മറ്റുള്ളവർ നമ്മെ ഇഷ്ട്ടപ്പെടണമെങ്കിൽ ഒഴിവാക്കേണ്ട ശീലങ്ങൾ?
ഒരു വ്യക്തിയുടെ സംസാരവും. പെരുമാറ്റവും നിങ്ങൾക്ക് നന്നേ ഇഷ്ട്ടപ്പെട്ടു. ആ വ്യക്തിയോട് തുടർന്നും സൗഹൃദ ബന്ധം ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിച്ചു. പക്ഷെ നിങ്ങൾ സംസാരിക്കുവാൻ തുടങ്ങുമ്പോഴേ ആ വ്യക്തി നിങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിപോകുന്നു. ഒഴിഞ്ഞു മാറുന്നുവെങ്കിൽ
നിങ്ങളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും പ്രശ്നമുണ്ടാകാം.
വ്യക്തി ബന്ധങ്ങളിൽ
ശാരീരിക പ്രത്യേകതകൾക്കും വേഷത്തിനു ഉപരി നമ്മിലെ സംസാരത്തിലെ ചില അപാകതകളാകാം . അത്തരം
13 അപാകതകൾ സൂചിപ്പിക്കാം. അവയിൽ ഏതെങ്കിലുo ഉണ്ടെങ്കിൽ ഒഴിവാക്കുവാൻ ശ്രമിക്കുക.
1.ആത്മപ്രശംസ : .
സംസാരിക്കുമ്പോൾ കേൾവിക്കാരന് കൂടുതൽ സംസാരിക്കുവാൻ അവസരം നൽകിയാലേ ആ വ്യക്തിക്ക് നമ്മളോട് ഇഷ്ടം തോന്നുകയുള്ളു!.
നല്ല അഭിപ്രായം ഉണ്ടാകു! . വീണ്ടും സംസാരിക്കുവാൻ ഇഷ്ടപ്പെടൂ ! .ആന്മബന്ധമുണ്ടാകു !. നമ്മുടെ വിശേഷങ്ങളെല്ലാം വിളമ്പിയാലോ?. ചിലരുടെ സംസാര എങ്ങനെയാണ് തന്റെ വീടിന്റെയും കാറിന്റെയും കുട്ടികളുടെയും വിശേഷങ്ങൾ വാതോരാതെ പറഞ്ഞു കൊണ്ടിരിക്കും. കേൾവിക്കാരന് അതിൽ ഒട്ടും താല്പര്യം ഉണ്ടായെന്നു വരില്ല. കൂടാതെ തനിക്കില്ലാത്ത കാര്യം മറ്റൊരാൾ മഹത്വൽക്കരിച്ചു പറയുന്നതു ഇഷ്ട്ടമാകുമോ? അതിനാൽ പൊങ്ങച്ചം എന്നു തോന്നുന്നതൊന്നും സംസാരത്തിൽ ഉൾപെടാതിരിക്കാൻ ശ്രദ്ധിക്കുക.
2.പരിഹാസച്ചുവയുള്ള സംസാരം:
ഇടപെടുന്നവരിൽ പോരായ്മകളും അറിവില്ലായ്മയും ഉണ്ടാകാം. അതെടുത്തു പറഞ്ഞാൽ ആ വ്യക്തി ഇഷ്ടപ്പെടില്ല. നൂറു ശതമാനം ശരിയായ ആൾക്കാരെ കാണാൻ കഴിയില്ല.. അതിനാൽ പരിഹാസച്ചുവയുള്ള വാക്കുകൾ നാവിൽ നിന്ന് വരരുതെന്നു ഉറപ്പാക്കണം.
