അർഹതയും അംഗീകാരവും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട സംഗതികളാണ് . അത് നൽകാനും സ്വീകരിക്കാനും തീർച്ചയായും മതിയായ അർഹത കൂടിയേതീരൂ.....
അത് സ്നേഹമാകാം ,
അഭിനന്ദനമാകാം., പരിഗണനയും , കരുതലും , അംഗീകാരവുമാകാം. അർഹതയുള്ളവരെ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും നമുക്ക് കഴിയണം .
നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം മറ്റുള്ളവരുടെ മനസ്സിൽ നമുക്കുള്ള സ്ഥാനമാണ്. നേർവഴിയിലൂടെ ചരിക്കുന്ന പ്രയത്നശാലികൾക്ക് മാത്രം ലഭ്യമാകുന്ന അമൂല്യ നിധിയാണത്.
മഹാന്മാർ എപ്പോഴും മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നവരാണ്. കൂടെയുള്ളവരുടെ ആശയങ്ങളേയും നേട്ടങ്ങളേയും കാണാതെ പോകുന്നവർ ചെറിയ മനസ്സിൻ്റെ ഉടമകളാണ്.
അർഹിക്കാത്ത അംഗീകാരങ്ങൾ
ആർക്കും നൽകരുത്.
അത് മനുഷ്യൻ്റെ പ്രതിഭയെ ഇല്ലാതാക്കും എന്നാൽ അർഹതയുള്ളവരെ അംഗീകരിക്കാൻ
വൈകരുത്. അംഗീകാരങ്ങൾ
നമ്മൾ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല. മതിയായ അർഹത ഉണ്ടെങ്കിൽ അംഗീകാരങ്ങൾ
നമ്മളെ തേടി വരിക തന്നെ ചെയ്യും
അർഹതക്കുള്ള അംഗീകാരങ്ങൾ പ്രതീക്ഷിച്ച ഇടങ്ങളിൽ നിന്നും ലഭ്യമാകാതെ വരുമ്പോഴാണ് പലരും ആസ്വാദനം തേടി പുറത്തേക്ക് പോകുന്നതും
ആശയറ്റ് മടങ്ങുന്നതും.
നിങ്ങളുടെ ഭൂതകാലത്തെ ഖേദങ്ങളില്ലാതെ തന്നെ അംഗീകരിക്കുക. വർത്തമാനകാലത്തെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക .
ഭാവിയെ ഭയം കൂടാതെ നേരിടുക. തീർച്ചയായും
വിജയം നിങ്ങളെ തേടിയെത്തും.
✍️: അശോകൻ.സി.ജി.