്പോൾ ഇതിലും ഫ്ളേവറിനായി അല്‍പം തേയില ചേര്‍ക്കാവുന്നതാണ്. കുക്കീസ്, കേക്കുകള്‍, മഫിൻസ് എന്നിവയിലെല്ലാം അഭിരുചിക്ക് അനുസരിച്ച്‌ തേയില വിതറാം. ഇത് ബേക്ക്ഡ് വിഭവങ്ങള്‍ക്ക് നല്ലൊരു ഫ്ളേവര്‍ നല്‍കും. 3 👉ഉപയോഗിച്ച തേയില കഴുകിയെടുത്ത ശേഷം ഇതുവച്ച്‌ പിക്കിള്‍ തയ്യാറാക്കാവുന്നതാണ്. ഇത് മിക്ക...

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ  ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്. ബദാം,മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണു ഡ്രൈ ഫ്രൂട്‌സ്. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങള...

ശര്‍ക്കര ചായയുടെ ഗുണങ്ങള്‍ അറിയാം

ശര്‍ക്കര ചായയുടെ ഗുണങ്ങള്‍ അറിയാം ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ! ഗുണങ്ങള്‍ അനവധിയാണ്. പഞ്ചസ്സാരയെ അപേക്ഷിച്ച് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ശര്‍ക്കരയ്ക്ക് ഉള്ളത്. ചായയില്‍ ശര്‍ക്കര ഇട്ട് കുടിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. എല്ലാവര്‍ക്കും ചായ തയ്യാറാക്കിയാലും കാപ്പി തയ്യാറാക്കിയാലും അതില്‍ പഞ്ചസ്സാര ചേര്‍ത്ത് കുടിക്കാനാണ് ഒട്ടുമിക്ക ആളുകള്‍ക്കും പ്രിയം. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ചായ എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം പഞ്ചസ്സാരയും നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുകയാണ്. എന്നാല്‍, പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ. നല്ല രുചിയില്‍ ചായ കുടിക്കുകയും ചെയ്യാം, ഒപ്പം ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നേടിയെടുക്കാനും ഇത് സഹായിക്കും. ഇത്തരത്തില്‍ ശര്‍ക്കര പഞ്ചസ്സാരയ്ക്ക് പകരം ഉപയോഗിച്ചാല്‍ എന്തല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം. മലബന്ധം ഇല്ലാതാക്കാം :ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കും ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം : ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പുള്ള ശാരീ...

പേരക്കയുടെ ആരോഗ്യഗുണങ്ങൾ

ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്ന ഒന്നാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കയ്ക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?.

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ഥരാണ്. ചിലർക്ക് മറ്റുള്ളവരെ ഇഷ്ടമാണ്. മറ്റു ചിലർ ആരോടും ചേരില്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. അതിന്റെ ക്രഡിറ്റ് എല്ലാം തനിക്ക് തന്നെ വേണം . അത് ശരിയായ സമീപനമല്ല. അഹന്തയും അഹങ്കാരവുമാകാം. വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ ഒരു കഥയുണ്ടായിരുന്നു . ഒരു രാജാവ് തന്റെതു മാത്രമായ ഒരു അമ്പലം പണിയാൻ ആഗ്രഹിച്ചു. അതിന്റെ നിർമ്മിതിയിൽ ആരും അവകാശം പറയരുതെന്ന നിർബന്ധമുണ്ടായിരുന്നു. ചോദിച്ച് വില തന്നെ നൽകി സാധനങ്ങൾ വാങ്ങി . പണിക്കാർക്ക് അവർ ആഗ്രഹിക്കുന്ന കൂലി നൽകി. ചിത്രപ്പണികൾ കൊണ്ടു മനോഹരമായിരുന്നു അമ്പലം .അങ്ങനെ എല്ലാം പൂർത്തീകരിച്ചു. അമ്പലത്തിലെ മുൻവശത്ത് രാജാവ് തൻറെ പേരും തങ്ക ലിപികളാൽ ആലേഖനം ചെയ്തു. അമ്പല മുറ്റത്ത് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രഭുക്കളോട് മറ്റാരുടെയും സഹായമില്ലാതെയാണിതു പണിതതെന്നും .ചിത്രപ്പണികൾ തന്റെ നിർദ്ദേശങ്ങളോടെ യാണെന്നും രാജാവ് വിശദീകരിച്ചു കൊണ്ടിരിക്കെ, ഒരു പറ്റം കിളികൾ പറന്നു വന്ന് രാജാവിൻറെ പേര് എഴുതിയ ഭാഗം കൊത്തി...

