ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുടിയിഴകൾക്ക് ഭംഗി കൂട്ടാൻ മൈലാഞ്ചി ഉപയോഗിക്കാൻ ചില പ്രത്യേക വഴികൾ അറിയാം

മുടിയിഴകൾക്ക് ഭംഗി കൂട്ടാൻ മൈലാഞ്ചി; ഉപയോഗിക്കാൻ ചില പ്രത്യേക വഴികൾ
     


മൈലാഞ്ചി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് അറിയാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പലര്‍ക്കും ഏതൊക്കെ തരത്തിലാണ് മൈലഞ്ചി മുടിയിഴകള്‍ക്ക് ഗുണപരമാകുന്നത് അറിയില്ല എന്നതാണ് സത്യം. നൂറ്റാണ്ടുകളായി ഹെയര്‍ കളറിംഗും കണ്ടീഷനിംഗും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി മൈലാഞ്ചി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഹെന്ന മുടിക്ക് സ്വാഭാവികവും ഊര്‍ജ്ജസ്വലവുമായ ചുവപ്പ്-ഓറഞ്ച് നിറം പ്രദാനം ചെയ്യുന്നു.നര മറയ്ക്കാനും മുടിക്ക് സ്വാഭാവികമായ രീതിയിൽ നിറം നൽകാനും സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗമാണ് ഹെന്ന. ഇത് ഉപയോഗിക്കുമ്പോൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ മറ്റ് ചില ചേരുവകൾ കൂടെ ചേർക്കാം


പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറം നൽകാനാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. മുടിക്ക് തിളക്കവും ആരോഗ്യവും നല്കാൻ മൈലാഞ്ചിയോടൊപ്പം മറ്റ് പല ചേരുവകളും ചേർക്കാം. മുടിക്ക് നിറം നൽകുന്നത് കൂടാതെ താരൻ അകറ്റാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും എല്ലാം ഹെന്ന ഉപകരിക്കും. കലർപ്പില്ലാതെ ശുദ്ധമായ രീതിയിൽ ഹെന്ന ഉപയോഗിച്ചാൽ മുടിക്ക് ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് ടോണുകൾ ലഭിക്കും. അതെ സമയം, ഹെന്ന തയ്യാറാക്കുന്ന സമയം കുറച്ച് ചേരുവകൾ കൂടി കൂട്ടിചേർത്താൽ കുറച്ചു കൂടി വ്യത്യസ്തമായ നിറവും കിട്ടും. കണ്ടെത്താനാവും.


മുടിയിൽ മൈലാഞ്ചി ഉപയോഗിക്കേണ്ടത് എങ്ങനെ?

ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി മുടിയിൽ പ്രയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നെറ്റിയിലോ ചെവികളിലോ അല്ലെങ്കിൽ മറ്റ് ചർമ്മ ഭാഗങ്ങളിലോ നിറം പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.


ഹെന്ന തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്നതിന് മുമ്പ് മൈലാഞ്ചിപൊടി മറ്റ് ചേരുവുകളോടൊപ്പം കലർത്തിയ ശേഷം മുമ്പ് കുറച്ച് മണിക്കൂർ ഇരിക്കാൻ അനുവദിക്കേണ്ടതുണ്ട്. ഓരോ തവണയും നിങ്ങൾ ഹെന്ന മാസ്ക് നന്നായി ഇതേ രീതിയിലാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പാക്കുക.


ആദ്യം ചർമ്മത്തിൽ വെളിച്ചെണ്ണ പുരട്ടുക

കുറച്ച് വെളിച്ചെണ്ണയോ, പെട്രോളിയം ജെല്ലിയോ അതല്ലെങ്കിൽ ബോഡി ബട്ടറോ നിങ്ങളുടെ നെറ്റിയിലും കഴുത്തിലും ചെവികളിലും പുരട്ടുക. നിങ്ങൾ ഹെന്ന മുടിയിൽ ഉപയോഗിക്കുമ്പോൾ ഇത് നിങ്ങളുടെ മുഖത്ത് പാടുകളും കറകളും അവശേഷിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരു ഹെഡ്ബാൻഡ് ഉപയോഗിക്കാം.


