കല്ലുമ്മക്കായ നിറച്ചത്
മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. കല്ലുമ്മക്കായ ഇല്ലാതെ ഈ വിഭവം ഉണ്ടാക്കാൻ കഴിയില്ല. ചായക്ക് സ്പെഷ്യൽ സ്നാക്ക് ആയി മലബാറിൽ ആളുകൾ ഇത് ഉപയോഗിക്കുന്നു.
ആവശ്യമുള്ള ചേരുവകൾ
കല്ലുമ്മക്കായ - 500 ഗ്രാം
പുഴുക്കലരി ഒരു കപ്പ്
ചെറിയ ഉളളി - 5
പെരുഞ്ചീരകം - 1 ടീസ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1 കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.വെന്തശേഷം കല്ലുമ്മക്കായ തൊണ്ട് പൊളിച്ച് മാറ്റി മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്‌സ് പുരട്ടി പൊരിച്ചെടുക്കാം.
എണ്ണ ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾക്ക് വേണമെങ്കിൽ ഇത് പൊരിക്കാതെയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.