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ?  ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍... ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര...

നേർവഴി ചിന്തകൾ

നമ്മൾ സ്വയം നന്നായാൽ മാത്രം മതി.നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആവശ്യമില്ലാതെ ശ്രമിച്ച് വെറുതെ സമയം കളയരുത്.എപ്പോഴാണ് നമ്മളെ വേണം എന്ന് തോന്നുന്നവർ അപ്പോഴവർ നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. നമ്മളോട് താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്. ആത്മാർത്ഥമായി നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിലയേറിയ സമയം പാഴാക്കാതിരിക്കുക. സമയം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു . നമ്മൾ ഉറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു .നാം അറിയാതെ അത് നമ്മളെ പിടികൂടും .സമയമെന്നത് ഒരിക്കലും നമുക്ക് നിയന്ത്രണവിധേയമല്ല . നിങ്ങൾക്ക് ആവശ്യമായ എല്ലാം വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുൻപ് മൂന്നു കാര്യങ്ങൾ മനസ്സിൽ ഓർത്ത് വയ്ക്കേണ്ടതുണ്ട് . സംസാരരീതി ,സ്ഥലം, സമയം.നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോവുക.ആരുമായും തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. ജീവിതത്തിലെന്നും കൃത്യമായ സമയനിഷ്ഠ പാലിക...

മോട്ടിവേഷൻ ചിന്തകൾ

നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി. ഫ്രഞ്ചുകാരനായ ആൻഡൻ ഡി സാൻഡസ് ബുരയുടെ മനോഹരമായ ഒരു ചെറുകഥയാണ് _"ദ സ്മൈയിൽ അഥവാ പുഞ്ചിരി" സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ശത്രുക്കളുടെ പിടിയിൽ പെട്ട് ജയിലിലായി അവിടെ വധ ശിക്ഷ കാത്തു കിടക്കുമ്പോൾ ആൻഡൻ എഴുതിയ ഈ കഥ ആത്മകഥാപരമാണെന്നും പറയപ്പെടുന്നു. ജയിലിൽ വധശിക്ഷയ്ക്ക് കാത്ത് കിടക്കുന്ന ആൻഡൻ ഒരു ദിവസം അദ്ദേഹത്തിൻറെ മനസ്സിൽ വല്ലാതെ ഭയം കടന്നുകൂടി കാരണം അടുത്ത ദിവസം വധശിക്ഷ നടപ്പാക്കും. ഇനിയും തനിക്ക് തൻറെ കുടുംബത്തെയോ അല്ലെങ്കിൽ തന്റെ ജീവിതത്തെയോ തിരികെ പിടിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വീണ്ടും ഭയം നിറഞ്ഞു. അപ്പോൾ മനസ്സിൽ കുന്നുകൂടിയ ഈ ഭയത്തിൽ നിന്ന് അല്പം ഒരു ആശ്വാസത്തിനു വേണ്ടി ഒരു സിഗരറ്റ് വലിച്ചേക്കാം എന്ന് ഓർത്തിട്ട് അദ്ദേഹം ഉടുപ്പിന്റെ പോക്കറ്റിൽ തപ്പി അദ്ദേഹം ഒരു സിഗരറ്റെടുത്ത...