മനസ്സും ശരിരവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. മനസ്സിനെ ബാധിക്കുന്ന എല്ലാ വിഷമാവസ്ഥയും ശരീരത്തേയും ബാധിക്കുമെന്നതിന് തർക്കം വേണ്ട.
മനസ്സു തളര്‍ന്നാല്‍ ശരീരവും തളരുമോ ?
മനസ്സും ശരിരവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. മനസ്സിനെ ബാധിക്കുന്ന എല്ലാ വിഷമാവസ്ഥയും ശരീരത്തേയും ബാധിക്കുമെന്നതിന് തർക്കം വേണ്ട. ഉദാഹരണമായി ഓരോ വര്‍ഷവും കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന വിവാഹമോചന ഹര്‍ജികളുടെ എണ്ണത്തിന്‍ ഭീമമായ വര്‍ധനയുണ്ട്. പ്രശ്‌നപരിഹാരത്തിനായി കുടുംബ കോടതികളെ സമീപിക്കുന്നവരില്‍ താരദമ്പതിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. കൊട്ടി ഘോഷിക്കപ്പെട്ട പല വിവാഹ ബന്ധങ്ങളും ഞൊടിയിടകൊണ്ടാണ് തകര്‍ന്നു തരിപ്പണമാകുന്നത്.
ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകള്‍ മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും നശിപ്പിക്കും.വിവാഹ മോചനം ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ഒരാളുടെ ശാരീരിക മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനു സംശയമില്ല.
നിസ്സാരമായി അവർക്കു തന്നെ പരിഹരിക്കാവുന്ന പ്രശ്നം പുറമേയുള്ളവർ എല്ലാവരും കൂടി ഊതി വീർപ്പിച്ചു വലുതാക്കി ആ ദമ്പതികളുടെ ജീവിതം നശിപ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.
അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും.ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധി്പ്പിക്കും. ഇത് ശരീരത്തിലെ എല്ലാ വ്യവസ്ഥകളെയും തകിടം മറിക്കും.
ഇത്തരം മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടും. ശരീരത്തിനും മനസ്സിനും മതിയായ വിശ്രമം കിട്ടാതെ വരും.കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് ഉറക്കം നഷ് ട്ടപ്പെടുത്തും.
മാനസിക സമ്മർദ്ദം രോഗപ്രതിരോധശേഷിയെ ബാധിക്കും.ജലദോഷം മുതൽ മാറാരോഗങ്ങൾ വരെ പിടിപെടാം. യോഗ,ധ്യാനം, പ്രാണായാമം , എന്നിവയിലൂടെ മാനസീക സമ്മർദ്ദം ഒരു പരിധി വരെ കുറക്കാന്‍ കഴിയുന്നതാണ്.
KHAN KARICODE