3. കുറ്റപ്പെടുത്തൽ സ്വഭാവം:
വ്യക്തികളിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും എടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നവരുണ്ട്.. ഈ സംസാര രീതി അധികാരം കൂടുതൽ കയ്യാളുന്നവരിലാണ് കൂടുതൽ കണ്ടുവരുന്നത്. ചില ഭർത്താക്കന്മാർ ഭാര്യയുടെ നിസാര പിഴവ് പോലും എടുത്തു പറഞ്ഞു കുറ്റപ്പെടുത്തും. അതോടെ അവരിലെ ആത്മവിശ്വാസം തന്നെ നഷ്ടപെടും. പിന്നെ ചെയ്യുന്നതൊന്നും ശരിയായെന്നു വരില്ല. പരിചയപ്പെടുന്നവരിൽ നിന്ന് നല്ല പ്രതികരണവും ദീർഘനാളത്തെ ബന്ധവുമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ കുറ്റപ്പെടുത്തി കൊണ്ടുള്ള സംസാരം ഒഴിവാക്കേണ്ടതല്ലേ?. അതിനു പകരം അപാകതയായി കണ്ട കാര്യം ഒന്നു കൂടി മെച്ചപ്പെടുത്തണമെന്ന് നിർദ്ദേശത്തോടെ പറയാമല്ലോ?. തിരുത്താമല്ലോ?.
4. എതിർ ന്യായം നിരത്തൽ:
സംസാരിക്കുന്ന കാര്യങ്ങൾ കേൾക്കാൻ സന്മനസ്സ് കാണിക്കാതെ അതിലെ ഗുണവശങ്ങൾ ശ്രദ്ധിക്കാതെ എതിർ ന്യായം നിരത്തി സംസാരിക്കുന്നവരുണ്ട്. കേൾവിക്കാരിൽ ഒരു മതിപ്പും ഉണ്ടാക്കുകയില്ല എന്നു പറയേണ്ടതില്ലല്ലോ.
5. ചുറ്റുവട്ടം ഉള്ളവരെ ശ്രദ്ധിക്കാതെയുള്ള സംസാരരീതി:
നാം സംസാരിക്കുന്ന വ്യക്തിയോടൊപ്പം ആ സമയം കൂടെയുള്ളവർ അവരവർക്ക് പ്രിയപ്പെട്ടവരാകാം. അവർക്ക് ബഹുമാനം നൽകേണ്ടവരാകാം. അതൊന്നും ശ്രദ്ധിക്കാതെ അമിത സ്വാതന്ത്ര്യം എടുത്ത് മോശപദങ്ങൾ ചേർത്ത് അവരോട് സംസാരം തുടങ്ങിയാൽ എങ്ങനെയിരിക്കും?. നിങ്ങളിൽ നിന്ന് ഓടിയോളിക്കാനല്ലേ അവർ ശ്രമിക്കു. അതിനാൽ നമ്മോടു സംസാരിക്കുന്നവരോടൊ ഒപ്പമുള്ളവരേയോ ശ്രദ്ധിച്ചു കൊണ്ടു മാത്രമേ സംസാരിക്കാൻ ആരംഭിക്കാവൂ! .
6. വലിച്ചു നീട്ടിയുള്ള സംസാരം :
ഒറ്റവാക്കിൽ ഒതുക്കാവുന്ന കാര്യം വളച്ചുകെട്ടി വലിച്ചുനീട്ടി സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. സംസാരം മുഷിപ്പായി മാറും. കേൾവിക്കാർക്ക് സംഭാഷണം രസകരമായെങ്കിലേ ശ്രദ്ധിക്കാൻ കഴിയൂ. ചുരുങ്ങിയ വാക്കുകളിൽ രസകരമായി നർമത്തിന്റെ അകമ്പടിയോടെ പറയാൻ ശീലിക്കുകയാണ് വേണ്ടത്.
7. തെറ്റിനെ ന്യായീകരിക്കൽ :
സംസാരിച്ചതും ചെയ്തതും ഒന്നും ശെരിയല്ല എന്നു അറിയാമായിട്ടും പറഞ്ഞതിൽ പിടിച്ചു ന്യായങ്ങൾ നിരത്തുന്നവരുണ്ട്. കേൾവിക്കാർക്ക് ശരിയല്ലായെന്നു തിരിച്ചറിയുവാൻ കഴിയും. തെറ്റുകൾ അംഗീകരിച്ചു ക്ഷമ ചോദിക്കുന്നതാണ് അഭിലഷണീയം.
8. ഇടയ്ക്കു കയറിയുള്ള സംസാരം :
മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവരുടെ സംസാരത്തെ തടസപ്പെടുത്തിക്കൊണ്ട് പ്രസക്തമല്ലാത്ത കാര്യങ്ങൾ പറയുന്നത് ആരും ഇഷ്ടപ്പെടില്ല. തന്നെ സംസാരിക്കാൻ അനുവദിക്കാതെ തടസപ്പെടുത്തുന്നവരോട് ചങ്ങാത്തം വയ്ക്കാനും ഇഷ്ടപ്പെടില്ല. അതു മനസിലാക്കി പ്രവർത്തിക്കണം.
