എല്ലായ്‌പ്പോഴും സുന്ദരിയും സുന്ദരനുമായിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്.
ചർമ്മത്തിൻ്റെ കാര്യത്തിൽ കുറച്ച് അധികം ശ്രദ്ധ നൽകേണ്ടത് ഏറെ പ്രധാനമാണ്. നല്ല തിളക്കവും ഭംഗിയുമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷെ ജോലി തിരക്കുകളും അതുപോലെ മറ്റ് ബുദ്ധിമുട്ടുകളും കാരണം പലർക്കും ചർമ്മത്തിന് അധികം ശ്രദ്ധ നൽകാൻ കഴിയാറില്ല. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥയിലെ വ്യതിയാനങ്ങൾ, പോഷകാഹാര കുറവ് എന്നിവയെല്ലാം ചർമ്മത്തെ വളരെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്. വീട്ടിലിരുന്ന് തന്നെ ഒരു അൽപ്പം ശ്രദ്ധ നൽകിയാൽ മതി, ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ഒന്ന് പുറത്തേക്കിറങ്ങിയാല്‍ത്തന്നെ മുഖത്തിന്റെ തിളക്കവും ഭംഗിയും നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. വെയില്‍ കൊള്ളുമ്പോഴും പൊടി കാരണവും മുഖത്തിന്റെ തിളക്കവും കാന്തിയും ഇല്ലാതെയാകും. അത്തരത്തില്‍ പ്രശ്‌നമുള്ളവര്‍ക്ക് ദിവസവും മുഖത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ ആണ് ചുവടെ ചേർക്കുന്നത്...
മുട്ടയുടെ വെളളയും പാല്‍പ്പൊടിയും തേനും നാരങ്ങാനീരും യോജിപ്പിച്ച് പതിവായി പുരട്ടിയാല്‍ ഒരാഴ്ചയ്ക്കുളളില്‍ മുഖം മിന്നിത്തിളങ്ങും.
കടുക് പാലിലരച്ചു മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ നല്ലതാണ്.
പുതിനയില അരച്ചത്, ആറു തുളളി നാരങ്ങാനീര്, തേന്‍, മുട്ടവെളള ഇവ യോജിപ്പിച്ച് 5 ദിവസം തുടര്‍ച്ചയായി മുഖത്തിടുക. മുഖക്കുരുവിന് നല്ല മാറ്റം ഉണ്ടാകും.
വരണ്ട ചര്‍മത്തില്‍ നിന്ന് രക്ഷ നേടാന്‍ പാല്‍പ്പാട ദിവസവും മുഖത്ത് പുരട്ടുക. നിറം കുറവുളളവര്‍ പാല്‍പ്പാടയ്‌ക്കൊപ്പം അല്‍പം കസ്തൂരി മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് പുരട്ടുക.
നിറം വര്‍ധിക്കാന്‍ പപ്പായ ഉടച്ചതും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക.
ചെറുചൂടുളള വെളിച്ചെണ്ണയില്‍ കസ്തൂരി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുളിക്കുന്നതിനു മുമ്പു ദേഹത്ത് തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം ചെറുപയര്‍പ്പൊടി തേച്ചു കുളിക്കുക.
രണ്ടു ചെറിയ സ്പൂണ്‍ മുട്ടവെളള, അര ചെറിയ സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, കാല്‍ ചെറിയ സ്പൂണ്‍ നാരങ്ങാനീര്, ഒന്നോ രണ്ടോ തുളളി ബദാം എണ്ണ എന്നിവ യോജിപ്പിച്ച് ഫെയ്‌സ് പായ്ക്കായി ഇടുക. വരണ്ട ചര്‍മത്തിന് ഏറെ നല്ലതാണിത്.
സ്കിൻ കെയര്‍ കാര്യങ്ങള്‍ ചിട്ടയായി ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണത്തില്‍ ചിലത് കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.ഇതിന് ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് വേണ്ടത്.
ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്‌ക്കുന്നത്.
വൈറ്റമിൻ-സി ആണ് ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകളെ പരിഹരിച്ച് ചര്‍മ്മം ഭംഗിയാക്കാൻ നമ്മെ ഏറ്റവുമധികം സഹായിക്കുന്നൊരു ഘടകം. ഇത് ഏറെ അടങ്ങിയിട്ടുള്ളൊരു ഫ്രൂട്ട് ആണ് കിവി. കിവി കഴിക്കുന്നത് തണുപ്പുകാലത്തെ സ്കിൻ പ്രശ്നങ്ങള്‍ അകറ്റാൻ സഹായകമാണ്.
ആന്‍റിഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയെല്ലാമടങ്ങിയ ഓട്ട്മീല്‍ ആണ് അടുത്തതായി കഴിക്കാവുന്നൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഓരോ ഘടകവും ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകമായി വരുന്നവയാണ്. പ്രത്യേകിച്ച് കാലാവധി കഴിഞ്ഞ ചര്‍മ്മകോശങ്ങള്‍ അടിയുന്നതും മറ്റും തടയുന്നതിനാണ് ഇത് കൂടുതല്‍ സഹായിക്കുന്നത്.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ കലര്‍ത്തി ഒരുപാട് കഴിക്കുന്നത് അത്ര നല്ലതല്ല, അതിനാല്‍ ഇത് പുറമെക്ക് തേക്കാൻ ഉപയോഗിക്കുന്നതാണ് ഉചിതം.
നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ളൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതും ചര്‍മ്മത്തിന്‍റെ തിളക്കവും ഭംഗിയും വീണ്ടെടുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ്. വൈറ്റമിൻ-സി, കെ എന്നിവയെല്ലാമാണ് ക്യാരറ്റിന്‍റെ പ്രധാന ആകര്‍ഷണം. ചര്‍മ്മത്തിലെ ചുളിവുകള്‍, നിറവ്യത്യാസം എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഇത് സഹായകമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.