ഷാംപൂ ചെയ്ത മുടി ആയിരിക്കണം

മുടിയിൽ മൈലാഞ്ചി പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുടി പൂർണ്ണമായും കഴുകി വൃത്തിയാക്കേണ്ടതുണ്ട്. മൃദുവായ ഷാംപൂവും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം ഒരു ടവ്വൽ ഉപയോഗിച്ച് നന്നായി ഉണക്കി എടുക്കണം. ഈ സമയത്ത് കണ്ടീഷണർ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. ഒരു ബ്രഷ് ഉപയോഗിച്ച്കൊണ്ട് മുടി വകഞ്ഞ് നേരെയാക്കുക. പ്രയോഗിക്കാനുള്ള എളുപ്പത്തിനായി നിങ്ങളുടെ തലമുടി ചെറിയ ഭാഗങ്ങളായി വകഞ്ഞുകൊണ്ട് വിഭജിക്കാം.


ഹെന്ന നേരത്തെ തയാറാക്കാം

കടും ചായ ലായിനി, തേങ്ങാപ്പാൽ, ഉടച്ച വാഴപ്പഴം, തൈര് തുടങ്ങിയ ഇഷ്ടമുള്ള ചേരുവകളുമായി മൈലാഞ്ചി കൂട്ടിച്ചേർത്തുകൊണ്ട് ശരിയായി മിക്സ് ചെയ്യുക. നിങ്ങളുടെ ആവശ്യകതകൾ അനുസരിച്ച് ഈ മിശ്രിതത്തിൻ്റെ സ്ഥിരത നിശ്ചയിക്കുക. അത് വളരെ കട്ടിയുള്ളതോ നേർത്തതോ ആകാൻ പാടില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ഹെന്ന മിശ്രിതം തയ്യാറാക്കാം. ചില ഹെന്ന കൂട്ടുകൾ തയ്യാറാക്കി ഒരു രാത്രി മുഴുവൻ ഇരുമ്പ് പാത്രത്തിൽ സൂക്ഷിക്കാറുണ്ട്


മുടിയിൽ പുരട്ടാം

നിങ്ങളുടെ തലയുടെ മുകൾ ഭാഗങ്ങളിൽ തുടങ്ങി താഴേക്ക് ഹെന്ന പായ്ക്ക് പ്രയോഗിക്കാൻ തുടങ്ങുക. തുടർന്ന് ക്രമേണ താഴേക്ക് നീങ്ങുക. ഓരോ മുടി വേരുകളിലും ഇത് പ്രയോഗിക്കണം. ഹെന്ന പുരട്ടുമ്പോൾ കൈയ്യുറകൾ ധരിക്കാൻ ശ്രദ്ധിക്കുക. ഒരു മുടിയിഴകളും നന്നായി തേച്ച് പിടിപ്പിച്ച ശേഷം ഇത് നന്നായി പൊതിഞ്ഞ് വെക്കാം.
അതിന് ശേഷം കുറഞ്ഞത് ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ ഇത് തലയിൽ തുടരാൻ അനുവദിക്കണം. ശേഷം കഴുകി വൃത്തിയാക്കാം. ഈ സമയം ഷാംപൂ ഉപയോഗിക്കരുത്. മുടി ഉണങ്ങിയ ശേഷം എണ്ണ പുരട്ടാം. അടുത്ത തവണ മുടി ഷാംപൂ ഉപയോഗിച്ച് കഴുകാം. ശേഷം കണ്ടീഷണർ പുരട്ടുക.


ഹെന്ന നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?


മൈലാഞ്ചി ചെയ്യുന്നതിന് മുമ്പ് മുടി എണ്ണരഹിതമാണെന്ന് ഉറപ്പാക്കുക. എണ്ണമയമുള്ള മുടിയിൽ ഹെന്ന ഇടുന്നത് ഒരുപക്ഷേ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലങ്ങൾ നൽകിയെന്നു വരില്ല. 


മുടി വളരാൻ
മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്തമായ ചില സവിശേഷ ഗുണങ്ങൾക്ക് മുടി വളർച്ച പ്രോത്സാഹിപ്പിക്കാനുള്ള ശേഷിയുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന എണ്ണ തയ്യാറാക്കിയെടുക്കുന്നതിനായി മൈലാഞ്ചി പൊടി ഉപയോഗിക്കാം. എള്ളെണ്ണ എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേർത്ത മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. തണുത്ത ശേഷം ഇത് ഉപയോഗിക്കാം. മികച്ച ഫലങ്ങൾ കൈവരിക്കുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ വീതം ഈ എണ്ണ തലയിൽ പുരട്ടുക.