9. അൽപ്പജ്ഞാനം വിളമ്പൽ:
തനിക്കു അറിവില്ലെങ്കിലും ചില കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കും ചിലർ. കേൾവിക്കാർക്ക് "തള്ള് " ആണെന്ന് മനസിലാകും. സ്വയം പോരായ്മ വിളിച്ചു പറയുന്നതിനു തുല്യമാണ്. അത്തരം ശീലങ്ങൾ ഒഴിവാക്കുക തന്നെ വേണം.
10.താല്പര്യം മനസിലാക്കാതെയുള്ള സംസാരം :
ബസിൽ വെച്ച് സഹായത്രികനോട് സംസാരിക്കുവാൻ ശ്രമിക്കുമ്പോൾ സഹായത്രിക്കാൻ താല്പര്യം കാണിക്കുന്നില്ലായെങ്കിലും തന്റെ വിശേഷങ്ങൾ വിളമ്പി സംസാരിക്കുന്നതു കാണാം. പരിചയം ഇല്ലാത്തവരോട് സംസാരിക്കാൻ ഒരുമ്പെടുമ്പോൾ അവർ നമ്മുടെ സംസാരത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ അവസാനിപ്പിക്കുന്നതല്ലേ ഉചിതമായിട്ടുള്ളത്.
11 .കേൾക്കുന്നതിനു മുൻപേ ഉള്ള മറുപടി :
പറയുന്ന കാര്യങ്ങൾ പൂർണമായി കേൾക്കാതെ മറുപടി പറഞ്ഞാൽ ചോദിക്കുന്നയാൾ എന്താണു ഉദ്ദേശിച്ചതെന്നു അറിയാൻ കഴിയില്ലല്ലോ?.
"അരി എത്രയാണ് പയർ അഞ്ചു നാഴി " എന്ന പഴഞ്ചോല്ലു പോലെ ആയിപ്പോകില്ലേ?. വ്യക്തമായി കേട്ടു മനസിലാക്കിയ ശേഷം മറുപടി പറയുന്നത് ശീലമാക്കുക.
12. അസഭ്യവാക്കുകൾ പറയുന്ന ശീലം :
ചിലരുടെ സംസാരത്തിൽ മറ്റുള്ളവർ കേട്ടാൽ അറയ്ക്കുന്ന മോശം പദങ്ങൾ ഉണ്ടാകാറുണ്ട്. അത് ആ വ്യക്തിയുടെ മാന്യത തന്നെ ഇല്ലാതാക്കും. ഇതിനൊരു വഴി പറഞ്ഞു തരാം.താൻ ഉപയോഗിച്ച് പോകുന്ന മോശം വാക്കുകളുടെ ഒരു കണക്കെടുക്കുക. ഇനി ഉപയോഗിക്കില്ല എന്നു പ്രതിജ്ഞ എടുക്കുക. അതോടൊപ്പം പകരം പദങ്ങൾ കണ്ടെത്തുക.
വീണ്ടും ഉപയോഗിച്ചാൽ സ്വയം ശിക്ഷയ്ക്ക് വിധേയമാകുക.
ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കുക.
മോശം പദം ഉപയോഗിക്കുന്നവർ എത്ര ഉന്നതരെങ്കിലും അവരുടെ മാന്യത അതോടെ ഇല്ലാതായി പോകുമെന്നു കൂടി അറിയണം.
13. ഭക്ഷണത്തിനിടയിലെ സംസാരം :
ഭക്ഷണം വായിൽ ആയിരിക്കുമ്പോൾ സംസാരം വ്യക്തമാകില്ല. അതുപോലെ ആരോചകവുമാണ്. ഒഴിവാക്കേണ്ടതു തന്നെയാണ്.
ഈ പറഞ്ഞ കാര്യങ്ങൾ ശരിക്കും ഉൾക്കൊണ്ടു മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ മാറ്റം വരുത്തുക. വ്യക്തിത്വം ആകർഷകമാകും.
KHAN KARICODE
CON PSYCHOLOGIST