നല്ല ചിന്തകൾ കൊണ്ടും നല്ല സംസ്കാരം കൊണ്ടു മാണ് ഒരു മനുഷ്യൻ വലിയവനാവുന്നത്.
നല്ല ചിന്തകൾ നല്ല സ്വപ്നങ്ങളിലേയ്ക്കും
നല്ല സ്വപ്നങ്ങൾ നല്ല ആഗ്രഹങ്ങളിലേക്കും
നല്ല ആഗ്രഹങ്ങൾ നല്ല പ്രവൃത്തിയിലേക്കും
നല്ല പ്രവൃത്തികൾ നന്മയിലേക്കും നമ്മളെ നയിക്കും..
ചിന്തകളുടെ നിയന്ത്രണം ഒരിക്കലും കൈവിടരുത്.
നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്ന ചിന്തകളുടെ നിയന്ത്രണം നമുക്ക് തന്നെയാണ്. അതൊരിക്കലും കൈവിട്ടു കളയരുത്.
നമ്മുടെ ജീവിതത്തിലെ സന്തോഷം എന്നത് നമ്മുടെ ചിന്തകളുടെ ഗുണഫലത്തെ ആശ്രയിച്ചിരിക്കുന്നു.
ഇന്നലകളിലെ നമ്മുടെ ചിന്തകളുടെ ഉല്പന്നമാണ് ഇന്നത്തെ നമ്മൾ.ഇന്നത്തെ നമ്മുടെ ചിന്തകളായിരിക്കും നാളത്തെ നമ്മുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കുക.
വെളിച്ചം കൊണ്ട് ഇരുട്ടകറ്റാം.
ചൂട് കൊണ്ട്
തണുപ്പകറ്റാം..
നിഷേധചിന്തകൾ അകറ്റാനുള്ള
ഒരേയൊരു മാർഗ്ഗം
ശുഭ ചിന്തകളാണ്...
നമ്മൾ തനിച്ചാകുമ്പോൾ നമ്മുടെ ചിന്തകളെ സൂക്ഷിക്കണം.... നമ്മൾ ജനങ്ങൾക്കൊപ്പമാകുമ്പോൾ നമ്മുടെ വാക്കുകളെ നിയന്ത്രിക്കണം.
നന്മനിറഞ്ഞ ചിന്തകളെക്കൊണ്ട്
മനസ്സിനെ ദൃഢമാക്കൂ ...
ചീത്ത ചിന്തകൾ മനസ്സിൽ നിന്നും അപ്രത്യക്ഷമാകും.
നമ്മുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ആയവ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിൽ ഉല്പാദന ഫലങ്ങൾ ലഭിക്കാൻ തുടങ്ങുകയുള്ളൂ.
നമ്മൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ചിന്തിച്ചതും ആയ കാര്യങ്ങൾ ജീവിതത്തിൽ നടന്നില്ല എന്ന് കരുതി ഒരിക്കലും നിരാശപ്പെടരുത്...
നമ്മൾ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത നന്മയുടെ മറ്റൊരു കവാടം ഭാവിയിൽ നമുക്കായി തുറന്നു കിട്ടും.
✍️: അശോകൻ.സി .ജി.