പ്രായത്തിനനുസരിച്ചുള്ള കഴിവുകൾ കുട്ടി ആർജിച്ചിട്ടുണ്ടോ ?എങ്ങനെ തിരിച്ചറിയാം ?
തൻറെ മകനോ മകളോ പ്രായത്തിനനുസരിച്ചുള്ള ജീവിത നിപുണതകൾ ആർജിയിട്ടുണ്ടോ എന്നറിയാൻ മാതാപിതാക്കൾക്കു ആഗ്രഹമുണ്ടാകും
ഓരോ പ്രായത്തിലും ആർജ്ജിച്ചിരിക്കേണ്ട ചില കഴിവുകളെ
കുറിച്ച് സൂചിപ്പിക്കാം. നിങ്ങളുടെ കുട്ടിക്ക് അതിന് കഴിയുന്നുണ്ടോ എന്നു പരിശോധിക്കുക .
ആറുമാസം പ്രായമാകുന്നതോടെ കുട്ടി
അമ്മയുമായി കണ്ണുകളിലൂടെ ബന്ധം സ്ഥാപിക്കുന്നു , മറ്റുള്ളവരെ ശ്രദ്ധിക്കുന്നു , പുഞ്ചിരിക്കുന്നു. ഇടയ്ക്കൊക്കെ കരയുന്നു. അടുത്തുള്ള വസ്തുക്കൾ ശ്രദ്ധിച്ചു തുടങ്ങുന്നു.
ഒരു വയസ്സ് എത്തുമ്പോഴേക്കും മറ്റുള്ളവരെ ശ്രദ്ധിക്കുന്നു. സ്വമേധയാ കൈയുയർത്തി കളിപ്പാട്ടങ്ങൾ മറ്റുള്ളവർക്കു നിൽകുന്നു.
മുഖഭാവങ്ങളുടെ പ്രതികരിക്കുന്നു. മുതിർന്നവരുടെ പ്രവർത്തനങ്ങളെ . അനുകരിച്ചു തുടങ്ങുന്നു.
രണ്ടു വയസ്സ് ആകുന്നതോടെ കാണാതെപോയ കളിപ്പാട്ടങ്ങൾ തിരഞ്ഞു കണ്ടു പിടിക്കുന്നു. മുതിർന്നവരെ അനുകരിക്കാൻ തുടങ്ങുന്നു ,ഭക്ഷണം സ്വയം കഴിക്കാൻ ശ്രമിക്കുന്നു .മാതാപിതാക്കൾക്ക് നേർക്ക് കൈകൾ ഉയർത്തുന്നു " ഹായ്" "ബൈ ബൈ" എന്നു പറഞ്ഞു തുടങ്ങുന്നു .
മൂന്നു വയസ്സിലേക്കു കടക്കുന്നതോടെ മറഞ്ഞിരിക്കുന്ന വസ്തുക്കൾക്കായി തിരഞ്ഞു തുടങ്ങുന്നു .ഈ സമയം അവരുടെ ആഗ്രഹങ്ങളും വികാരങ്ങളും പ്രകടിപ്പിച്ചു തുടങ്ങും . പാൽ വേണം എന്നിങ്ങനെ രണ്ടു വാക്കുകൾ ചേർത്തു പറഞ്ഞു തുടങ്ങുന്നു. മറ്റു കുട്ടികളുമായി കളിച്ചു തുടങ്ങാം , ഒളിച്ചേ കണ്ടേ എന്നി കളികൾ ഇഷ്ടപ്പെട്ടെന്ന് വരാം.
നാലു വയസ്സ് എത്തുമ്പോഴേക്കും രണ്ടിലധികം കുട്ടികളുമായി ചേർന്ന് കളിയിൽ ഏർപ്പെടുന്നു , അവരുടെ വികാരങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നു. തെറ്റായ കാര്യങ്ങൾ ചെയ്തത് കണ്ടു പിടിക്കപ്പെടുമ്പോൾ അവർക്കു വിഷമം ഉണ്ടാകുന്നതു കാണാം. കൂട്ടുകാരുമായി ചേർന്ന് ചെറിയ കളികളിൽ ഏർപ്പെടുന്നുണ്ടാകും.
അഞ്ചു വയസ്സു കഴിയുന്നതോടെ ലക്ഷ്യങ്ങളുള്ള കളികൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നു . വീട്ടിലുള്ളവർ വസ്ത്രം ധരിക്കുന്നതും പാചകം ചെയ്യുന്നതും കണ്ടു അതേ രീതിയിൽ കളികൾ തുടങ്ങും.
ആറു വയസ്സു കഴിയുന്നതോടെ കളികളിൽ വൈവിധ്യം ഉണ്ടാകുന്നു. നിയമങ്ങൾ വച്ചുള്ള കളികളിലായിരിക്കും മിക്കപ്പോഴും ഏർപ്പെടുക.
എട്ടു വയസ്സിലേക്കു കടക്കുന്നതോടെ ഇതുവരെയുള്ള കളികൾ കുറേക്കൂടി വിപുലമായി തന്നെ കളിക്കുന്നു. ഇതുവരെ സൂചിപ്പിച്ചവ എത്രത്തോളം നിങ്ങളുടെ കുട്ടിചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക.. കുട്ടികളിലെ പൊതുവായി ശീലങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്.വ്യത്യസ്തകൾ കാണാനിടയുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ മാത്രം വളർച്ചാ ,വികാസ കുറവായി കണക്കാക്കിയാൽ മതിയാവുന്നതാണ്.
KHAN KARICODE
CON:PSYCHOLOGIST