ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുളക് തീറ്റിച്ച്‌ നാലു വയസ്സുകാരൻ മരിച്ച സംഭവത്തില്‍ 38കരാനായ അച്ഛൻ അറസ്റ്റില്‍

മുളക് തീറ്റിച്ച്‌ നാലു വയസ്സുകാരൻ മരിച്ച സംഭവത്തില്‍ 38കരാനായ അച്ഛൻ അറസ്റ്റില്‍. സിംഗപ്പൂരിലാണ് സംഭവം. തുടർന്ന് അറസ്റ്റിലായ അച്ഛന് കഴിഞ്ഞ ദിവസം കോടതി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചു.




പോട്ടി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനിടെ മകൻ കള്ളം പറഞ്ഞതാണ് പിതാവിനെ ചൊടിപ്പിച്ചത്, ശിക്ഷയായി അയാള്‍ കുട്ടിയുടെ വായിലേക്ക് മുളക് തള്ളിക്കയറ്റിയതു അപകടത്തിന് കാരണമായി. മുളക് കുട്ടിയുടെ ശ്വാസനാളത്തില്‍ തടസ്സമുണ്ടാക്കിയെന്നും, അതാണ് മരണത്തിനു കാരണമായതുമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കി. മരിച്ച കുട്ടിയെ കൂടാതെ ഇദ്ദേഹത്തിന് വേറെയും കുട്ടികള്‍ ഉണ്ട്.


അവരുടെ സ്വകാര്യതമാനിച്ച്‌ ഒരു ഗിഗ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെന്നു ന്യൂസ് ഏഷ്യ (സിഎൻഎ ) ചാനല്‍ റിപ്പോർട്ട് ചെയ്തു. പോട്ടി ഉപയോഗിക്കാതെ മകൻ മലവിസർജ്ജനം നടത്തിയത് പിതാവ് കണ്ടു പിടിക്കുകയും മകനോട് ചോദിച്ചപ്പോള്‍ കുട്ടി അത് നിഷേധിക്കുകയും ചെയ്തു. ഇതോടെ മകനെ അച്ചടക്കം പഠിപ്പിക്കാൻ തീരുമാനിച്ച പിതാവ് അവനെ ബലമായി ഒരു മുളകു തീറ്റിക്കാൻ നോക്കി. ഇത് വിസമ്മതിച്ച കുട്ടിയുടെ വായിലേക്ക് മുളക് തിരുകികയറ്റാൻ ശ്രമിച്ചുവെന്നാണ് സിഎൻഎ റിപ്പോർട്ടുകള്‍ പറയുന്നത്. മുളക് വായ്ക്കകത്തേക്കു ഇറങ്ങുന്നുവന്ന് കണ്ടപ്പോള്‍ അയാള്‍ കുട്ടിയെ വിട്ടയച്ചു.


വെപ്രാളത്തോടെ വീടിനു ചുറ്റും ഓടിയ കുട്ടി തൊണ്ടയിലേക്കു വിരല്‍ കൊണ്ടു ആംഗ്യം കാണിച്ച ശേഷം നിലത്തു വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ''ഹെയിംലിച്ച്‌ പ്രയോഗം'' (ഒരു വ്യക്തിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഒരു വസ്തുവിനെ അയാളുടെ വയറു ഞെക്കി പുറന്തള്ളാൻ ഉപയോഗിക്കുന്ന വിദ്യ) ചെയ്തു രക്ഷിക്കാൻ നോക്കിയെങ്കിലും അത് ഫലവത്തായില്ല. ഡോക്ടറെ വിളിച്ചതിന് ശേഷം പിതാവ് മകനെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. പക്ഷെ വൈകുന്നേരം 3:10 ഓടെ സെങ്കാങ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ മരണം വൈകാതെ തന്നെ ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു .


ഭർത്താവു കുട്ടികളെയെല്ലാം ഒരുപോലെ സ്നേഹിച്ചിരുന്നു എന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പിതാവിന് ഏഴുമാസത്തെ ജയില്‍ ശിക്ഷ മാത്രമേ നല്‍കാവൂ എന്ന് അഭിഭാഷകൻ  സുരൈദി വാദിച്ചു. തൻ്റെ കക്ഷി തൻ്റെ മക്കളുടെ ക്ഷേമത്തിന് മുൻഗണന നല്‍കുന്ന ഒരു കുടുംബനാഥനാണെന്നും ആ മനുഷ്യൻ തൻ്റെ കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും സുരൈദി എടുത്തുപറഞ്ഞു. സംഭവ സമയത്ത് തന്റെ കക്ഷി ജാഗ്രത പുലർത്തിയിരുന്നുവെന്നും മുളകിന്റെ ഒരു ചെറിയ കഷ്ണം മാത്രമേ അയാള്‍ കുട്ടിക്ക് നല്‍കിയിരുന്നുള്ളൂവെന്നും അത് വായിലേക്ക് ഇറങ്ങുന്നുവെന്നു കണ്ടപ്പോള്‍തന്നെ അയാള്‍ കുട്ടിയെ പോകാൻ അനുവദിച്ചു എന്നും അഭിഭാഷകൻ വാദിച്ചു


''നുണ പറയുന്നത് ഒരു തെറ്റാണെന്ന് മകനെ പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു പിതാവിന്റെ ഉദ്ദേശം. കോടതിയ്ക്ക് അതിന്റെതായ നിയമമുണ്ട്, അത് ഞാൻ ബഹുമാനിക്കുന്നു. ദാരുണമായ ഈ സംഭവം അയാളുടെ മനസ്സിലെ ജീവിതകാലം മുഴുവൻ അലട്ടും. അതിലും വലിയ ശിക്ഷ ഇനി അയാള്‍ക്കു ലഭിക്കാനില്ല. ഇനി ഇങ്ങനെയൊരു തെറ്റ് അയാള്‍ ഒരിക്കലൂം ആവർത്തിക്കാൻ ഇടയില്ല '', അഭിഭാഷകൻ പറഞ്ഞു . കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം കർശനരീതികള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് ജില്ലാ ജഡ്ജി ഓങ് ഹിയാൻ സണ്‍ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ തുടർന്ന് പിതാവ് വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും അയാള്‍ ജീവനൊടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചതായും റിപോർട്ടുകള്‍ വ്യക്തമാക്കുന്നു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ!

  ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ! നമ്മുടെ ചിന്തകൾക്ക് ശരീരത്തോട് സംസാരിക്കാൻ കഴിയുമോ?  ഇല്ല എന്നാണോ നിങ്ങൾക്ക് കരുതുന്നത് എന്നാൽ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത് മനസ്സും ശരീരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സന്തോഷം വരുമ്പോൾ ശരീരം ഉന്മേഷഭരിതമാകുന്നതും, ഭയം തോന്നുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതും, മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതുമെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളാണ്. എന്നിട്ടും മനസ്സും ശരീരവും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ പലരും അതിനെ ഗൗരവമായി കാണാറില്ല.  മനസ്സിൽ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് സൈക്കോസോമാറ്റിക് (Psychosomatic). 'സൈക്കോ' എന്നാൽ  മനസ്സിനെയും മാനസിക പ്രവർത്തനങ്ങളെയും, 'സൊമാറ്റിക്' എന്നാൽ ശരീരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു.. അതായത് മാനസിക ഘടകങ്ങൾ ശരീരത്തിന്റ...

