ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാരം കുറയ്ക്കണോ? പ്രഭാതഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭാരം കുറയ്ക്കണോ? പ്രഭാതഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം




ശരീരഭാരം കുറച്ച് ഫിറ്റ് ആയിരിക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? മികച്ച ഭക്ഷണ ശീലവും പതിവായുള്ള വ്യായാമവും നിങ്ങളെ സഹായിക്കുമെന്ന് തീർച്ച. ഇതോടൊപ്പം നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ചില ഭക്ഷണങ്ങളും ശീലമാക്കാം.


ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ചെയ്യുന്നത് പ്രഭാതഭക്ഷണം ഉപേക്ഷിക്കലാണ്. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിനിടെ ഏറ്റവും എളുപ്പവും അതുതന്നെ. എന്നാൽ ഇത് വിപരീതഫലം ഉണ്ടാകാൻ മാത്രമേ വഴിയൊരുക്കൂവെന്നാണ് വിദഗ്ധാഭിപ്രായം.


പ്രഭാതഭക്ഷണം വേണ്ടെന്ന് വെച്ചാല്‍ ശരീരത്തിന്റെ മെറ്റബോളിസം നിരക്കിന്റെ വേഗത കുറയുകയും ഇത് ഭാരം കുറയല്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വിശുപ്പ് കൂടും തന്മൂലം വണ്ണം കൂടാം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല.


അമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണക്രമവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും വേണം. കലോറിയും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  ഇത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും കൂടി നിങ്ങളെ രക്ഷിക്കും. 


വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 

മുട്ട..

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ  
കലവറയാണ് മുട്ട. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ കലോറി വളരെ കുറവുമാണ്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 


ധാരാളം നാരുകളും ഉൾപ്പെടുത്തണം

നാരുകൾ ധാരാളം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വെള്ളത്തിൽ അലിയുന്ന നാരുകൾ ആമാശയത്തിൽ ആരോഗ്യകരമായ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കും. നാരുകൾ ധാരാളം അടങ്ങിയവയാണ് പച്ചക്കറികൾ, പഴങ്ങൾ എന്നിവ. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കലോറി കുറഞ്ഞതും ആരോഗ്യകരമായ അളവിൽ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയതുമായ പോഷകസമൃദ്ധമായ ഭക്ഷണം ശരീരത്തിന് ലഭിക്കും.


യോഗരട്ട് 

പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയും അടങ്ങിയിട്ടുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടം കൂടിയാണിത്.


ഓട്മീല്‍

ഓട്മീല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്മീല്‍ സഹായിക്കും. 

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. കലോറി കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. 


നട്സും സീഡ്സുമാണ് അടുത്തത് 

നട്‌സിലും വിത്തുകളിലും നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 


രാവിലെ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കാം

പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുൻപ് ചൂടുള്ള വെള്ളം രണ്ടു ഗ്ലാസ് കുടിക്കൂ. ഇതിൽ അല്പം നാരങ്ങാനീര് ചേർക്കുന്നതും ഗുണം ചെയ്യും. ശരീരത്തിലെ മാലിന്യങ്ങളെ നീക്കാനും ചർമത്തെ ആരോഗ്യകരമായി നിലനിർത്താനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. ഇതോടൊപ്പം ദഹനേന്ദ്രിയ വ്യവസ്ഥയെ ശുദ്ധീകരിക്കുകയും മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണിത്.


വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം... 


മധുര പലഹാരങ്ങളും മിഠായികളും പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 


പേസ്ട്രികളും ഒഴിവാക്കുക. പഞ്ചസാര, പൂരിത കൊഴുപ്പ്, കലോറി എന്നിവ ഇവയില്‍ കൂടുതലാണ്. .


വൈറ്റ് ബ്രെഡ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോ ധാരാളം അടങ്ങിയ ഇവ അധികമായി കഴിക്കുന്നത് അടിവയറ്റില്‍ കൊഴിപ്പ് ഉണ്ടാകാന്‍ കാരണമാകും. 


രാവിലെ തന്നെ സാന്‍വിച്ച് പോലെയുള്ള ജങ്ക് ഫുഡുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം. കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും. 


കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും രാവിലെ തന്നെ കുടിക്കരുത്. 


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉറങ്ങാൻ കഴിയാത്തവരാണോ നിങ്ങള്‍?; ഇതാ നന്നായി ഉറങ്ങാൻ ചില മാര്‍ഗങ്ങള്‍...

മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്. എങ്കിലും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറക്കപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. നാം ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും തെളിയുന്ന വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, സമ്മർദവും ഉത്കണ്ഠയും, നൈറ്റ് ഷിഫ്റ്റ് ജോലി ഷെഡ്യൂളുകള്‍ മൂലമുണ്ടാകുന്ന ക്രമരഹിതമായ ഉറക്കം, കഫീൻ, പുകവലി, മദ്യപാനം എന്നിവ ഉറക്കം ലഭിക്കാത്തതിന്‍റെ ചില കാരണങ്ങളാണ്. നന്നായി ഉറങ്ങാൻ ഇവ ശ്രദ്ധിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉറക്കസമയം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പതിവ് നല്ല ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സമയക്രമം പാലിക്കുന്നത് സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ശക്തിപ്പെടുത്തുന്നു. കിടപ്പുമുറി കിടപ്പുമുറിക്ക് ഇരുട്ട്, നിശബ്ദത, തണുപ്പ് എന്നിവ ആവശ്യമാണ്. അമിതമായ വെളിച്ചം തടയുന്നതിന് ശബ്ദം കുറക്കുന്നതിനും ബ്ലാക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. ആമസോണിൽ വമ്പിച്ച ഓഫർ പെരുമഴ തുടരുന്നു മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മ...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

കല്യാണം കഴിഞ്ഞിട്ട് ഒരു മാസം മാത്രം; ഒന്നരമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍, ഞെട്ടി യുവതി

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാ വിഷയം. 30 ദിവസം മുൻപ് വിവാഹിതയായ ഇവർ ഒന്നരമാസമായി ഗർഭിണിയാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ താൻ വിവാഹശേഷമാണ് ആദ്യമായി ലെെംഗികബന്ധത്തില്‍ ഏർപ്പെടുന്നതെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യുവതിയുടെ പരിശോധനയില്‍ ഭ്രൂണത്തിന് 1.5 മാസം പ്രായമുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഇത് ഇവരുടെ വിവാഹത്തിന് മുൻപ് തന്നെ ഭ്രൂണം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഫലം യുവതിയെ പരിഭ്രാന്തിയാക്കിയത് കണ്ട ഡോക്ടർ പിന്നാലെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തു. എങ്ങനെയാണ് ഗർഭക്കാലം കണക്കാക്കുന്നതെന്നാണ് ഡോക്ടർ യുവതിക്ക് പറഞ്ഞു കൊടുത്തത്. ഗർഭധാരണ ദിവസം മുതല്‍ അല്ല ഗർഭക്കാലം കണക്കാക്കുന്നത്. സ്ത്രീയുടെ അവസാന ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് ഇത് കണക്കാക്കുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതായത് ഗർഭധാരണം സ്ഥിരീകരിക്കുമ്ബോള്‍ അത് യഥാർത്ഥ ഗർഭധാരണ തീയതിയേക്കാള്‍ രണ്ടാഴ്ച മുൻപായിരിക്കും. അവസാന ആർത്തവത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് അണ്ഡോത്പാദനവും ഗർഭാധാരണവ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...