നിങ്ങളുടെ കുട്ടി കണക്കിന് തോൽക്കാറുണ്ടോ ? മനക്കണക്ക് ചെയ്യാൻ ബുദ്ധിമുട്ടാകുന്നുവോ ?
കണക്കു വിഷയത്തിനു സ്ഥിരമായി തോൽക്കുക
മനക്കണക്ക് ചെയ്യാൻ ബുദ്ധിമുട്ടാകുക.
കൈ വിരലുകൾ മടക്കി കണ്ക്കു കൂട്ടാൻ ശ്രമിക്കുക..
സഖ്യകളും ചിഹ്നങ്ങളും എഴുതമ്പോൾ മാറി പോവുക.
.കണക്കിന്റെ ഗുണന പട്ടിക പഠിച്ചെടുക്കുവാൻ ബുദ്ധിമുട്ടാകുക, ഗണിത ആശയങ്ങളുമായി ബന്ധപ്പെട്ട ഡിസ്കാൽകൂലിയാ എന്ന പഠന വൈകല്യമാകാം ?
പഠന വൈകല്യങ്ങളിൽ വായനയുമായി ബന്ധപ്പെട്ട ഡിസ് ലക്സിയായ്ക്കും ,എഴുത്തുമായി ബന്ധപ്പെട്ട ഡിസ് ഗ്രാഫിയായിക്കും ,പുറമേ ഇപ്പോൾ സൂചിപ്പിച്ച കണക്കുകൾ ചെയ്യുവാൻ ബുദ്ധി മുട്ടിലാക്കുന്ന ഡിസ് കാൽക്കുലിയ എന്ന ഒരു പഠന വൈകല്യം കൂടിയുണ്ട്.
മുന്നു മുതൽ ഏഴു ശതമാനം കുട്ടികളിൽ ഈ വൈകല്യം കണ്ടുവരുന്നു. കൊച്ചു കുട്ടിയായിരിക്കുമ്പോൾ നിറങ്ങളും ആകൃതിയും വച്ച് അടുക്കി വയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുക, കളിച്ചു കൊണ്ടിരിക്കുന്ന അഞ്ചു ബ്ളോക്ക് എടുത്തു തരാനാവശ്യപ്പെടുമ്പോൾ രണ്ടുമാത്രം എടുത്തു തരുക, സമയം നോക്കി പറയാൻ കഴിയാതെയിരിക്കുക, എന്നതെല്ലാം ഇതിന്റെ സൂചനകളാകാം.
ഹൈസ്കൂൾ തലത്തിലെത്തിയാൽ സഖ്യ ബോധം കുറവ്, മനകണക്ക്ക്കു കൂട്ടാൻ കഴിയാതെയിരിക്കുക, കൈവിരൽ മടക്കി കണക്കുകൾ ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.
അക്കങ്ങളും ചിഹ്നങ്ങ മാറി പോകാം .ഉദാഹരണമായി 253 ന് പകരം 352 എഴുതി പോകാം. താഴോട്ട് സഖ്യകൾ എണ്ണുവാൻ ബുദ്ധിമുട്ടാകും.
പ്രായോഗിക ജീവിതത്തിൽ ചാർട്ടുകളും ഗ്രാഫുകളും വായിക്കാൻ പാടുപെടുന്നു., പാറ്റേണു കൾ തിരിച്ചറിയാനും കാര്യങ്ങൾ ക്രമീകരിക്കാനും ബുദ്ധിമുട്ടനഭവപ്പെടുക, ദിശകൾ പറഞ്ഞു കൊടുക്കുവാൻ വിഷമമുണ്ടാകുക. കുപ്പികളിൽ ദ്രാവകം അളക്കുന്നതിൽ ബുദ്ധിമുട്ടുമെല്ലാം ഡിസ് കാൽകൂലിയാ എന്ന പഠന വൈകല്യം മൂലം അനുഭവപ്പെടുന്നതാണ്.
ഈ വൈകല്യം മരുന്നുചികിത്സയിലൂടെ മാറ്റിയെടുക്കുവാൻ കഴിയില്ല. മൾട്ടി സെൻസറി നിർദ്ദേഗത്തിലൂടെ ഗണിത ആശയങ്ങൾ മനസ്സിലാക്കാൻ സഹായിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയും.
KHAN KARICODE
CON PSYCHOLOGIST