നല്ല സുഹൃത്ത് എങ്ങനെയുള്ള ആളായിരിക്കണം ?
നാം ഏവരും പ്രാധാന്യം കൊടുക്കുന്നത് കുടുംബം മാതാപിതാക്കൾ, പങ്കാളി മക്കൾ വീട് ,കാർ . ഉദ്യോഗം എന്നിവക്കാണ് .പക്ഷേ അതിൽ നിന്നെല്ലാം പ്രാധാന്യം യഥാർത്ഥ സുഹൃത് ബന്ധത്തിനുണ്ട്. എന്തു കൊണ്ടാകാം ?
നല്ല ഒരു സുഹൃത്തെങ്കിൽ എന്തും ഏതും അവരോട് പറയാം സുഹൃത്തിനോട് പറയുന്ന കാര്യങ്ങൾ അതേ രീതിയിൽ മറ്റുള്ളവരോട് തുറന്നു പറയാനും കഴിയില്ല.
നിങ്ങളുടെ സുഹൃത്തിന്റെ വ്യക്തിത്വം എങ്ങനെയായിരിക്കണം. പറയുന്നതെല്ലാം അതേപടി അംഗീകരിക്കുന്ന അളായിരിക്കണമോ? നമ്മുടെ രഹസ്യം മറ്റുള്ളവരോട് പറയുന്ന ആളായിരിക്കണമോ? . അത്തരക്കാർ യഥാർത്ഥ സുഹൃത്തുക്കൾ അല്ല.
നീ ചെയ്തത് ശരിയായില്ല . അങ്ങനെ വേണമായിരുന്നു പ്രവർത്തികളെ നല്ല മനസ്സോടെ വിമർശിച്ചു നമ്മെ നേരായ വഴിയിലേക്ക് നയിക്കാൻ കഴിയണം.
ആ വിമർശനം കരുത്തായി വഴി കാട്ടിയായി തീരണം. തന്നെ പ്രശ്നങ്ങളിൽ സഹായിക്കാനും രക്ഷിക്കാനും കാര്യ പ്രാപ്തിയോടെ കൂടെ നിൽക്കുന്ന ആളാകണം യഥാർത്ഥ സുഹൃത്ത്.
അച്ഛൻ അമ്മ ഭർത്താവ് ഭാര്യ മക്കൾ അവരെല്ലാം നമ്മെ സംരക്ഷിക്കും. അവരിൽ നിന്നും കുടുതൽ പ്രതീക്ഷിക്കാനും കഴിയില്ല .മനസ്സിൻറെ ഉള്ളിലെ വിഷമതകൾ തിരിച്ചറിഞ്ഞു പരിഹാരം നിർദ്ദേശിക്കാൻ യഥാർത്ഥ ചങ്ങാതിക്കേ കഴിയു ! .
കുടുംബ ബന്ധങ്ങളിൽ നിന്നും മാറി പോകാനും കഴിയില്ല.സുഹൃത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ വേണ്ടെന്നു വയ്ക്കാം. മനസ്സ് തുറക്കുന്ന പോലെ അടയ്ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ?
നാം ജോലി ഉള്ളവരാകാം സംഘടനകളിലെ അംഗവുമാവാം അവിടെയെല്ലാം അസൂയയും കുശുമ്പും കുന്നായ്മയും ഉള്ളവരും ഉണ്ടാവും. .നമ്മുടെ മേൽ പലരും കുതിര കയറിയെന്നും വരാം. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ സൗഹൃദം വേണ്ടിയിരിക്കുന്നു. അതിനാൽ സാഹൃദം നനച്ചു വളർത്തണം. കോട്ടം വരാതേയും സൂക്ഷിക്കണം .
സുഹൃത്തു വിളിക്കട്ടെ . ഇങ്ങോട്ടു വരട്ടെ, എന്നൊക്കെയുളള ഈഗോ വച്ചു പുലർത്താതെയും ,ആരാണ് .വലുത് .ചെറുത് കേമൻ , എന്നിവ കണക്കിലെടുക്കാതേയും അവരോട് ഇടപെടണം. ഇപ്പോഴത്തെ സൗഹൃദങ്ങളെ സ്വയം വിചിന്തനം ചെയ്തു പോരായ്മകൾ മാറ്റിയെടുക്കുവാൻ ശ്രമിക്കുക..
KHAN KARICODE
CON:PSYCHOLOGIST