സ്ട്രെസ് നല്ലതാണോ...? സ്ട്രെസ്സിനെ കുറിച്ചു കൂടുതലറിയാം

ഞാൻ ഇന്നിവിടെ പ്രതിപാദിക്കാൻ പോകുന്ന വിഷയം പിരിമുറുക്കത്തെ (സ്ട്രെസ്) കുറിച്ചാണ്. യഥാര്ഥത്തിൽ സ്ട്രെസ് ഒരാൾക്ക് വേണ്ടതാണോ.. അത് അതിന്റെ സ്വാഭാവിക അളവിലാണെങ്കിൽ വേണം എന്ന് തന്നെയാണ് പറയാനുള്ളത്..അതിനാണ് ദൈവം തമ്പുരാൻ ഈ സ്ട്രെസ് മനുഷ്യർക്ക് നൽകിയിട്ടുള്ളത്.. എന്നാൽ നിർഭാഗ്യവശാൽ ആളുകൾ ഇത് മനസ്സിലാക്കാതെ, അതിനെ അനാവശ്യമായരീതിയിൽ കൈകാര്യം ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ഒരു മനുഷ്യന് നിശ്ചിത അളവിൽ സ്ട്രെസ് ഉണ്ടെങ്കിലേ അയാൾക്ക്‌ എന്തെങ്കിലും കാര്യങ്ങൾ ഉർജ്ജസ്വലതയോടെ ചെയ്യാൻ കഴിയു..കാലത്തു അലാറം അടിച്ചാൽ ബെഡിൽ നിന്നെണീക്കാൻ ചെറിയ സ്ട്രെസ് ബോഡിയിൽ ഉണ്ടെങ്കിലേ സാധിക്കു..അതുപോലെ ഓരോ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ ബോഡിയിൽ സ്ട്രെസ് വേണം. ഇനി ഈ സ്ട്രെസ്സിനെ നമ്മുക്ക് രണ്ടായി തരം തിരിക്കാം.. ഇതിൽ ക്രോണിക് സ്ട്രെസ് ഉണ്ട് അതുപോലെ അക്യുട്ട് സ്ട്രെസ് ഉണ്ട്.. ഇതിൽ അക്യുട്ട് സ്ട്രെസ് നല്ല ഒരു സ്ട്രെസ് ആണെന്ന് പറയാം..കാരണം എന്ത് കാര്യം ചെയാനും ഒരു ഉത്സാഹം വേണമെങ്കിൽ ഈ അക്യുട്ട് സ്ട്രെസ് വേണം..ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം..അക്യുട്ട് സ്ട്രെസ് ഉണ്ടെങ്കിലേ ഒരു സമയത്തിന് യാത്രക...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഷേക്ക് കുടിച്ചോളൂ

വിവിധ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഷേക്കുകൾ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ?..ബനാന പീനട്ട് ബട്ടർ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ വാഴപ്പഴം 1 എണ്ണം പീനട്ട് ബട്ടർ 1 സ്പൂൺ ആൽമണ്ട് മിൽക്ക് 1 ഗ്ലാസ് ചിയ സീഡ് 2 സ്പൂൺ കറുവപ്പട്ട 1 സ്പൂൺ പൊടിച്ചത് തയ്യാറാക്കുന്ന വിധം ആദ്യം വാഴപ്പഴം, പീനട്ട് ബട്ടർ, ആൽമണ്ട് മിൽക്ക്, ചിയ വിത്തുകൾ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളിൽ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കുക. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണ...

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

അർദ്ധരാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍..

രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍... രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. രാത്രിയിൽ  വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ  ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക. രാത്രിയിലുണ്ടാകുന്ന വി...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ :വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്

`വർദ്ധക്യത്തിലേക്ക് നടന്ന് പോകുന്നവരെ കുറിച്ച് ;അതെ നമ്മെ കുറിച്ച് തന്നെ ....` ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. `വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്, കാരണം ജീവിതത്തിൻ്റെ മുഴുവൻ അനുഭവവും നിങ്ങൾക്ക് പിന്നിലുണ്ട്.` വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാൽപത് വയസ്സിലാണ്ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.മൂപ്പർ ആരാണെന്നറിയോ?  നമുക്കെല്ലാവർക്കും പ്രായമാകുക എന്നത് ജീവിതത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയയാണ്. വാർദ്ധക്യം എന്നത് ഒന്നിന്റെയും അവസാനമല്ല, മറിച്ച് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള കാൽവെയ്പ്പാണ്. ഈ ഘട്ടത്തിൽ, നമ്മൾ നേടിയ അനുഭവങ്ങളും അറിവുകളുമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. Amazon Great Freedom Festival  രണ്ടു ദിവസം കൂടി മാത്രം ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്! വാർദ്ധക്യത്തെ ഭയത്തോടെ കാണാതെ, അതിനെ...