നമ്മുടെ ഉള്ളിലിരുന്ന് സംസാരിക്കുകയും ന്യായം വിധിക്കുകയും ചെയ്യുന്നഒരാളെപ്പോലെയാണു മനസ്സാക്ഷിപ്രവർത്തിക്കുന്നത്.നമ്മുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും തിരഞ്ഞെടുപ്പുകളെയും പരിശോധിക്കാൻ അതിനു കഴിയും. നല്ല തീരുമാനമെടുക്കാൻ സഹായിക്കാനോ മോശമായ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തു ചൂണ്ടിക്കാട്ടാൻ അതിനാകും.
കരകാണാക്കടലിലൂടെ കപ്പൽ ഓടിച്ചുപോകുന്ന ഒരു നാവികൻ. വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരു സഞ്ചാരി. മേഘപാളികൾ കീറിമുറിച്ച് അനന്തവിഹായസ്സിലൂടെ വിമാനം പറത്തുന്ന ഒരു പൈലറ്റ്. ഇവരെല്ലാം ഉപയോഗിക്കുന്ന ഒരു ഉപകരണമുണ്ട്. വടക്കുനോക്കിയന്ത്രം (compass). അതില്ലെങ്കിൽ മൂവരും പ്രതിസന്ധിയിലാകും,പ്രത്യേകിച്ച് നൂതനസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ സാധിക്കാത്തപ്പോൾ.ലളിതമായ ഒരു ഉപകരണമാണു വടക്കുനോക്കിയന്ത്രം. ഒരു ഡയൽ, അതിൽ വടക്ക് ദിശ കാണിക്കുന്ന ഒരു കാന്തസൂചി. ശരിയായി പ്രവർത്തിക്കുന്ന ഒരു വടക്കുനോക്കിയന്ത്രത്തോടൊപ്പം കൃത്യതയുള്ള ഒരു ഭൂപടം കൂടി ഉണ്ടെങ്കിൽ അതിനു നമ്മുടെ ജീവൻ രക്ഷിക്കാനാകും.
ദൈവം നമുക്കു നൽകിയിട്ടുള്ള ഒരു അമൂല്യ ദാനമായ മനസ്സാക്ഷിയോടു വടക്കുനോക്കിയന്ത്രത്തെ ഉപമിക്കാം. മനസ്സാക്ഷിയില്ലെങ്കിൽ, ദിശാബോധമില്ലാത്ത ഒരു അവസ്ഥയിലായിപ്പോകും നമ്മൾ. ശരിയായി ഉപയോഗിക്കുന്നെങ്കിൽ, പോകേണ്ട വഴി മനസ്സിലാക്കി അതിലൂടെ സഞ്ചരിക്കാൻ അതു നമ്മളെ സഹായിക്കും.
മനസ്സാക്ഷി” എന്ന പദത്തിന്‍റെ അക്ഷരാർഥം “അന്തർബോധം” എന്നാണ്. ദൈവദത്തമായ ഈ കഴിവ് ഭൂമിയിൽ മറ്റ് ഒരു സൃഷ്ടിക്കുമില്ല. മറ്റൊരാളെ എന്നപോലെ നമ്മെത്തന്നെ നോക്കിക്കാണാനും നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും അതുകൊണ്ട് നമുക്കു കഴിയുന്നു. നമ്മുടെ ഉള്ളിലിരുന്ന് സംസാരിക്കുകയും ന്യായം വിധിക്കുകയും ചെയ്യുന്ന ഒരാളെപ്പോലെയാണു മനസ്സാക്ഷി പ്രവർത്തിക്കുന്നത്.നമ്മുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും തിരഞ്ഞെടുപ്പുകളെയും പരിശോധിക്കാൻ അതിനു കഴിയും. നല്ല തീരുമാനമെടുക്കാൻ സഹായിക്കാനോ മോശമായ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തു ചൂണ്ടിക്കാട്ടാൻ അതിനാകും.
