മോശം സുഹൃത്തുക്കളെ തിരിച്ചറിഞ്ഞ്, എങ്ങനെ അകറ്റി നിർത്താം?.
സുഹൃത്തുകളെ സമ്പാദിക്കുമ്പോഴും നിലനിർത്തുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചിരിക്കണം. സുഹൃത്തുക്കളെങ്കിലും നമ്മെ വില കുറച്ചു കാണുന്നവരുണ്ട്.
തനിക്കുള്ള സാഹചര്യങ്ങൾ മോശമെങ്കിലും അത്ര പോലും സാഹചര്യങ്ങൾ കിട്ടാന്‍ യോഗ്യത ഇല്ലാത്ത ഒരു ഒരു വ്യക്തിയാണു നിങ്ങളെന്നു അവർ പറഞ്ഞേക്കാം.
നമ്മുടെ പ്രശ്നങ്ങളെ നിരന്തരം നിസ്സാരവത്കരിച്ചു സംസാരിച്ചു നമ്മുടെ ചിന്തകളിലെ യാഥാർത്ഥ്യ ബോധo ഇല്ലാതാക്കുന്നവരുമുണ്ട്. അതോടെ നമ്മുടെ പ്രശ്നത്തെ നേരിടുവാനുളള കഴിവു തന്നെ ഇല്ലാതായി പോയേക്കാം.
നമ്മുടെ ജിവിതത്തിൽ ചില സ്വകാര്യമായ കാര്യങ്ങൾ ഉണ്ടാകാം. ചില ദുർബല നിമിഷത്തിൽ അടുപ്പം കൊണ്ടു ഇവരോടു പറഞ്ഞു പോകാം
അ വ്യക്തി മറ്റുള്ളവരോടു പൊടിച്ചും തൊങ്ങലും വച്ചു വിളമ്പിയേക്കാം. ഇത്തരക്കാരെ മനസ്സിലാക്കി തന്നെ ഇടപെടണം.
സുഹൃത്തെങ്കിലും കൗശല ചിന്ത വച്ചു ചുറ്റുമുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നവരുണ്ട്. ഇതിനായി ഇവര്‍ പല വേലകളും നമ്മിൽ പ്രയോഗിക്കുo. നമ്മിലെ കുറ്റബോധം ഉണര്‍ത്തിയേക്കാം. നാം എപ്പോഴെങ്കിലും ചെയ്ത തെറ്റു അവർചൂണ്ടിക്കാണിച്ചുവെന്നും വരാം.
ഒരിക്കലും തെറ്റുകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഇവർ നമ്മോടു വഴക്കിട്ടാലും, അവരുടെ തെറ്റുകൾ നമ്മിൽ ചാർത്തും. അവസാനം ക്ഷമ പറയേണ്ടത് നിങ്ങളായിരിക്കും. ഇത്തരക്കാരുടെ സൗഹൃദo സന്തോഷം നൽകില്ല.
നമ്മെ കുറിച്ച് ഒന്നുo അറിയില്ലെങ്കിലും നാം ഇമോഷണലാണ്, പ്രാക്ടിക്കലാണ്, എന്നൊക്കെയു ളള പദങ്ങൾ ഉപയോഗിച്ചു മാര്‍ക്കിടാനും ശ്രമിച്ചേക്കാം.
നമ്മുടെ നിശബ്‍ദതയും ബലഹീനതയും മുതലെടുത്ത് ഭരിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. പ്രതികരണങ്ങളിൽ നമ്മുടെ മൗനം നമ്മെ ഭരിക്കാന്‍ അവസരമായി കണക്കാക്കും. അതിനു അനുവദിക്കരുത്.
സുഹൃത്തെങ്കിലും നമുക്കു വേണ്ട സമയത്തു സഹായo തരാതെ ആവർക്കു ആവശ്യമുള്ളപ്പോള്‍ മാത്രം നമ്മോടു കൂടുതൽ അടുത്തു കൂടുന്നവരെ കൂടെ കൂട്ടാൻ പറ്റിയവരല്ല.
മറ്റുള്ളവര്‍ക്കു വേണ്ടി അവർ എപ്പോഴും നിങ്ങളുടെ മുന്നിലുണ്ടാകും. അവര്‍ അതൊരു അവകാശം പോലെയാണ് കരുതുന്നത്. അതവരുടെ അഭിനയമാകാം. ഇത്തരക്കാരുടെ മനസ്സിൽ നിങ്ങളെ കുറിച്ചു വിലയുണ്ടാകില്ല.
വെറുതെ ഉപദേശം തരുന്നവരെ ശ്രദ്ധിച്ചാൽ അവര്‍ ഒരിക്കലും ഇതേ ഉപദേശം സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കുന്നില്ലായെന്നു കാണാം.
നിങ്ങളെ പരിഗണിച്ചായിരിക്കില്ല ഉപദേശം തരുന്നത്, എന്തെങ്കിലും പറയേണ്ടേ എന്ന് കരുതിയായിരിക്കും. യഥാര്‍ഥ സുഹൃത്തുക്കള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകും. നിങ്ങളുടെ വീൿനെസ്സ് മനസ്സിലാക്കി മുതലെടുക്കുന്നവരാണ് ഇവർ.
നിങ്ങളുടെ വീക്ക്നെസും അനുകമ്പയും മനസിലാക്കി കൂര്‍മ ബുദ്ധി പ്രയോഗിക്കുന്നവരുണ്ട്. നിങ്ങളെ അളക്കുന്ന ഇത്തരക്കാര്‍ ഒരിക്കലും നല്ല സുഹൃത്തുക്കൾ ആയിരിക്കില്ല.
മറ്റുളളവരുടെ വളർച്ചയിൽ അസൂയ തോന്നാം. പക്ഷേ, അത് പരിധി കവിഞ്ഞു ഉപയോഗിക്കുന്നവരുണ്ട്. നിങ്ങളുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളില്‍പോലും, ആത്മാര്‍ഥമായി അഭിനന്ദിക്കാത്ത ഇത്തരക്കാര്‍ ഒരിക്കലും അസൂയ കൈവിടില്ല.
നമ്മുടെ ചെറിയ വിഴ്ചകൾ കണ്ടെത്തി
സമ്മര്‍ദ്ദം തരുന്നവരുണ്ട്. വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം,പണം നേടാന്‍, സമ്മര്‍ദ്ദം തന്നു കൊണ്ടിരിക്കും.ജീവിതത്തിൽ. അമിത സമ്മര്‍ദ്ദം തരുന്നവരെ ഒഴിവാക്കുക തന്നെ വേണം.
KHAN KARICODE
CON: PSYCHOLOGIST