താരൻ അകറ്റാം
താരനും അനുബന്ധ പ്രശ്നങ്ങളും അകറ്റാനും മൈലാഞ്ചി ഉത്തമമമാണ്. ഇതിനായി, ഒരു രാത്രി വെള്ളത്തിൽ കുതിർത്തിവച്ച ഉലുവ മിക്സറിൽ അരച്ചെടുക്കണം. ഈ പേസ്റ്റും മൈലാഞ്ചി പൊടിയും കടുകെണ്ണയിൽ ചാലിച്ച് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 40 മിനിറ്റിനു ശേഷം കഴുകുക. ഇതിന് ശേഷം മുടിയിൽ കണ്ടീഷണർ പ്രയോഗിക്കാൻ മറക്കരുത്.

മുടി കൊഴിച്ചിൽ
കടുകെണ്ണയുമായി മൈലാഞ്ചി കലർത്തി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമാണ്. കടുകെണ്ണയിൽ മൈലാഞ്ചി ഇലകളോ പൊടിയോ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. കുറഞ്ഞത് 7 മുതൽ 8 മിനിറ്റ് വരെ ഇത് തിളപ്പിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. ഈ എണ്ണ ഉപയോഗിച്ച് തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം മസാജ് ചെയ്യുക.


തലയിലെ ചൊറിച്ചിലിന് പരിഹാരം
ഹെന്നയിലെ ആന്റി മൈക്രോബിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾക്ക് തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിലിൻ്റെ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ കഴിവുണ്ട്. മൈലാഞ്ചി ഇലകൾ, വേപ്പില, തുളസി ഇലകൾ, കുറച്ച് വെള്ളം എന്നിവ ഒന്നിച്ചു ചേർത്ത് അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ പുരട്ടി 40 മിനിറ്റിനു ശേഷം കഴുകിക്കളയുക.


മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാം
വരണ്ടതോ അല്ലെങ്കിൽ കേടുപാടുള്ളതോ ആയ മുടിയുടെ അറ്റങ്ങൾ പലപ്പോഴും പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നവും മൈലാഞ്ചി കൊണ്ട് പരിഹരിക്കാം. ഇതിനായി മൈലാഞ്ചി പൊടി, ഒരു മുട്ട, അവോക്കാഡോ ഓയിൽ എന്നിവ മിക്സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കുക. മിശ്രിതം അല്പം ലൂസ് അയക്കണമെങ്കിൽ അല്പം വെള്ളം ചേർത്ത് ഇളക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഓരോ മുടിയിഴകളിലും ഇത് തേച്ചു പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകാം


പ്രകൃതിദത്ത രീതിയിൽ മുടിക്ക് നിറം നൽകാൻ
മുടിക്ക് നിറം ലഭിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തവും സുരക്ഷിതവുമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഹെന്ന. മുടിക്ക് നല്ല നിറം ലഭിക്കാനായി മൈലാഞ്ചി പൊടി, തേൻ, മുട്ട എന്നിവ മിക്സ് ചെയ്ത് ഒരു ഇരുമ്പു പാത്രത്തിൽ സൂക്ഷിക്കുക. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കാം. ശേഷം ഇത് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി കളയുമ്പോൾ മുടിക്ക് നല്ല നിറം ലഭിക്കും. മുടി ഉണങ്ങിയ ശേഷം മുടിയിൽ എണ്ണ പുരട്ടാം


മുടിക്ക് തിളക്കം നൽകാൻ
മുടി പൊട്ടിപ്പോകുന്നത് തടയാൻ മാത്രമല്ല, മുടിയുടെ ബലം വർധിപ്പിക്കാനും മുടിയിഴകൾക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാനുമെല്ലാം മൈലാഞ്ചി ഉപയോഗിക്കാം. നല്ല കടുപ്പത്തിൽ തയ്യാറാക്കിയ കട്ടൻ ചായ മിശ്രിതത്തിലേക്ക് മൈലാഞ്ചി പൊടി ചേർത്തിളക്കി ഒരു രാത്രി മുഴുവൻ മാറ്റി വെക്കുക. ഇനി ഇതിലേയ്ക്ക് അല്പം നാരങ്ങാനീര് ചേർക്കുക. ഈ മിശ്രിതത്തിലേക്ക് നിങ്ങൾക്ക് ഒരു മുട്ടയോ അല്ലെങ്കിൽ തൈരോ ചേർക്കാം. ഇത് മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റോളം കാത്തിരുന്ന ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.