നമ്മൾ തെറ്റു ചെയ്‌തെന്നു നമ്മളോടു പറയാൻ മനസ്സാക്ഷി അവലംബിക്കുന്ന മാർഗമാണു കുറ്റബോധം. കുറ്റബോധം കാരണം ഒരാൾ പശ്ചാത്തപിക്കുമ്പോൾ കടുത്ത പാപങ്ങൾപോലും ക്ഷമിച്ചുകിട്ടിയേക്കാം. ചിലപ്പോഴൊക്കെ, തെറ്റു ചെയ്‌ത് ഏറെ നാളുകൾക്കു ശേഷവും മനസ്സാക്ഷി ഒരാളെ കഠിനമായി കുറ്റപ്പെടുത്തുകയോ കുത്തിനോവിക്കുകയോ ചെയ്‌തെന്നു വരാം. ഈ ലോകത്തിന് അന്യമായ ആന്തരികസമാധാനവും അളവറ്റ സന്തോഷവും നമുക്കു സമ്മാനിക്കാൻ ശുദ്ധമായ ഒരു മനസ്സാക്ഷിക്കു കഴിയും. മുമ്പ് ഗുരുതരമായ പാപം ഇത്തരത്തിലുള്ള ആശ്വാസം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
നാം ഇടക്കിടെ ഉപയോഗിക്കുന്ന ഒരു വാക്കാണ് “മനസ്സാക്ഷി”. ഇനി, എന്താണ് മനസ്സാക്ഷി?
സാക്ഷി എന്ന പദം സത്യത്തിന്റെ വശത്ത് നിലകൊള്ളുന്നു, അല്ലേ? കോടതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാക്ഷികളെ ഉപയോഗിക്കാറുണ്ട്. (സാക്ഷി സത്യം മാത്രമേ പറയൂ എന്ന് തല്‍ക്കാലം നമുക്ക് വിശ്വസിക്കാം.) അപ്പോള്‍ എന്താണീ മനസ്സാക്ഷി?
മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ് മനസ്സാക്ഷി. മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വശത്തുനിന്ന് വീക്ഷിച്ചു നമ്മോടുതന്നെ അഭിപ്രായം പറയുന്നു; ചിലപ്പോള്‍ നാം അത് കേള്‍ക്കുന്നു, അനുസരിക്കുന്നു, സമാധാനം അനുഭവിക്കുന്നു. ചിലപ്പോള്‍ നാം ആ അഭിപ്രായം കേള്‍ക്കാന്‍ കഴിയാറില്ല, പിന്നീട് കുറ്റബോധം തോന്നുന്നു. ചിലപ്പോള്‍ മനസ്സാക്ഷിയുടെ അഭിപ്രായം കേള്‍ക്കുന്നു, എന്നാല്‍ അതനുസരിക്കാതെ പിന്നീട് മാനസിക വ്യഥ അനുഭവിക്കുന്നു.
നമ്മിലെ ആത്മബോധം ആണ് മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് എന്ന് കരുതാം. അങ്ങനെയാവുമ്പോള്‍ ആ ആത്മബോധം നമ്മുടെ മനോവൃത്തികള്‍ക്ക് സാക്ഷി, അതായത്, മനസ്സാക്ഷി, അഥവാ മനസ്സാക്ഷിയാണ് ദൈവം.
നാം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും – നാം ഓരോരോ പ്രവൃത്തി ചെയ്യുമ്പോഴും “അത് ചെയ്യാം”, “അത് ചെയ്യരുത്” എന്ന് എവിടെ നിന്നോ ആരോ വിളിച്ചു പറയുന്നതുപോലെ മനസ്സില്‍ അറിയാം. ചില ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ തോന്നും ‘എന്തോ എടുക്കാന്‍ മറന്നു പോയി’ എന്ന്. പക്ഷെ എന്താണെന്ന് അപ്പോള്‍ ഓര്‍മ്മ വരില്ല. കുറച്ചു കഴിഞ്ഞിട്ട് തനിയെ ബോധ്യമാകുകയും ചെയ്യും. നാം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്ക് അടിമയാണെങ്കില്‍, മനസ്സാക്ഷി പറയുന്നത് കേള്‍ക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ആത്യന്തികമായ സത്യത്തിന്റെ, ഇടപെടലുകളെ അങ്ങനെ നാം തിരസ്കരിച്ച് ആത്മവഞ്ചനക്ക്, പാത്രമാകുന്നു.
മനസ്സാക്ഷിയെ മുന്‍നിര്‍ത്തി ജീവിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥഭക്തി. അങ്ങനെ നമ്മുടെ എല്ലാ പ്രവര്‍ത്തനവും മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയാവുമ്പോള്‍ അതുതന്നെയാണ് പൂര്‍ണ്ണമായ ദൈവിക സമർപ്പണം.