എന്തിനും മുന്നിട്ടിറങ്ങാൻ തയ്യാറാകാത്തവർക്ക് വേണ്ടി ഒരു സമൂഹവും മുന്നൊരുക്കം നടത്താറില്ല.സ്വന്തം കാര്യശേഷിയുടെ ബാക്കിപത്രം മാത്രമാവും നമുക്ക് ലഭിക്കുന്ന സാമൂഹ്യ പിന്തുണകൾ. നമ്മുടെ പരിശ്രമത്തെയും കാര്യശേഷിയെയും വിലയിരുത്തിക്കൊണ്ടുള്ള സഹായങ്ങളാവും നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുക. ആത്മബലം ഉള്ളവന് മാത്രമേ ആൾബലം ലഭിക്കുകയുള്ളൂ..
ചില വാക്കുകൾ..,
ചില ഇടപെടലുകൾ..
ചില ചിന്തകൾ നമ്മളെ
പൂർണ്ണതയിലേക്ക്., പുതിയ തുടക്കത്തിലേക്ക് നയിക്കുന്നതിൻ്റെ
ആദ്യ പടികളായിരിക്കും.
തുടർച്ച ഒരു സ്വാഭാവിക പ്രക്രിയയാണ്. അത് പ്രസക്തവും പ്രയോജനകരവുമാകണമെങ്കിൽ ആരംഭവും വളരെ ഗുണപ്രദമാകണം..
എപ്പോഴും മുന്നൊരുക്കവും കരുതലും ഉണ്ടാകണം.
പിന്നാലെ വരുന്നവർക്ക് ശരിയായ കാഴ്ചകളും പാഠങ്ങളും സമ്മാനിക്കാൻ മുൻപേ പോകുന്നവർക്ക് തീർച്ചയായും കടമയുണ്ട്..
ചിലത് തുടങ്ങാൻ എളുപ്പമാണ്, തുടരാനാണ് പ്രയാസം. ചിലത് തുടരാൻ എളുപ്പമാണ്തുടങ്ങാനാണ് പ്രയാസം.തിരിച്ചടികൾ ജീവിതത്തിൽ സ്വാഭാവികമാണ്. അതിൻ്റെ അർത്ഥം
എല്ലാം പൂർണ്ണമായി അവസാനിച്ചു എന്നല്ല .
മറിച്ച് ഒരു പുതിയ തുടക്കത്തിനുള്ള സമയമായി എന്നാണ്.
മുട്ടൊപ്പം വെള്ളത്തിൽ നടന്നു ശീലിച്ചവർക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ബാലൻസ് നഷ്ടപ്പെടില്ല.. എന്നാൽ
ആദ്യം ഇറങ്ങുന്നത് തന്നെ ആഴത്തിലേക്കാണെങ്കിൽ അത് വലിയ ആപത്തുകൾ വരുത്തിവയ്ക്കും.
എല്ലാ നേട്ടങ്ങളുടെയും ആരംഭം തീവ്രമായ ആഗ്രഹമാണ്. ആരംഭം എന്ന വാക്കിനെ തന്നെ ഭയപ്പെടുന്നവരുണ്ട്.
ഭയം വേണ്ട. ആരംഭം കുറിക്കുക എന്തിനും. നമ്മുടെ കർമ്മഫലത്താൽ ഒരു നാൾ തീർച്ചയായും വിജയം നമ്മളെ തേടി വരിക തന്നെ ചെയ്യും.
തുടക്കം നന്നാക്കുക .
ഓരോ ദിനവും പുതിയ തുടക്കമാവുക .ചെയ്യാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വിഷമിക്കരുത് . മെച്ചപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുക . തുടക്കം അത് ഇന്നിൽ നിന്ന് തന്നെ ആകണം. നാളെയാവുമ്പോൾ അത് നാളത്തേക്ക് മാറ്റപ്പെടും.
ന പ്രവേശിപ്പിക്കുകയേ അരുത്.മാനസിക വൈകല്യം ബാധിച്ച് ഉപദ്രവകരമായ പ്രവർത്തികളും വാക്കുകളും കൈവശമുള്ളവർ നമ്മുടെ അടുത്തെത്താനാവാത്ത വിധം അദൃശ്യമായൊരു ലക്ഷ്മണരേഖ വരച്ച് അതിനപ്പുറം മാത്രം നിർത്തുക.
നമ്മുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ജീവിതത്തിൽ സന്തോഷം നിറയ്ക്കുക,നാം തന്നെയാണ് നമ്മുടെ സന്തോഷത്തിനു കാവലായി നിൽക്കേണ്ടത്. നമ്മുടെ ഉള്ളിലുള്ള സന്തോഷമാകുന്ന ദീപനാളത്തെ ആത്മധൈര്യമാകുന്ന എണ്ണ പകർന്ന് ഉജ്ജ്വലിപ്പിക്കുവാൻ നമുക്കു കഴിഞ്ഞാൽ അതു തന്നെയാണ് നമ്മുടെ ജീവിതവിജയം.
സ്വയം വിശ്വസിക്കുന്നവര്‍ വിജയികളാവുന്നു. അവര്‍ ചരിത്രം സൃഷ്ടിക്കുന്നു.
വിജയം യാദൃശ്ചികമായി കൈയില്‍ തടയു,ന്ന മുത്തല്ല, പ്രയത്നശാലിക്ക് കൈവരുന്ന അര്‍ഹമായ പ്രതിഫലമാണത്.
വിശ്വാസത്തിന്റെ കരുത്തില്‍ സ്നേഹത്തിന്റെ തണലില്‍ വിജയത്തിലേക്ക് മുന്നേറുക.