എണ്ണമയമുള്ള തലയോട്ടിക്ക്
എണ്ണമയം കൂടുതലുള്ള ശിരോചർമത്തിൽ എളുപ്പത്തിൽ അഴുക്ക് അടിഞ്ഞുകൂടാനും കൂടുതൽ താരൻ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. മൈലാഞ്ചി, മുൾട്ടാനി മിട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഹെയർ പായ്ക്ക് എണ്ണമയമുള്ള തലയോട്ടിയിലെ എല്ലാ സാധാരണ പ്രശ്നങ്ങളെയും നേരിടാൻ സഹായിക്കും. ഈ ഹെയർ മാസ്ക് പ്രയോഗിച്ച ശേഷം തല മുഴുവനും ഒരു തൂവാല കൊണ്ട് പൊതിയുക. അര മണിക്കൂറിന് ശേഷം പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം


പട്ടുപോലെ മൃദുലമായ മുടിയിഴകൾക്ക്
ഉടച്ചെടുത്ത ഒരു വാഴപ്പഴത്തേടൊപ്പം മൈലാഞ്ചി പൊടിയും ചേർത്ത് ഒരു രാത്രി സൂക്ഷിക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റ് സൂക്ഷിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാനായി തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയുക.


വരണ്ട മുടിയുള്ളവർക്ക്
മൈലാഞ്ചി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ചേർത്ത ഹെയർ മാസ്ക് വരണ്ട മടിയുള്ളവർക്ക് ഗുണകരമാണ്. ഈ ഹെയർ പാക്ക് തയ്യാറാക്കാനായി നിങ്ങൾ എടുക്കുന്ന ഒലിവ് ഓയിലിന്റെ ഇരട്ടി അളവിൽ മൈലാഞ്ചി ഉപയോഗിക്കണമെന്ന് എപ്പോഴും ഓർമ്മിക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഇത് തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറോ അതിൽ കൂടുതലോ കാത്തിരിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്



ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ?  ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍... ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനു...

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ തീർന്നു പോയി. കഴുകാനാണെങ്കിൽ ധാരാളം പാത്രങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നമായിരിക്കുമിത്. കടയിലേക്ക് ഓടി പോയി വാങ്ങിച്ചു കൊണ്ടുവരാനുള്ള സമയവും ഉണ്ടായെന്നു വരികയില്ല. അപ്പോൾ എന്ത് ചെയ്യും? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ഓർമയിൽ വയ്ക്കുന്നത് ചിലപ്പോൾ ഉപകാരപ്രദമാകും. സോപ്പില്ലാതെ  കഴുകിയാൽ എണ്ണമയവും കറികളുടെ ഗന്ധവുമൊക്കെ പാത്രങ്ങളിൽ തന്നെ നിലനിൽക്കുമോ എന്ന ശങ്കയുടെയും ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പാത്രങ്ങൾ നല്ലതുപോലെ വൃത്തിയാക്കിയെടുക്കാം.  1-ബേക്കിങ് സോഡ... കഴുകാനുള്ള പാത്രങ്ങൾ ചെറുചൂട് വെള്ളത്തിൽ കഴുകിയതിനു ശേഷം കുറച്ചു ബേക്കിങ് സോഡ വിതറിയിടുക. സോഡ പതഞ്ഞു വരുന്നത് കാണുവാൻ സാധിക്കും. ആ സമയം സ്‌പോഞ്ചോ സ്‌ക്രബറോ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം. എണ്ണമെഴുക്ക് കൂടുതലാണെങ്കിൽ ബേക്കിങ് സോഡയിട്ട് അഞ്ചോ ആറോ മിനിറ്റ് വെച്ചതിനു ശേഷം കഴുകിയെടുക്കാം. സ്‌ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചതിനു ശേഷം ചൂടുവെള്ളത്തിൽ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

മോട്ടിവേഷൻ ചിന്തകൾ

ഒരു പുതിയ പ്രഭാതം, പുതിയ നീ! ☀️ ഇന്ന്, നിങ്ങളുടെ ജീവിത പുസ്തകത്തിലെ ഒരു പുതിയ പേജ് തുറന്നിരിക്കുന്നു. ഈ പുത്തൻ ദിനത്തിൽ നിങ്ങൾ എന്ത് കുറിക്കാൻ പോകുന്നു? ഓർക്കുക, നിങ്ങളുടെ ഭാവിയുടെ ശില്പി നിങ്ങളാണ്. നിങ്ങളും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ലോകവുമാണ് നിങ്ങളുടെ നാളെ എങ്ങനെയായിരിക്കണമെന്ന് നിർണ്ണയിക്കുന്നത്.  എന്നാൽ അതിനെല്ലാം മുമ്പ്, ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുക: "ഈ ദിവസം എന്റേതാണ്!" ഇത് ഉണർന്നെണീക്കേണ്ട സമയമാണ്. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള സുവർണ്ണാവസരമാണിത്.  കഴിഞ്ഞകാല പരാജയങ്ങളെക്കുറിച്ചോ, കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചോ ചിന്തിച്ച് സമയം പാഴാക്കാനുള്ള ദിവസമല്ല ഇന്ന്. മറിച്ച്, പുതിയ പ്രതീക്ഷകളും ആവേശവും നിറയുന്നൊരു പ്രഭാതമാണിത്! ഈ ദിവസം നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്താം?   പോസിറ്റീവായി ചിന്തിക്കുക: ശുഭകരമായ ചിന്തകളോടെ ഓരോ നിമിഷത്തെയും സമീപിക്കുക   സ്വയം സമയം കണ്ടെത്തുക: നിങ്ങളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കുമായി അല്പസമയം മാറ്റിവെക്കുക.   ലക്ഷ്യങ്ങളിലേക്ക് ഒരു ചുവട് വെക്കുക: നിങ്ങളുടെ സ്വപ്നങ്ങള...

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

മോട്ടിവേഷൻ ചിന്തകൾ

ഓരോ പ്രഭാതവും ഒരു പുതിയ ക്യാൻവാസ് ഓരോ സൂര്യോദയവും നമുക്ക് മുന്നിൽ പുതിയൊരു ക്യാൻവാസ് തുറന്നുതരുന്നു. ഇന്നലെ എന്തായിരുന്നാലും, ആ കാനവാസിൽ പുതിയ നിറങ്ങൾ ചാലിക്കാനും മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുമുള്ള അവസരം ഇന്നുണ്ട്.  കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളോ ഇല്ലാതെ, ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്ക് ചുറ്റുമുള്ള സൗന്ദര്യങ്ങളെയും സാധ്യതകളെയും തിരിച്ചറിയാൻ സാധിക്കും. മനസ്സിന് ഉന്മേഷം നൽകുന്ന ഒരു പുഞ്ചിരിയോടെ ഈ ദിവസത്തെ വരവേൽക്കാം. പോസിറ്റീവ് ചിന്തകളുടെ ശക്തി നമ്മുടെ ചിന്തകൾക്ക് അതിശയകരമായ ശക്തിയുണ്ട്. പോസിറ്റീവായ ചിന്തകൾക്ക് നമ്മുടെ മനോഭാവത്തെയും ചുറ്റുപാടിനെയും മാറ്റിമറിക്കാൻ കഴിയും. രാവിലെ ഉണരുമ്പോൾ തന്നെ നല്ല ചിന്തകളോടെ തുടങ്ങുന്നത് ആ ദിവസത്തെ മുഴുവൻ ഊർജ്ജസ്വലമാക്കാൻ സഹായിക്കും.  ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും, വെല്ലുവിളികളെ അവസരങ്ങളായി കാണാനും ഇത് നമ്മളെ പ്രേരിപ്പിക്കും. ഓരോ പ്രതിസന്ധിയും നമ്മളെ കൂടുതൽ ശക്തരാക്കാനുള്ള ഒരു പാഠമാണെന്ന് ഓർക്കുക. ലക്ഷ്യബോധമുള്ള ഒരു ദിവസം ഇന്ന് നിങ...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...